SWISS-TOWER 24/07/2023

Scuba diving | സ്‌കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്‌കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കയ്യടി നേടി നടി പരിനീതി ചോപ്ര

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com) സ്‌കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്‌കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കയ്യടി നേടി ബോളിവുഡ് താരം പരിനീതി ചോപ്ര. നടിയെന്നതിലുപരി ഒരു സ്‌കൂബാ ഡൈവിങ് പരിശീലക കൂടിയാണ് താരം.

Scuba diving | സ്‌കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്‌കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്ത് കയ്യടി നേടി നടി പരിനീതി ചോപ്ര

സ്‌കൂബാ ഡൈവിങ്ങുമായി ബന്ധപ്പെട്ട ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം തന്റെ സാമൂഹിക മാധ്യമ അകൗണ്ടിലൂടെ പങ്കുവച്ച് ആരാധകരെ അറിയിക്കാറുണ്ട്. അത്തരത്തില്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ താരം പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ഇപ്പോള്‍ ഏറെ ചര്‍ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്.
Aster mims 04/11/2022

സ്‌കൂബാ ഡൈവിങ്ങിനിടെ കടലിന്റെ അടിത്തട്ടില്‍ നിന്ന് പ്ലാസ്റ്റികും മാസ്‌കും അടക്കമുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പരിനീതിയേയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോ പങ്കുവച്ച് മാലിന്യങ്ങള്‍ക്കെതിരായ വളരെ പ്രാധാന്യമുള്ള ഡൈവ് ചെയ്തു, ഈ സമുദ്രത്തെ മാറ്റുന്നതിനായി എന്നോടൊപ്പം ചേരൂ എന്ന അടിക്കുറിപ്പും താരം പങ്കുവച്ചു.

കടലിന് അടിയില്‍ നിന്ന് മാസ്‌ക്, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, കാനുകള്‍ എന്നിവ കൈകൊണ്ടെടുത്ത് കാമറയ്ക്ക് മുന്നില്‍ കാട്ടുകയാണ് താരം വീഡിയോയില്‍. നിരാശകൊണ്ട് അവര്‍ തലകുലുക്കുന്നതായും വീഡിയോയില്‍ കാണാം.

14 മില്യന്‍ ടന്‍ പ്ലാസ്റ്റികാണ് ഓരോ വര്‍ഷവും കടലിലെത്തുന്നത്. ഇത് കടലാമകള്‍, ഡോള്‍ഫിനുകള്‍, സീലുകള്‍ പോലുള്ള ആയിരക്കണക്കിന് സമുദ്രജീവികളുടെ വംശനാശത്തിന് കാരണമാകുമെന്ന് വീഡിയോയില്‍ പറയുന്നു.

90,000 സമുദ്രസന്ദര്‍ശകര്‍ വെള്ളത്തില്‍ നിന്ന് രണ്ട് ദശലക്ഷം മാലിന്യങ്ങള്‍ ഇതുവരെ നീക്കം ചെയ്തു. സമുദ്രത്തെ രക്ഷിക്കാന്‍ തനിക്ക് ഇത്തരം പ്രവര്‍ത്തിയിലൂടെ സാധിച്ചതില്‍ സന്തുഷ്ടയാണെന്നും താരം വീഡിയോയിലൂടെ വ്യക്തമാക്കുന്നു.


Keywords: Parineeti Chopra collects plastic waste from ocean while scuba diving. Watch, Mumbai, News, Actress, Bollywood, Video, Social Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia