SWISS-TOWER 24/07/2023

VD Satheesan | 'രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്; മര്യാദയ്ക്ക് ഇരുന്നോണമെന്നും ഇറക്കിവിടുമെന്നും ഭീഷണി'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മാനന്തവാടി: (www.kvartha.com) എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമിച്ച രാഹുല്‍ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മര്യാദയ്ക്ക് ഇരുന്നോണമെന്നും ഇറക്കിവിടുമെന്നും സതീശന്‍ ഭീഷണിപ്പെടുത്തിയതായി മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.
Aster mims 04/11/2022

VD Satheesan | 'രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ്; മര്യാദയ്ക്ക് ഇരുന്നോണമെന്നും ഇറക്കിവിടുമെന്നും ഭീഷണി'

വയനാട്ടിലെ രാഹുലിന്റെ ഓഫിസ് സന്ദര്‍ശിച്ച ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു സംഭവം. എംപി ഓഫിസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നുവെന്നും പിന്നീട് നിലത്തിട്ടതാണെന്നുമുള്ള ഇടത് ആരോപണം സംബന്ധിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു സതീശന്റെ പ്രകോപനം.

ഇക്കണക്കിന് എംപി ഓഫിസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്നായിരുന്നു സതീശന്റെ ചോദ്യം.

'തൃക്കാക്കര തെരഞ്ഞെടുപ്പിന് ശേഷം സിപിഎം നേതാക്കള്‍ ഒരു കണക്ക് പറയുകയുണ്ടായി. അപ്പോള്‍ ജയിച്ചത് ഞങ്ങളാണോ അതോ അവരാണോ എന്ന സംശയമുണ്ടായി. അതുപോലുള്ള കാര്യങ്ങളുമായി ഇങ്ങോട്ട് വരേണ്ട. കൈയില്‍ വെച്ചാല്‍ മതി. പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കേണ്ട. അസംബന്ധം പറയേണ്ട.

എന്റെ വാര്‍ത്താസമ്മേളനം തടസപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണം. അത്ര വൈകാരികമായ വിഷയമാണ് ഞങ്ങളുടെത്. നിങ്ങളെ ഇവിടെ നിന്ന് പുറത്തിറക്കാന്‍ ഇടയാക്കരുത്' എന്നും സതീശന്‍ പറഞ്ഞു.



Keywords: Opposition leader angry over media query on Gandhi's picture in Rahul's office, Wayanadu, Press meet, Politics, Media, Threatened, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia