Backflip in saree on scooter | സാരിയുടുത്ത് 'ബാക് ഫ്ലിപ്' അനുകരിക്കാൻ പെണ്‍കുട്ടി സ്‌കൂടറിൽ നിന്ന് പിന്നോട്ട് ചാടി; പിന്നീട് സംഭവിച്ചത്! സാമൂഹ്യ മാധ്യമങ്ങളിൽ ചിരി പടർത്തി വീഡിയോ വൈറൽ
Jul 8, 2022, 13:34 IST
ADVERTISEMENT
മുംബൈ: (www.kvartha.com) പെണ്‍കുട്ടി സാരി ഉടുത്തുകൊണ്ട് പിന്നോട്ട് ചാടിയ (Back flip) വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ആളുകള്‍ പലപ്പോഴും നൃത്തവും വ്യായാമവും ചെയ്യുന്ന വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്യുകയും അത് വൈറലാകാറുമുണ്ട്. ഇവയിൽ ചിലത് കൂടുതല്‍ വൈറലാകുകയും ചെയ്യുന്നു. ഡാന്‍സ് വീഡിയോകളില്‍ ബാക് ഫ്ലിപ് ചെയ്യുന്നതും തരംഗമായി മാറിയിരിക്കുകയാണ്. പെണ്‍കുട്ടികളാണ് ഇതില്‍ വിദഗ്ധര്‍.
വൈറലായ ഈ വീഡിയോയില്‍, ഒരു പെണ്‍കുട്ടി സ്‌കൂടിയില്‍ നിന്നുകൊണ്ട് ബാക് ഫ്‌ലിപ് ചെയ്യുന്നു. ഇത് കണ്ട് കാഴ്ചക്കാർ ഞെട്ടി. പെൺകുട്ടി പരമാവധി ശ്രമിച്ചെങ്കിലും വിജയിക്കാനായില്ല. വീഡിയോയില്‍ സാരി ഉടുത്ത പെണ്‍കുട്ടി സ്‌കൂടിയില്‍ നില്‍ക്കുന്നത് കാണാം. ഒറ്റയടിക്ക് അവള്‍ പിന്നിലേക്ക് ചാടി. പക്ഷേ താഴെ എത്തിയത് ശരിയായില്ല, അവള്‍ വീണു. ഇത് കണ്ട് സാമൂഹ്യ മാധ്യമ ഉപയോക്താക്കള്‍ പരിഹസിക്കുകയും ട്രോളുകയും ചെയ്തു. എന്നാൽ ചിലർ പെൺകുട്ടിയുടെ പരിശ്രമത്തെ അഭിനന്ദിക്കുകയും ചെയ്തു.
gujarati_jalso_official എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ വീഡിയോ കാണുകയും 29,000 ത്തിലധികം ആളുകള്‍ വീഡിയോ ലൈക് ചെയ്യുകയും ചെയ്തു.

Keywords: Mumbai, India, News, Top-Headlines, Video, Viral, Vehicles, Social-Media, Dance, Girl doing backflip in saree on scooter; video goes viral on social media.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.