അപാര ധൈര്യം! ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ വടികൊണ്ട് തുരത്തി ഒരാൾ; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

 


ന്യൂഡെൽഹി: (www.kvartha.com) ഈയടുത്ത ദിവസങ്ങളിൽ മനുഷ്യർക്കും നാട്ടിലെ മൃഗങ്ങൾക്കും നേരെ വന്യജീവികളുടെ ആക്രമണം കണ്ടുവരുന്നു. ഭയാനകമായ നിരവധി വന്യമൃഗ ആക്രമണങ്ങളുടെ വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാകുന്നുണ്ട്. ഈ ശ്രേണിയിൽ, അടുത്തിടെ ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടു. ഏറെ പ്രചാരം നേടിയ ഈ വീഡിയോ എല്ലാവരെയും അമ്പരപ്പെടുത്തി.
                
അപാര ധൈര്യം! ആക്രമിക്കാൻ വന്ന പുള്ളിപ്പുലിയെ വടികൊണ്ട് തുരത്തി ഒരാൾ; വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

പർവതപ്രദേശങ്ങളിലും നിബിഡവനങ്ങളിലും പുള്ളിപ്പുലികൾ പതിയിരുന്ന് വേട്ടയാടുന്നത് പലപ്പോഴും കാണാറുണ്ട്. അടുത്ത ദിവസങ്ങളിൽ ഇരതേടി ജനവാസ കേന്ദ്രങ്ങൾക്ക് സമീപം പുള്ളിപ്പുലി എത്താൻ തുടങ്ങിയതോടെ മനുഷ്യരുടെ നേരെയും പുലിയുടെ ആക്രമണം വർധിച്ചു തുടങ്ങി.

സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. വീഡിയോയിൽ ഒരു ജനവാസ മേഖലയിലേക്ക് കടന്ന പുള്ളിപ്പുലി തടയാൻ നിൽക്കുന്ന ഒരാളെ ആക്രമിക്കുന്നു. ഈ ആക്രമണത്തിൽ, ഭയന്ന് പിൻവാങ്ങുന്നതിനുപകരം, അദ്ദേഹം പുലിയെ ശക്തമായി നേരിടുന്നു. ഇതിനിടെ കൂടെയുള്ളവർ വടി എറിഞ്ഞു. പുള്ളിപ്പുലിയുടെ നേർക്ക് ആ വ്യക്തി അതിവേഗം പ്രത്യാക്രമണം നടത്തി. അതിനുശേഷം പുള്ളിപ്പുലി അദ്ദേഹത്തെ ഉപേക്ഷിച്ച് മുന്നോട്ട് നീങ്ങുന്നു.


അനിമൽ പവേഴ്സ് എന്ന ഐഡിയിൽ നിന്ന് പങ്കുവെച്ച ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും പഴയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയായിരുന്നു. പുള്ളിപ്പുലിയെ ആ മനുഷ്യൻ തന്റെ ധൈര്യം കൊണ്ട് നേരിട്ടത് സാമൂഹ്യ മാധ്യമ ഉപയോക്താക്കളെ അത്ഭുതപ്പെടുത്തുകയും അവർ പ്രശംസ കൊണ്ട് മൂടുകയും ചെയ്യുന്നു.

Keywords:  News, National, Top-Headlines, Tiger, Animals, Social-Media, Video, Viral, Man chased away dreaded leopard with a stick.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia