അല്ലു അർജുന്റെ പുഷ്പയിലെ ശ്രീവല്ലി ഗാനത്തിനൊപ്പം ചുടുവെച്ച് ഡേവിഡ് വാർനർ; സാമി സാമി വേണമെന്ന് ആരാധകര്‍; ആഗ്രഹം നിറവേറ്റി പെണ്മക്കൾ; വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ

 


ന്യൂഡെൽഹി: (www.kvartha.com 23.01.2022) ഓസ്‌ട്രേലിയൻ ഓപെനർ ഡേവിഡ് വാർനറിന് ഇൻഡ്യൻ സിനിമകളോട് എത്രമാത്രം അടുപ്പമുണ്ട്?. ഈ കാര്യം ആരിൽ നിന്നും അദ്ദേഹം മറച്ചു വെച്ചിട്ടില്ല. ബോളിവുഡ്, ടോളിവുഡ് സിനിമകളിലെ ഗാനങ്ങളെക്കുറിച്ചുള്ള തന്റെ രസകരമായ വീഡിയോകൾ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പലപ്പോഴും പങ്കിടാറുണ്ട്. ഏറ്റവും ഒടുവിൽ പുഷ്പയിലെ അല്ലു അർജുന്റെ ചലനങ്ങൾ പുനഃസൃഷ്ടിച്ചു കൊണ്ട് ഓസ്‌ട്രേലിയൻ ക്രികെറ്റ് താരം ഡേവിഡ് വാർണറും മക്കളും സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്.

  
അല്ലു അർജുന്റെ പുഷ്പയിലെ ശ്രീവല്ലി ഗാനത്തിനൊപ്പം ചുടുവെച്ച് ഡേവിഡ് വാർനർ; സാമി സാമി വേണമെന്ന് ആരാധകര്‍; ആഗ്രഹം നിറവേറ്റി പെണ്മക്കൾ; വീഡിയോകൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽനടൻ അല്ലു അർജുൻ നായകനായ 'പുഷ്പ: ദി റൈസ്' ഈ വർഷത്തെ ഏറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നാണ്. മനം കവരുന്ന ഗാനങ്ങളും ആക്ഷനുകളുമായി ചിത്രം ആരാധകർക്കിടയിൽ ഹിറ്റായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിലെ 'ശ്രീവല്ലി' എന്ന ഗാനത്തിന് 'പുഷ്പ' പോലെ നൃത്തം ചെയ്താണ് വാർനർ ആരാധകരെ കയ്യിലെടുത്തത്. വാർനർ തന്റെ ഇൻസ്റ്റാഗ്രാം റീൽസിൽ പങ്കിട്ട വീഡിയോയിൽ, സൺഗ്ലാസ് ധരിച്ച്, ഗാനം പ്ലേ ചെയ്യുമ്പോൾ ശ്രീവല്ലിയിൽ നിന്ന് പുഷ്പയുടെ സൈഡ് വേർഡ് സ്റ്റെപ് ചെയ്യുന്നതായി കാണാം.

ചെരുപ്പൂരി പോകുന്നതും, താടി തടവുന്നതുമുള്‍പെടെയുള്ള അല്ലുവിന്റെ പ്രത്യേക ആക്ഷനുകളും വാര്‍ണര്‍ അനുകരിച്ചിട്ടുണ്ട്. 'അടുത്തതെന്ത്' എന്ന വാചകത്തോടെയാണ് വാർനർ വീഡിയോ പങ്കുവെച്ചത്. വീഡിയോയുടെ കമന്റിൽ നിരവധി ചിരിക്കുന്ന ഇമോജികളും ലൈകും പോസ്റ്റ് ചെയ്തുകൊണ്ടാണ് അല്ലു അർജുൻ വീഡിയോയോട് പ്രതികരിച്ചത്. നിരവധി പേരാണ് ക്രികെറ്റ് താരത്തെ അഭിനന്ദിച്ച് കൊണ്ട് കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

  

വാർനറുടെ ഈ വീഡിയോ കണ്ടതിന് ശേഷം, പുഷ്പ എന്ന ചിത്രത്തിലെ 'സാമി-സാമി' എന്ന ഗാനത്തിൽ ഭാര്യ കാൻഡിസിനൊപ്പം റീൽ ചെയ്യാൻ ആരാധകർ അഭ്യർഥിച്ചു. എന്നിരുന്നാലും, ആരാധകരുടെ ഈ ആവശ്യം അദ്ദേഹത്തിന്റെ പെൺമക്കൾ നിറവേറ്റി. ഇതിന്റെ വീഡിയോയും വാർനർ തന്റെ ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കിട്ടു. ഇതിൽ അല്ലു അർജുന്റെ ‘സാമി-സാമി’ എന്ന ചിത്രത്തിലെ ഗാനത്തിന് അദ്ദേഹത്തിന്റെ പെൺമക്കൾ നൃത്തം ചെയ്യുന്നതായി കാണാം. ഈ വീഡിയോയ്‌ക്കൊപ്പം, അടിക്കുറിപ്പായി വാർനർ ഇങ്ങനെ എഴുതി - 'അമ്മയ്ക്കും അച്ഛനും മുമ്പ്, പെൺകുട്ടികൾ 'സാമി-സാമി' എന്ന ഗാനം പരീക്ഷിക്കാൻ ആഗ്രഹിച്ചിരുന്നു'.

ആഷസ് സീരീസ് അവസാനിച്ചതിന് ശേഷം പുഷ്പ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് ഒരു റീൽ പങ്കിടുമെന്ന് വാർനർ ആരാധകർക്ക് നേരത്തെ വാക്ക് നൽകിയിരുന്നു, സീരീസ് അവസാനിച്ചതിന് ശേഷം അദ്ദേഹം ആരാധകരുടെ ഈ ആഗ്രഹം നിറവേറ്റി. ഇൻഡ്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ടീമിനൊപ്പമുള്ള സമയത്താണ് ഡേവിഡ് ഇൻഡ്യൻ സിനിമയോട്-പ്രത്യേകിച്ച് തെലുങ്ക് സിനിമകളോട് ഇഷ്ടം വളർത്തിയത്. തന്റെ വീഡിയോകളിലൂടെ വലിയൊരു ക്രികെറ്റ് ഇതര ആരാധകവൃന്ദത്തെ അദ്ദേഹം വളർത്തിയെടുത്തു.

Keywords: New Delhi, India, News, Social Media, Viral, Cricket, Player, Australia, Instagram, Tollywood, Bollywood, Actor, Video, Allu Arjun, Pushpa, Pushpa The Rise, David Warner and his daughters video on Allu Arjun Film created buzz on social media. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia