എമിറേറ്റ്സ് വിമാനം ദുബൈയിലേക്ക് പറന്നത് ഒറ്റ യാത്രക്കാരനുമായി; സ്വപ്നതുല്യമായ യാത്ര എന്ന് വിശേഷിപ്പിച്ച് സ്റ്റാര്‍ജെംസ് ഗ്രൂപിന്റെ സി ഇ ഒ ഭവേഷ് ജവേരി
May 27, 2021, 15:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 27.05.2021) അടുത്തിടെ എമിറേറ്റ്സ് വിമാനം ദുബൈയിലേക്ക് പറന്നത് ഒറ്റ യാത്രക്കാരനുമായി. സ്റ്റാര്‍ജെംസ് ഗ്രൂപിന്റെ സി ഇ ഒ ഭവേഷ് ജവേരിയാണ് ആ ഭാഗ്യവാന്. 'യാത്രക്കാര്‍ എല്ലാവരും സീറ്റ് ബെല്‍റ്റ് ധരിക്കണം' എന്ന അറിയിപ്പല്ല, മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തില്‍ അന്ന് മുഴങ്ങിയത്. 'മിസ്റ്റര്‍ ജവേരി, ദയവായി താങ്കള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണം' എന്നാണ്. കാരണം 360 സീറ്റുള്ള ബോയിങ് 777 വിമാനത്തില്‍ അന്ന് ഒരൊറ്റ യാത്രക്കാരനേ ഉണ്ടായിരുന്നുള്ളൂ, ഭവേഷ് ജവേരി.

സ്വപ്നതുല്യമായ യാത്ര എന്നാണ് മേയ് 19-ലെ ആ യാത്രയെ ജവേരി വിശേഷിപ്പിക്കുന്നത്. വമ്പന്‍ വിമാനത്തില്‍ മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബൈ വരെ യാത്രചെയ്യാന്‍ ചെലവായത് വെറും 18,000 രൂപ. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് യു എ ഇയില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കാരണമാണ് ഈ നാല്പ്പതുകാരന് ഇങ്ങനെയൊരവസരം വീണുകിട്ടിയത്.
യു എ ഇ യിലെ സ്റ്റാര്‍ജെംസ് ഗ്രൂപിന്റെ സി ഇ ഒ യായ ജവേരി 20 വര്‍ഷമായി ദുബൈയിലാണ് താമസം. ഇതിനകം 240 തവണയെങ്കിലും ഗള്‍ഫിലേക്ക് പറന്നിട്ടുണ്ട്. പക്ഷേ. ഇത്തരമൊരു യാത്ര ആദ്യമാണെന്ന് ജവേരി പറയുന്നു. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യു എ ഇയില്‍ യാത്രാവിലക്കുണ്ട്. യു എ ഇ പൗരന്മാര്ക്കും നയതന്ത്രപ്രതിനിധികള്‍ക്കും ഗോള്‍ഡന്‍ വിസയുള്ളവര്‍ക്കും മാത്രമാണ് യാത്രാനുമതിയുള്ളത്. യു എ ഇ യുടെ ഗോള്‍ഡന്‍ വിസയുള്ളയാളാണ് ജവേരി. അതിനാലാണ് അദ്ദേഹത്തിന് യാത്ത ചെയ്യാനായത്.
സാധാരണ ബിസിനസ് ക്ലാസില്‍ യാത്രചെയ്യാറുള്ള ജവേരി തിരക്കുണ്ടാവില്ല എന്നതുകൊണ്ട് ഇത്തവണ ഇക്കോണമി ക്ലാസ് ടികെറ്റാണ് എടുത്തത്. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വേറെ യാത്രക്കാര്‍ ആരുമില്ലെന്ന് മനസ്സിലായത്. വിമാനജീവനക്കാര്‍ കൈയടികളോടെയാണ് ജവേരിയെ സ്വീകരിച്ചത്. വിമാനം മുഴുവന്‍ ചുറ്റിക്കാണാന്‍ പൈലറ്റ് അവസരം ഒരുക്കുകയും ചെയ്തു.
ബോയിങ് 777 വിമാനം വാടകയ്ക്കെടുത്ത് ദുബൈയിലേക്ക് പറത്തണമെങ്കില്‍ ചുരുങ്ങിയത് 70 ലക്ഷം രൂപ വേണ്ടിവരുമെന്ന് വ്യോമയാന രംഗത്തുള്ളവര്‍ പറയുന്നു. ആളില്ലാതെയാണ് തിരിച്ചുവരുന്നതെങ്കില്‍ തുക ഇരട്ടിയാകും. കോവിഡിന്റെ യാത്രാവിലക്കുണ്ടെങ്കിലും ദുബൈയില്‍ നിന്ന് മുംബൈയിലേക്കുളള വിമാനത്തില്‍ നിറയെ യാത്രക്കാരുണ്ടാകാറുണ്ട്.
ആളില്ലെങ്കിലും തിരിച്ചുപോയേ പറ്റൂ എന്നതുകൊണ്ടാണ് ഒരൊറ്റ യാത്രക്കാരനുമായി വിമാനം പറന്നത്. ആഭരണ വില്പനശാലയില് സെയില്‍സ്മാനായി നിസ്സാരശമ്പളത്തിന് 2001-ല്‍ ദുബൈയിലെത്തിയ ആളാണ് ജവേരി. 2004-ല്‍ സ്വന്തം കമ്പനി തുടങ്ങി. അദ്ദേഹത്തിന്റെ രത്നവില്പന ശൃംഖലയ്ക്ക് ഇന്ന് കോടികളുടെ ആസ്തിയുണ്ട്.
Keywords: Mumbai To Dubai Flight Operates With Just One Passenger On Board, Mumbai, News, Passenger, Flight, Video, National, Emirates Airlines.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.