Airport | കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ പുതിയ വിമാനത്തവാളം പ്രധാനമന്ത്രി നാടിന് സമര്‍പിച്ചു; താമരയുടെ ആകൃതി, സംസ്ഥാനത്തെ നീളം കൂടിയ രണ്ടാമത്തെ റണ്‍വേ, പ്രത്യേകതകള്‍ അറിയാം

Watermark

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഷിവമൊഗ്ഗ: (www.kvartha.com) കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ പുതിയ വിമാനത്തവാളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 450 കോടി രൂപ ചിലവഴിച്ചാണ് പുതിയ വിമാനത്താവളം വികസിപ്പിച്ചിരിക്കുന്നത്. പാസഞ്ചര്‍ ടെര്‍മിനലിന് ഓരോ മണിക്കൂറിലും 300 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. 80-ാം ജന്മദിനം ആഘോഷിക്കുന്ന കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും ചടങ്ങില്‍ പങ്കെടുത്തു.
            
Airport | കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ പുതിയ വിമാനത്തവാളം പ്രധാനമന്ത്രി നാടിന് സമര്‍പിച്ചു; താമരയുടെ ആകൃതി, സംസ്ഥാനത്തെ നീളം കൂടിയ രണ്ടാമത്തെ റണ്‍വേ, പ്രത്യേകതകള്‍ അറിയാം

'ഇന്ന് ഒരു കാരണം കൂടി പ്രത്യേകതയാണ്. ഇത് കര്‍ണാടകയിലെ ജനപ്രിയ നേതാവ് ബിഎസ് യെദ്യൂരപ്പയുടെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ ദീര്‍ഘായുസിനായി ഞാന്‍ പ്രാര്‍ഥിക്കുന്നു. പാവപ്പെട്ട ജനങ്ങളുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി അദ്ദേഹം തന്റെ ജീവിതം സമര്‍പിച്ചു. കഴിഞ്ഞയാഴ്ച കര്‍ണാടക നിയമസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം പൊതുജീവിതം നയിക്കുന്ന എല്ലാവര്‍ക്കും പ്രചോദനമാണ്', മുതിര്‍ന്ന ബിജെപി നേതാവിനെ പ്രകീര്‍ത്തിച്ചുകൊണ്ട് ചടങ്ങില്‍ പ്രധാനമന്ത്രി മോദി പറഞ്ഞു.
         
Airport | കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ പുതിയ വിമാനത്തവാളം പ്രധാനമന്ത്രി നാടിന് സമര്‍പിച്ചു; താമരയുടെ ആകൃതി, സംസ്ഥാനത്തെ നീളം കൂടിയ രണ്ടാമത്തെ റണ്‍വേ, പ്രത്യേകതകള്‍ അറിയാം

താമരയുടെ ആകൃതി

താമരയുടെ ആകൃതിയിലാണ് വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ജ്ഞാനപീഠ പുരസ്‌കാരം നേടിയ കവിയും എഴുത്തുകാരനുമായ കുവെമ്പുവിന്റെ പേരിലാണ് വിമാനത്താവളം അറിയപ്പെടുന്നത്. വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനല്‍ കെട്ടിടത്തിന് പ്രതിദിനം 7,200 യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ കഴിയും. കര്‍ണാടകയിലെ ഒമ്പതാമത്തെ വിമാനത്താവളമാണ് ഇത്.
         
Airport | കര്‍ണാടകയിലെ ഷിവമൊഗ്ഗയില്‍ പുതിയ വിമാനത്തവാളം പ്രധാനമന്ത്രി നാടിന് സമര്‍പിച്ചു; താമരയുടെ ആകൃതി, സംസ്ഥാനത്തെ നീളം കൂടിയ രണ്ടാമത്തെ റണ്‍വേ, പ്രത്യേകതകള്‍ അറിയാം

662.38 ഏക്കറില്‍ പരന്നുകിടക്കുന്ന ഷിവമൊഗ്ഗ എയര്‍പോര്‍ട്ട് തികച്ചും ഹൈടെക് ആണ്. ടെര്‍മിനല്‍ കെട്ടിടം, ഫയര്‍ സ്റ്റേഷന്‍, എടിസി ടവര്‍, ടാക്‌സിവേ എന്നിവ വിമാനത്താവളത്തില്‍ നിര്‍മിച്ചിട്ടുണ്ട്. വിമാനത്താവളത്തിന്റെ റണ്‍വേ ഏകദേശം 3200 മീറ്ററാണ്, ബാംഗ്ലൂരിലെ കെംപെ ഗൗഡ എയര്‍പോര്‍ട്ട് കഴിഞ്ഞാല്‍ ഏറ്റവും നീളം കൂടിയ റണ്‍വേയാണിത്. ബോയിംഗ് 737 എയര്‍ക്രാഫ്റ്റ്, എയര്‍ബസ് എ 320 തുടങ്ങിയ വലിയ വിമാനങ്ങള്‍ക്കായി ഇത് പ്രത്യേകം നിര്‍മ്മിച്ചതാണ്.

Aster mims 04/11/2022
Keywords:  Latest-News, Karnataka, Bangalore, Airport, Inauguration, Narendra Modi, Prime Minister, Flight, Top-Headlines, Shivamogga Airport, Modi inaugurates Shivamogga airport.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia