Break from politics | കോണ്‍ഗ്രസ് നേതാവിനെയും കാമുകിയേയും ഭാര്യ വെട്ടിലാക്കി; വീഡിയോ പുറത്തുവിട്ടു; വൈറലായതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുത്ത് മുന്‍ കേന്ദ്രമന്ത്രി

 


അഹ്‌മദാബാദ്: (www.kvartha.com) മുന്‍ കേന്ദ്രമന്ത്രിയും ഗുജറാതിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭരത്സിങ് സോളങ്കിയും കാമുകിയും ഒരുമിച്ചുള്ള വീഡിയോ വൈറലായതോടെ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേള എടുക്കുമെന്ന് പ്രഖ്യാപിച്ചു. തീരുമാനം തന്റേതാണെന്നും പാര്‍ടി നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചല്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
  
Break from politics | കോണ്‍ഗ്രസ് നേതാവിനെയും കാമുകിയേയും ഭാര്യ വെട്ടിലാക്കി; വീഡിയോ പുറത്തുവിട്ടു; വൈറലായതിന് പിന്നാലെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് ഇടവേളയെടുത്ത് മുന്‍ കേന്ദ്രമന്ത്രി

ഭാര്യ രേഷ്മ പട്ടേലിനെതിരെയും അദ്ദേഹം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചു. 'ഞങ്ങള്‍ വര്‍ഷങ്ങളായി ഒരുമിച്ചല്ല ജീവിക്കുന്നത്. എന്റെ സ്വത്ത് തട്ടിയെടുക്കാന്‍ മുമ്പ് എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാലാണ് വിവാഹമോചനം തേടുന്നത്,' കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തന്റെ വിവാഹമോചന ഹര്‍ജി ജൂണ്‍ 15 ന് പരിഗണിക്കുമെന്നും തന്റെ ജീവനെടുക്കാന്‍ ഭാര്യ മന്ത്രവാദികളെ കണ്ടെന്നും ആരോപിച്ചു. 1999 ല്‍ ആയിരുന്നു ഇവരുടെ വിവാഹം.

ഭരത് സോളങ്കിയെ ഭാര്യ രേഷ്മ പടേല്‍ അപമാനിക്കുന്നതിന്റെ ചില വീഡിയോകള്‍ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത് ഗുജറാത് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു. സോളങ്കിക്കൊപ്പം ഒരു യുവതി ഇരിക്കുന്ന വീട്ടില്‍ ഭാര്യ രേഷ്മ പടേല്‍ കയറുന്ന ഒരു വീഡിയോ ജൂണ്‍ ഒന്നിന് പുറത്തുവന്നു. രേഷ്മ യുവതിയെ ആക്രമിക്കുന്നതും വീഡിയോയില്‍ കാണാം. മറ്റൊരു വീഡിയോയില്‍, യുവതിയുടെ മുഖം കാണാനായി രേഷ്മ അവളുടെ മുടിയില്‍ പിടിച്ച് വലിക്കുന്നത് കാണാം. ഒരു മൊബൈല്‍ ക്യാമറയിലാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്.

ഭരത് സോളങ്കി വെള്ളിയാഴ്ച യുവതി ആരാണെന്ന് വെളിപ്പെടുത്തുകയും വിവാഹമോചനത്തിന് ശേഷം താന്‍ ആ സ്ത്രീയെ വിവാഹം കഴിക്കുമെന്നും അത് തന്റെ മൂന്നാം വിവാഹമാകുമെന്നും വ്യക്തമാക്കി. 'വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ എന്നെയും കോണ്‍ഗ്രസിനെയും ദ്രോഹിക്കാന്‍ ആഗ്രഹിക്കുന്നവരുടെ പിന്തുണയോടെയാണ് രേഷ്മ ഇതെല്ലാം ചെയ്യുന്നതെന്ന് വ്യക്തമാണ്. എതിര്‍കക്ഷികള്‍ക്ക് അത്തരം വിഷയങ്ങളില്‍ താല്‍പ്പര്യമുണ്ട്. എന്റെ പ്രതിച്ഛായയും കോണ്‍ഗ്രസിന്റെ പ്രതിച്ഛായയും അപകീര്‍ത്തിപ്പെടുത്തി മുതലെടുക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു', സോളങ്കി ആരോപിച്ചു.

'ഞാന്‍ കുറച്ച് മാസത്തേക്ക് സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തീരുമാനിച്ചു. ഈ കാലയളവില്‍ ദളിതര്‍, ആദിവാസികള്‍, ന്യൂനപക്ഷങ്ങള്‍, മറ്റ് പിന്നോക്ക സമുദായങ്ങളില്‍ നിന്നുള്ള ആളുകള്‍ എന്നിവരുമായി കൂടുതല്‍ സമയം ചെലവഴിക്കും,' അദ്ദേഹം പറഞ്ഞു.

Keywords:  Ahmedabad, Gujarat, India, News, Top-Headlines, Congress, Leader, Central Government, Minister, Politics, Mobile, Congress leader who was caught with 'girlfriend' by wife in viral video takes break from politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia