Cop Viral Video | മൈകിള്‍ ജാക്‌സനെ പോല ഡാന്‍സ് ചെയ്ത് ട്രാഫിക് പൊലീസുകാരന്‍ ഗതാഗതം നിയന്ത്രിക്കുന്നു; മൂന്‍വാകിംഗ് നടത്തി കയ്യടിനേടുന്നു, വീഡിയോ കാണാം

 


ADVERTISEMENT


ഭോപാല്‍: (www.kvartha.com) രാജ്യത്തെ റോഡുകളിലെ ട്രാഫിക് നിയന്ത്രിക്കുന്നത് വലിയ വെല്ലുവിളിയാണ്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ട്രാഫിക് പോലീസായ രഞ്ജിത് സിംഗ് ഈ ജോലി ആസ്വദിച്ചാണ് ചെയ്യുന്നത്. മൈകിള്‍ ജാക്‌സനെ പോലെ ചുവടുകള്‍ വെച്ച് അദ്ദേഹം ഗതാഗതം നിയന്ത്രിക്കുന്നു. മുമ്പ് ഇദ്ദേഹത്തിന്റെ വീഡിയോ വൈറലായിരുന്നു. രഞ്ജിത് സിംഗ് മൈകല്‍ ജാക്‌സന്റെ വലിയ ആരാധകനായതിനാല്‍, ഒരു ദശാബ്ദത്തിലേറെയായി തിരക്കേറിയ റോഡുകളില്‍ മൂന്‍വാകിംഗ് നടത്തുന്നു.
Aster_MIMS

ഇപ്പോള്‍, അദ്ദേഹത്തിന്റെ ഒരു പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. മൈകല്‍ ജാക്സന്റെ ഡേന്‍ജറസ് ഡാന്‍സിന്റെ രീതിയില്‍ നൃത്തം ചെയ്ത് ട്രാഫിക് നിയന്ത്രിക്കുന്നത് അതില്‍ കാണാം. പൊലീസുകാരന്റെ നൃത്തച്ചുവടുകള്‍ കണ്ട് ആളുകള്‍ അന്തംവിട്ട് നില്‍ക്കുന്നു. നീല പാന്റും വെള്ള ക്രിസ്പ് ഷര്‍ടും തൊപ്പിയും ധരിച്ചാണ് പൊലീസുകാരന്‍ ഡാന്‍സ് ചെയ്യുന്നത്. ജിപ്‌സി സ്പിരിറ്റ് ഇന്‍ഡ്യ എന്ന ഇന്‍സ്റ്റാഗ്രാം അകൗണ്ട് ഈവീഡിയോ ഷെയര്‍ ചെയ്യുകയും 'നിങ്ങള്‍ എന്ത് ചെയ്താലും അത് നന്നായി ചെയ്യുക' എന്ന് അടിക്കുറുപ്പ് എഴുതുകയും ചെയ്തു.

ട്രാഫിക് പൊലീസിന്റെ രസകരവുമായ ശൈലി ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു. 6,788,707-ലധികം ആളുകള്‍ ഈ വീഡിയോ ലൈക് ചെയ്തിട്ടുണ്ട്. ഒരു ഉപയോക്താവ് എഴുതി, 'ബ്രോ ആഗ്രഹിച്ച ജോലി ലഭിച്ചു!' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു, ' ജോലി ചെയ്യുന്നതും  ജോലി ആസ്വദിക്കുന്നതും തമ്മിലുള്ള വ്യത്യാസം.' മൂന്നാമന്‍ പറഞ്ഞു, 'നമുക്ക് ആവശ്യമുള്ള പൊലീസുകാരനല്ല, പക്ഷെ നമുക്ക് വേണ്ട പൊലീസുകാരനാണ് '  'ഇതൊരു സൗജന്യ മൈകല്‍ ജാക്സന്‍ ഷോയാണ്.' എന്ന് മറ്റൊരാള്‍ എഴുതി.

Cop Viral Video | മൈകിള്‍ ജാക്‌സനെ പോല ഡാന്‍സ് ചെയ്ത് ട്രാഫിക് പൊലീസുകാരന്‍ ഗതാഗതം നിയന്ത്രിക്കുന്നു;  മൂന്‍വാകിംഗ് നടത്തി കയ്യടിനേടുന്നു, വീഡിയോ കാണാം


ക്രിയാത്മകവും രസകരവുമായ രീതിയില്‍ തന്റെ ജോലി ചെയ്യുന്ന പൊലീസുകാരന്‍ ഒരു പ്രാദേശിക സെലിബ്രിറ്റിയായി മാറി, സെല്‍ഫികള്‍ക്കായി നിരവധി ആളുകള്‍ അദ്ദേഹത്തെ സമീപിക്കുന്നു. നിരവധി ടെലിവിഷന്‍ ഷോകളിലും രഞ്ജിത്ത് അഭിനയിച്ചിട്ടുണ്ട്. ഒരു നര്‍ത്തകിയാകുക എന്നത് അദ്ദേഹത്തിന്റെ ബാല്യകാല സ്വപ്നമായിരുന്നു, എന്നാല്‍ സാമ്പത്തിക പശ്ചാത്തലം കാരണം അത് പിന്തുടരാന്‍ കഴിഞ്ഞില്ല. ആളുകളുടെ മുഖത്ത് പുഞ്ചിരി കൊണ്ടുവരാന്‍  ഇപ്പോള്‍ തന്റെ അഭിനിവേശവും ജോലിയും അദ്ദേഹം ഒരുമിച്ച് ചെയ്യുന്നു.


Keywords:  News,National,India,Bhoppal,Police,viral,Social Media,Video, Indore's Dancing Cop Grooves to Michael Jackson's Dangerous, Impresses With His Moonwalking Skills | Watch
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia