MV Govindan | 'ശ് ശ്, അവിടെ ഇരിക്കാന്‍ പറ'; ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം വി ഗോവിന്ദന്‍

 




കോട്ടയം: (www.kvartha.com) ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പ്രസംഗിക്കുന്നതിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍. ജാഥയ്ക്കിടെ മുന്‍പ് തൃശൂരില്‍ വച്ച് എം വി ഗോവിന്ദന്‍ മൈക് ഓപറേറ്ററെ ശാസിച്ചത് വിവാദമായതിന് പിന്നാലെയാണ് ഈ സംഭവവും. 

കോട്ടയം പാമ്പാടിയില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഗോവിന്ദന്‍ ശാസിച്ചത്. പ്രസംഗത്തിനിടെ ആളുകള്‍ ആദ്യം ഇറങ്ങിപ്പോയത് എം വി ഗോവിന്ദനെ അസ്വസ്ഥനാക്കിയിരുന്നു. രണ്ടാമതും ആളുകള്‍ ഇറങ്ങിപ്പോയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ചില ആളുകള്‍ യോഗത്തെ പൊളിക്കാന്‍ ഗവേഷണം നടത്തുന്നുവെന്ന് എം വി ഗോവിന്ദന്‍ ദേഷ്യത്തോടെ ആരോപിച്ചു.

MV Govindan | 'ശ് ശ്, അവിടെ ഇരിക്കാന്‍ പറ'; ജനകീയ പ്രതിരോധ ജാഥയുടെ പ്രസംഗത്തിനിടെ ഇറങ്ങിപ്പോയവരെ ശാസിച്ച് എം വി ഗോവിന്ദന്‍


'ശ്ശ് ഹലോ, അവിടെ ഇരിക്കാന്‍ പറ. ആളെ വിളിക്കാന്‍ വന്നതാ അങ്ങോട്ട്. ചില ആളുണ്ട്, യോഗം പൊളിക്കുന്നതെങ്ങനെ എന്ന് ഗവേഷണം നടത്തുന്നവര്‍, ഇല്ലേ. ഇത് എനിക്ക് മനസ്സിലായി, വാഹനത്തില്‍ വന്നതാകും. അവരെയും ഒപ്പം കൊണ്ടുപോകണ്ടേ. കുറച്ചാളുകള്‍ േപായിട്ടുണ്ട്. ബാക്കിയുള്ളവരെ പിടിക്കാന്‍ വന്നതാ. കാര്യം മനസ്സിലാകാഞ്ഞിട്ടല്ല. ആരെങ്കിലും ഉണ്ടെങ്കില്‍ പൊയ്‌ക്കോ'- അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

Keywords:  News, Kerala, State, Kottayam, Politics, party, MV-Govindan, Video, Social-Media, Top-Headlines, Latest-News, Janakeeya Prathirodha Jatha: People walked out during MV Govindan's speech
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia