Accident Death | ബൈകില്‍ പാറ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചതിന്റെ വീഡിയോ പുറത്ത്

 


ADVERTISEMENT

കല്‍പറ്റ:(www.kvartha.com) ബൈകില്‍ പാറ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബൈക് ഓടിച്ചിരുന്ന അഭിനവ് (20) ആണ് മരിച്ചത്. താമരശ്ശേരിയിലാണ് അപകടം നടന്നത്. അഭിനവും സുഹൃത്ത് അനീഷും സഞ്ചരിച്ചിരുന്ന ബൈകില്‍ മലയില്‍നിന്ന് ഉരുണ്ടുവന്ന പാറയിടിക്കുകയായിരുന്നു. പരിക്കേറ്റ അനീഷ് ചികിത്സയിലാണ്.
                  
Accident Death | ബൈകില്‍ പാറ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചതിന്റെ വീഡിയോ പുറത്ത്

ഏപ്രില്‍ 16 ന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ഒരു സംഘം യുവാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ വിനോദസഞ്ചാര കേന്ദ്രമായ വയനാട്ടിലേക്ക് പോയ സമയത്താണ് സംഭവം ഉണ്ടായത്. കല്ല് ഇടിഞ്ഞുവീണ് ബൈക് റോഡിന്റെ മറുവശത്തേക്ക് തെറിച്ചു പോയി. താമരശ്ശേരി റോഡിലെ ഹെയര്‍പിന്‍ വളവുകളിലാണ് അപകടം സംഭവിച്ചത്.
ഇരുവരുടെയും പിന്നാലെ മറ്റൊരു ബൈകില്‍ യാത്ര ചെയ്ത മറ്റൊരു സുഹൃത്ത് പകര്‍ത്തിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Keywords:  News, Kerala, Road, Killed, Video, Died, Death, Accidental Death, Accident, Malappuram, Social-Media, Kerala Youth on Road Trip Killed After Boulder Rolls Down Hill and Hits His Motorbike | Watch.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia