Viral Video | ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ചശേഷം പിന്നിലുള്ള സീറ്റില്‍ കിടന്ന് കൂളായി ചിരിച്ച് ഡ്രൈവര്‍; 'ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ'ന്ന് വീഡിയോ എടുക്കുന്നയാള്‍; പിന്നാലെ സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം; ഒടുവില്‍ സത്യാവസ്ഥ വെളിപ്പെടുത്തി കേരള പൊലീസ്; സംഭവം ഇങ്ങനെ
Jan 28, 2023, 08:45 IST
തിരുവനന്തപുരം: (www.kvartha.com) വൈറലായി സമൂഹ മാധ്യമങ്ങളിലൂടെ രൂക്ഷവിമര്‍ശനം ഏറ്റുവാങ്ങിയ ഡ്രൈവിംഗ് വീഡിയോയുടെ സത്യാവസ്ഥ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് കേരള പൊലീസ്. നിരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ക്കൊപ്പം ചീറിപ്പായുന്ന ചരക്കുലോറിയിലെ സ്റ്റിയറിങ്ങില്‍ തോര്‍ത്ത് കെട്ടിവച്ചശേഷം പിന്നിലുള്ള സീറ്റില്‍ കിടന്ന് ഒരു കൂസലുമില്ലാതെ ചിരിക്കുന്ന ഡ്രൈവറുടെ വീഡിയോ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.
ഈ സമയം അപ്പുറത്ത് നിന്ന് വീഡിയോ എടുക്കുന്നയാള്‍ 'ചേട്ടാ, എന്റെ ജീവന്‍വച്ചാണ് നിങ്ങള്‍ കളിക്കുന്നതെ'ന്ന് പറയുന്നുണ്ട്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോയ്ക്കെതിരെ പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ഡ്രൈവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ആവശ്യമുയര്‍ന്നു. എന്നാല്‍ വീഡിയോയുടെ വാസ്തവം എന്താണെന്ന് കേരള പൊലീസ് പുറത്തുവിട്ടിരിക്കുകയാണ്.
ചരക്കുലോറികള്‍ ട്രെയിന്‍ മാര്‍ഗം കൊണ്ടുപോകുന്ന റോറോ സര്‍വീസില്‍ ഉള്‍പെട്ട ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളില്‍ കാണുന്നതെല്ലാം കണ്ണടച്ച് വിശ്വസിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്കുന്നു.
ചിലരെങ്കിലും വാസ്തവമറിയാതെ ഇതുപോലുള്ള പരീക്ഷണങ്ങള്‍ ചെയ്ത് അപകടം വരുത്തി വയ്ക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തു. പൊതുജനങ്ങളെ ഭയപ്പെടുത്തുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ഇതുപോലുള്ള വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ എന്ത് നടപടിയാണ് ഉണ്ടാവുകയെന്നും യുട്യൂബ് കാണികളെ കൂട്ടാന്‍ എന്ത് തോന്ന്യാസവും കാണിക്കാമെന്നത് അപകടരമല്ലേയെന്നും ചിലര്‍ പൊലീസിനോട് ചോദിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Video,Social-Media,Police, Kerala Police Reveals Reality of Viral Driving Video
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.