Viral Video | കാർ കൂട്ടിയിടിച്ച് ബൈക് യാത്രികൻ വായുവിൽ പറന്നുയർന്നു; നിമിഷങ്ങൾക്ക് ശേഷം തലയും കുത്തി റോഡിലേക്ക് പതിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗാസിയാബാദ്: (www.kvartha.com) ഡെൽഹിയോട് ചേർന്നുള്ള യുപിയിലെ ഗാസിയാബാദിൽ കാറും ബൈകും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് വായുവിൽ പറന്ന് റോഡിലേക്ക് വീഴുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.

Viral Video | കാർ കൂട്ടിയിടിച്ച് ബൈക് യാത്രികൻ വായുവിൽ പറന്നുയർന്നു; നിമിഷങ്ങൾക്ക് ശേഷം തലയും കുത്തി റോഡിലേക്ക് പതിച്ചു; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ആളൊഴിഞ്ഞ റോഡിലൂടെ ബൈക്, യാത്രികൻ ഓടിക്കുന്നത് സിസിടിവി വീഡിയോയിൽ കാണാം. പെട്ടെന്ന് ഒരു കാർ വന്ന് ശക്തിയോടെ ബൈകിൽ ഇടിക്കുന്നു. കാർ മുന്നോട്ട് നീങ്ങുന്നതിനിടെ ബൈക് ഡ്രൈവർ വായുവിൽ പറക്കുന്നത് കാണാം. മീറ്ററുകളോളം ബൈകിനെ വലിച്ചുകൊണ്ടുപോയാണ് കാർ നിർത്തുന്നത്. വായുവിൽ പലതവണ മലക്കം മറിഞ്ഞതിന് ശേഷമാണ് ബൈക് യാത്രികൻ റോഡിലേക്ക് വീഴുന്നത്.

മുസ്സൂറി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബയാന ഗ്രാമത്തിൽ താമസിക്കുന്ന അരുൺ ത്യാഗി (32) യാണ് അപകടത്തിൽ പെട്ടത്. ഗുരുതരമായി പരിക്കേറ്റ അരുണിനെ ഉടൻ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായതിനെ തുടർന്ന് കാവി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊളംബിയ ഏഷ്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത 48 മണിക്കൂർ വളരെ നിർണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അരുൺ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും ഇക്കാരണത്താൽ തല നേരിട്ട് നിലത്ത് പതിച്ചതായും ഡോക്ടർമാർ പറഞ്ഞു.

Keywords: New Delhi, India, News, Top-Headlines, Car, Bike, Road, Accident, Accidental Death, Video, Youth, CCTV, Police, Doctor, Man goes flying in air as car collides with his bike in Ghaziabad.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia