ശ്രീനഗര്‍: (www.kvartha.com 11.01.2022) കശ്മീരിലെ റോഡുകളുടെ ശോച്യാവസ്ഥ പുറംലോകത്തെ അറിയിക്കാന്‍ റിപോര്‍ടറായി മാറിയ ഒരു കൊച്ചു പെണ്‍കുട്ടിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. സമൂഹമാധ്യമങ്ങള്‍ അവളെ അഭിനന്ദിക്കുന്നു. വീഡിയോ എന്ന് എടുത്തതാണെന്ന് അറിയാനായിട്ടില്ല. പിങ്ക് ജാകറ്റ് ധരിച്ച പെണ്‍കുട്ടിയുടെ പേരും വീഡിയോ ഷൂട് ചെയ്യുന്ന സ്ഥലവും മനസിലാക്കാനായിട്ടില്ല. റോഡിന്റെ മോശം അവസ്ഥ കാരണം അതിഥികള്‍ക്ക് തന്റെ സ്ഥലത്തേക്ക് വരാന്‍ കഴിയില്ലെന്ന് പെണ്‍കുട്ടി വീഡിയോയില്‍ പരാതിപ്പെടുന്നു.
കശ്മീര്‍ താഴ് വാരയിൽ അടുത്തിടെ കനത്ത മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരുന്നു. ചെളിയും മഴയും സ്ഥിതി വഷളാക്കിയതെങ്ങനെയെന്ന് വിവരിച്ചുകൊണ്ട് പെണ്‍കുട്ടി റോഡിലൂടെ നടന്ന്, കുഴികള്‍ കാണിക്കുന്നത് വീഡിയോയില്‍ കാണാം. 2.08 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൊബൈല്‍ ഫോണിലാണ് ചിത്രീകരിച്ചത്.
ആളുകള്‍ റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്നത് എങ്ങനെയെന്ന് പെണ്‍കുട്ടി കാണിച്ചുതരുന്നു. ആവേശഭരിതനായ ലിറ്റില്‍ റിപോർടർ കാഴ്ചക്കാരോട് വീഡിയോ ലൈക് ചെയ്യാനും ഷെയര്‍ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും' ആവശ്യപ്പെടുകയും അടുത്ത വീഡിയോയില്‍ കാണാമെന്ന് പറയുകയും ചെയ്യുന്നു.
നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ഒരു ലക്ഷത്തിലധികം പേര് കാണുകയും ചെയ്തു. താഴ് വാരയിൽ നിന്നുള്ള ഒരു കുട്ടി വീഡിയോ സന്ദേശങ്ങളിലൂടെ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം, ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആറുവയസുകാരന് മഹിരു ഇര്ഫാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത 71 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചര്‍ചയായിരുന്നു.

#NDTVBeeps | Girl Turns Reporter To Show Bad Condition Of #Kashmir Road pic.twitter.com/THm4MVQGeX
— NDTV (@ndtv) January 11, 2022
ആളുകള്‍ റോഡുകളില്‍ മാലിന്യം വലിച്ചെറിയുന്നത് എങ്ങനെയെന്ന് പെണ്‍കുട്ടി കാണിച്ചുതരുന്നു. ആവേശഭരിതനായ ലിറ്റില്‍ റിപോർടർ കാഴ്ചക്കാരോട് വീഡിയോ ലൈക് ചെയ്യാനും ഷെയര്‍ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും' ആവശ്യപ്പെടുകയും അടുത്ത വീഡിയോയില്‍ കാണാമെന്ന് പറയുകയും ചെയ്യുന്നു.
നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ഒരു ലക്ഷത്തിലധികം പേര് കാണുകയും ചെയ്തു. താഴ് വാരയിൽ നിന്നുള്ള ഒരു കുട്ടി വീഡിയോ സന്ദേശങ്ങളിലൂടെ അധികൃതരോട് അഭ്യര്‍ത്ഥിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം, ഓണ്‍ലൈന്‍ ക്ലാസുകളുടെ ദൈര്‍ഘ്യം കൂട്ടണമെന്ന് ആവശ്യപ്പെട്ട് ആറുവയസുകാരന് മഹിരു ഇര്ഫാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്ത 71 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ചര്‍ചയായിരുന്നു.
Keywords: News, National, Kashmir, Girl, Video, Viral, Top-Headlines, Road, Reporter, Social Media, Mobile Phone, People, Kashmir girl turns reporter to show bad road condition; video goes viral.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.