SWISS-TOWER 24/07/2023

Cherian Philip | കെ റെയില്‍ ചാപിള്ളയാണെന്ന് ചെറിയാന്‍ ഫിലിപ്; മഞ്ഞക്കുറ്റി നാട്ടല്‍ നിര്‍ത്തിയത് സര്‍കാരിന്റെ പിന്‍വാങ്ങലിന്റെ സൂചനയെന്ന് വിമര്‍ശനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ കെ റെയില്‍ പദ്ധതി ഒരു ചാപിള്ളയായി മാറിയിരിക്കുകയാണെന്ന് ചെറിയാന്‍ ഫിലിപ്. ഒട്ടേറെ പ്രായോഗിക പ്രശ്നങ്ങളാല്‍ ഈ പദ്ധതി നടപ്പിലാക്കാനാവില്ലെന്ന് സര്‍കാരിനറിയാം. മഞ്ഞക്കുറ്റി നാട്ടല്‍ നിര്‍ത്തിയത് സര്‍കാരിന്റെ പിന്‍വാങ്ങലിന്റെ സൂചനയാണ്.

 Cherian Philip | കെ റെയില്‍ ചാപിള്ളയാണെന്ന് ചെറിയാന്‍ ഫിലിപ്; മഞ്ഞക്കുറ്റി നാട്ടല്‍ നിര്‍ത്തിയത് സര്‍കാരിന്റെ പിന്‍വാങ്ങലിന്റെ സൂചനയെന്ന് വിമര്‍ശനം

കേന്ദ്ര അനുമതിയില്ല, വിദേശപണം ലഭിച്ചില്ല, പരിസ്ഥിതി വാദികള്‍ എതിര്‍ക്കുന്നു, പ്രതിപക്ഷം പ്രക്ഷോഭത്തിലാണ് തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് സര്‍കാര്‍ തലയൂരുമെന്ന് ഉറപ്പാണ്. വികസന വിരുദ്ധര്‍ എന്ന ദുഷ്പ്പേര് മാറ്റി വികസന നായകസ്ഥാനം ഉറപ്പിക്കാനാണ് സര്‍കാര്‍ കെ റെയില്‍ പദ്ധതി പ്രഖ്യാപിച്ചത്. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം സര്‍കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്.

 

 Keywords: K Rail project cannot materialized: Cherian Philip, Thiruvananthapuram, News, Criticism, Video, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia