'ഗോ രക്ഷാ' തലവനെ വെടിവെച്ചുകൊന്നു; വീഡിയോ കാണാം

 


ADVERTISEMENT

ഭോപ്പാല്‍: (www.kvartha.com 28.06.2020)  'ഗോ രക്ഷാ' തലവനെ വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ ഹൊഷംഗാബാദ് ജില്ലയിലാണ് സംഭവം. 'ഗോ രക്ഷാ' വിങിന്റെ ജില്ലാ ചുമതലയുള്ള രവി വിശ്വകര്‍മ (35) യാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇദ്ദേഹത്തെ കാര്‍ തടഞ്ഞുനിര്‍ത്തി വടികളും ദണ്ഡുകളുമായി വന്ന ഒരു സംഘം ആക്രമിക്കുകയും പിന്നീട് വെടിവെക്കുകയുമായിരുന്നു.

'ഗോ രക്ഷാ' തലവനെ വെടിവെച്ചുകൊന്നു; വീഡിയോ കാണാം

കുറച്ചകലെയായി നിര്‍ത്തിയ വാഹനത്തിലുള്ളയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു രണ്ട് പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്.



മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നും 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലിസ് ഉദ്യോഗസ്ഥന്‍ സതീഷ് അന്ധവാന്‍ പറഞ്ഞു. ഇവര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Keywords:  National, News, Cow, Leader, Shot, Dead, Dhot dead, Car, Attack, Police, Case, Madhya Pradesh, Bhopal, Video, Gang, Madhya Pradesh Cow Vigilante Killed, Murder Caught On Camera.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia