Attack | കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടിനെ രോഗിയോടൊപ്പമെത്തിയ യുവാവ് പിടിച്ചു തളളിയെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടിനെ കയ്യേറ്റം ചെയ്‌തെന്ന സംഭവത്തില്‍ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുത്തു. രോഗിക്കൊപ്പമെത്തിയ യുവാവ് നഴ്സിങ് ഡ്യൂടിയിലുണ്ടായിരുന്ന മുഹമ്മദ് ശംസീറിനെ കയേറ്റം ചെയ്തുവെന്നാണ് പരാതി.

Attack | കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നഴ്സിങ് സൂപ്രണ്ടിനെ രോഗിയോടൊപ്പമെത്തിയ യുവാവ് പിടിച്ചു തളളിയെന്ന് പരാതി; സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

യാതൊരു പ്രകോപനവുമില്ലാതെയാണ് നഴ്സിങ് സൂപ്രണ്ടിനെതിരെ അക്രമം നടന്നത്. കുറുവാ സ്വദേശിക്കൊപ്പമെത്തിയ ആളാണ് തന്നെ അക്രമിച്ചതെന്നാണ് ശംസീറിന്റെ പരാതിയില്‍ പറയുന്നത്. കാലുവേദനയുമായി ബന്ധപ്പെട്ട അസുഖത്തിന് ചികിത്സ തേടിയാണ് കുറുവാ സ്വദേശിയും കൂടെയുണ്ടായിരുന്നയാളുമെത്തിയത്.

ഇയാള്‍ക്ക് വൈകാതെ തന്നെ ചികിത്സ നല്‍കിയതായും പറയുന്നു. എന്നാല്‍ രോഗിയുടെ കൂടെ വന്നയാള്‍ അക്രമാസക്തനാവാന്‍ കാരണമെന്തെന്ന് വ്യക്തമല്ലെന്നാണ് ആശുപത്രിയിലെ മറ്റു ജീവനക്കാര്‍ പറയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുറ്റാരോപിതനെ ഉടന്‍ പിടികൂടുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് അറിയിച്ചു.


Keywords: Complaint that youth who came with patient attacked nursing superintendent in Kannur district hospital, Kannur, News, Complaint, Police, CCTV, Nurse, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia