SWISS-TOWER 24/07/2023

Elephant Attack | ഗുരുവായൂരില്‍ ആന ഇടഞ്ഞു; പാപ്പാന്റെ ഉടുമുണ്ടുരിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് കല്യാണ ആഘോഷത്തിന്റെ വീഡിയോയില്‍; കൊമ്പന്റെ ആക്രമണത്തിന്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ഗുരുവായൂര്‍: (www.kvartha.com) ക്ഷേത്രത്തില്‍ വച്ച് കൊമ്പനാന ഇടഞ്ഞു. അപ്രതീക്ഷിതമായ ആനയുടെ ആക്രമണത്തില്‍നിന്ന് പാപ്പാന്‍ രാധാകൃഷ്ണന്‍ രക്ഷപ്പെട്ടത് അദ്ഭുതകരമായി. കല്യാണ ആഘോഷത്തിന്റെ വീഡിയോയില്‍ പതിഞ്ഞ സംഭവത്തിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇക്കഴിഞ്ഞ 10-ാം തീയതിയായിരുന്നു സംഭവം. 
Aster mims 04/11/2022

ക്ഷേത്രത്തില്‍ ശീവേലി കഴിഞ്ഞ് ദാമോദ ദാസന്‍ എന്ന കൊമ്പനെ പുറത്തേക്ക് എഴുന്നള്ളിക്കുമ്പോഴായിരുന്നു ആക്രമണം. ആന ക്ഷേത്രത്തില്‍നിന്നു പുറത്തിറങ്ങുന്ന സമയത്ത് അതിന് സമീപത്തുകൂടി വധുവും വരനും നടന്നുവരുന്നത് പകര്‍ത്തുകയായിരുന്ന ഫോടോഗ്രഫര്‍മാരുടെ ക്യാമറയിലാണ് ആക്രമണദൃശ്യം പതിഞ്ഞത്. 

Elephant Attack | ഗുരുവായൂരില്‍ ആന ഇടഞ്ഞു; പാപ്പാന്റെ ഉടുമുണ്ടുരിയുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത് കല്യാണ ആഘോഷത്തിന്റെ വീഡിയോയില്‍; കൊമ്പന്റെ ആക്രമണത്തിന്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


നടന്നുവരുന്നതിനിടെ പെട്ടെന്ന് പ്രകോപിതനായ ആന രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. ആനയുടെ വശത്തുകൂടി നടക്കുകയായിരുന്ന രാധാകൃഷ്ണനെ പെട്ടെന്ന് വെട്ടിത്തിരിഞ്ഞ ആന തുമ്പിക്കൈയില്‍ ചുറ്റിയെടുക്കാന്‍ ശ്രമിച്ചു. ഓടിമാറുന്നതിനിടെ രാധാകൃഷ്ണന്‍ നിലത്തു വീണെങ്കിലും ആനയ്ക്ക് ഉടുത്തിരുന്ന മുണ്ടിലാണ് പിടിത്തംകിട്ടിയത്. ആന മുണ്ട് വലിച്ചെടുക്കുന്നതിനിടെ രാധാകൃഷ്ണന്‍ എഴുന്നേറ്റ് ഓടി രക്ഷപ്പെടുകയായിരുന്നു. മുണ്ട് ചുരുട്ടിയെറിഞ്ഞ ശേഷം ആന ശാന്തനാകുകയും ചെയ്തു.

കല്യാണ ആഘോഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് ആനയുടെ ആക്രമണവും പാപ്പാന്റെ അദ്ഭുതകരമായ രക്ഷപ്പെടലും വാര്‍ത്തയായത്.

Keywords:  News,Kerala,State,Guruvayoor,Guruvayoor Temple,Elephant,Elephant attack,Video,Social-Media, Guruvayur: Elephant attack mahout
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia