P K Krishnadas | ആറളം ഫാമിലെ ആദിവാസികളോട് മുഖ്യമന്ത്രിയും സിപിഎമും കാണിച്ചത് മനുഷ്യത്വവിരുദ്ധ സമീപനമെന്ന് പികെ കൃഷ്ണദാസ്
                                                 Mar 24, 2023, 22:23 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) ആറളം ഫാമിലെ ആദിവാസി ജനവിഭാഗങ്ങളോട് മുഖ്യമന്ത്രിയും സിപിഎമും കാണിച്ചത് മനുഷ്യത്വവിരുദ്ധമായ സമീപനമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനമതില്‍ നിര്‍മിക്കുന്നത് നാലുവര്‍ഷം മുന്‍പ് പ്രാവര്‍ത്തികമാക്കിയിരുന്നുവെങ്കില്‍ രഘുവിന്റെ കുടുംബം അനാഥരാകുമായിരുന്നില്ല. അന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രടറി ഗോവിന്ദന് മാഷും കാശിക്കു പോയിരുന്നോയെന്നും പികെ കൃഷ്ണദാസ് ചോദിച്ചു. 
              
20 കോടി ആറളം ഫാമിലെ ആനമതിലിനായി അനുവദിച്ചിട്ടുണ്ടെന്നും നാളത്തന്നെ കുഴിയെടുത്ത് തുടങ്ങുമെന്നുമാണ് രണ്ടുവര്‍ഷം മുന്‍പ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ ഇതേ കുറിച്ചു പ്രതികരിക്കാന്‍ ഗോവിന്ദന് മാസ്റ്റര്‍ തയ്യാറാവുന്നില്ല. മുഖ്യമന്ത്രിക്കെതിരെയും ഗോവിന്ദന്മാസ്റ്റര്ക്കെതിരെയും കേസെടുക്കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്. ആറളം ഫാമില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ കോടികള്‍ കേന്ദ്രഫണ്ടായി അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഞങ്ങള്‍ അവിടെ പോയപ്പോള്‍ ഒന്നും കണ്ടില്ല. 
 
കാട്ടാന ചവുട്ടി മരിച്ച രഘുവിന്റെ വീട്ടിലുള്പെടെ വൈദ്യുതിയില്ല. ആറളം ഫാമില്‍ കാടുവെട്ടിതെളിയിച്ചിരുന്നുവെങ്കില് രഘു കൊല്ലപ്പെടുമായിരുന്നില്ല. തന്റെ വീടിന് മുന്‍പിലുളള കാട്ടില്‍ നേരത്തെ കാട്ടാന തമ്പടിച്ചത് രഘു കണ്ടിരുന്നില്ല. ഇതാണ് വിറകുശേഖരിക്കാന്‍ പോയ രഘു കൊല്ലപ്പെടാന്‍ കാരണമായതെന്നും പികെ കൃഷ്ണദാസ് ആരോപിച്ചു. 
  
   Keywords:  P K Krishnadas, News, Kerala, Kannur, Top-Headlines, Political-News, Politics, Pinarayi-Vijayan, CPM, Controversy, BJP, Video, P K Krishnadas Against CM and CPM. 
 
 < !- START disable copy paste --> 
  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.