Scuba diving | സ്കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കയ്യടി നേടി നടി പരിനീതി ചോപ്ര
Jun 19, 2022, 17:39 IST
ADVERTISEMENT
മുംബൈ: (www.kvartha.com) സ്കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കയ്യടി നേടി ബോളിവുഡ് താരം പരിനീതി ചോപ്ര. നടിയെന്നതിലുപരി ഒരു സ്കൂബാ ഡൈവിങ് പരിശീലക കൂടിയാണ് താരം.
സ്കൂബാ ഡൈവിങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം തന്റെ സാമൂഹിക മാധ്യമ അകൗണ്ടിലൂടെ പങ്കുവച്ച് ആരാധകരെ അറിയിക്കാറുണ്ട്. അത്തരത്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ ഏറെ ചര്‍ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
സ്കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പരിനീതിയേയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ പങ്കുവച്ച് മാലിന്യങ്ങള്‍ക്കെതിരായ വളരെ പ്രാധാന്യമുള്ള ഡൈവ് ചെയ്തു, ഈ സമുദ്രത്തെ മാറ്റുന്നതിനായി എന്നോടൊപ്പം ചേരൂ എന്ന അടിക്കുറിപ്പും താരം പങ്കുവച്ചു.
കടലിന് അടിയില്‍ നിന്ന് മാസ്ക്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കാനുകള്‍ എന്നിവ കൈകൊണ്ടെടുത്ത് കാമറയ്ക്ക് മുന്നില്‍ കാട്ടുകയാണ് താരം വീഡിയോയില്‍. നിരാശകൊണ്ട് അവര്‍ തലകുലുക്കുന്നതായും വീഡിയോയില്‍ കാണാം.
14 മില്യന്‍ ടന്‍ പ്ലാസ്റ്റികാണ് ഓരോ വര്‍ഷവും കടലിലെത്തുന്നത്. ഇത് കടലാമകള്‍, ഡോള്‍ഫിനുകള്‍, സീലുകള്‍ പോലുള്ള ആയിരക്കണക്കിന് സമുദ്രജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് വീഡിയോയില്‍ പറയുന്നു.
90,000 സമുദ്രസന്ദര്‍ശകര്‍ വെള്ളത്തില്‍ നിന്ന് രണ്ട് ദശലക്ഷം മാലിന്യങ്ങള്‍ ഇതുവരെ നീക്കം ചെയ്തു. സമുദ്രത്തെ രക്ഷിക്കാന്‍ തനിക്ക് ഇത്തരം പ്രവര്‍ത്തിയിലൂടെ സാധിച്ചതില്‍ സന്തുഷ്ടയാണെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

