ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണു; ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി; കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിയുന്നത് വീട്ടിലെത്തിയശേഷം

 


തൊടുപുഴ: (www.kvartha.com 09.09.2019) ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുകാരി പുറത്തേക്ക് തെറിച്ചു വീണു. ഒടുവില്‍ ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇടുക്കി രാജമലയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം.

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് രാത്രി പുറത്തേക്ക് തെറിച്ചു വീണ ഒന്നര വയസുള്ള കുഞ്ഞ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വന്യജീവികളുടെ സാന്നിധ്യം കൂടുതലുള്ള മേഖലയാണിത്. അതുകൊണ്ടുതന്നെ കുഞ്ഞ് രക്ഷപ്പെട്ടത് തന്നെ അത്ഭുതമാണ്.

ഓടിക്കൊണ്ടിരുന്ന ജീപ്പില്‍ നിന്ന് ഒന്നര വയസുള്ള കുഞ്ഞ് പുറത്തേക്ക് തെറിച്ചു വീണു; ചെക്ക് പോസ്റ്റിന് സമീപത്ത് ഇഴഞ്ഞെത്തിയ കുഞ്ഞിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി; കുഞ്ഞിനെ കാണാതായ വിവരം മാതാപിതാക്കള്‍ അറിയുന്നത് വീട്ടിലെത്തിയശേഷം

എന്നാല്‍ കുഞ്ഞ് നഷ്ടപ്പെട്ട വിവരം മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ജീപ്പ് 50 കിലോമീറ്റര്‍ പിന്നിട്ട് കമ്പളിക്കണ്ടത്തെ വീട്ടിലെത്തിയതിന് ശേഷം മാത്രമാണ് മാതാപിതാക്കള്‍ കുഞ്ഞിനെ കാണാതായ വിവരം അറിയുന്നതെന്ന് ഇവര്‍ പിന്നീട് പോലീസിനോട് പറഞ്ഞു.

കമ്പളിക്കണ്ടം സ്വദേശികളുടേതാണ് കുഞ്ഞ്. പഴനി യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരികയായിരുന്നു കുടുംബം. രാജമല ചെക്ക് പോസ്റ്റിന് സമീപത്ത് വെച്ചാണ് ഇവര്‍ സഞ്ചരിച്ച ജീപ്പില്‍ നിന്നും കുഞ്ഞ് താഴേക്ക് തെറിച്ചു വീണത്.

പിന്നീട് വനം വകുപ്പ് കുട്ടിയെ പോലീസിന് കൈമാറി. രാത്രി തന്നെ കുഞ്ഞിനെ പോലീസ് മാതാപിതാക്കള്‍ക്ക് കൈമാറുകയും ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: One-and-half-yr-old falls from speeding jeep in Idukki; Parents unaware, Thodupuzha, News, Local-News, Idukki, Child, Parents, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia