Complaint Against Priest | സ്ത്രീകളുടെ വാട്‌സ്ആപ് ഗ്രൂപിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി; നടപടി ആവശ്യപ്പെട്ട് ബിഷപിനെ സമീപിച്ച് വീട്ടമ്മമാര്‍
Jun 30, 2022, 11:33 IST
ADVERTISEMENT
കൊട്ടിയൂര്‍: (www.kvartha.com) വീട്ടമ്മമാരും കന്യാസ്ത്രീകളും ഉള്‍പെട്ട വാട്‌സ്ആപ് ഗ്രൂപിലേക്ക് വൈദികന്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി. കണ്ണൂര്‍ ജില്ലയിലെ കൊട്ടിയൂരിനടുത്തുള്ള പള്ളി വികാരിക്കെതിരെയാണ് ആരോപണം. വൈദികനെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടമ്മമാര്‍ മാനന്തവാടി ബിഷപിനെ സമീപിച്ചു.

മാതൃവേദി സംഘടനയുടെ ഡയറക്ടര്‍ കൂടിയാണ് ആരോപണവിധേയനായ വൈദികന്‍. 400 ലധികം വനിതകളുള്ള ഗ്രൂപിലേക്കാണ് അശ്ലീല വീഡിയോ അയച്ചത്. പരാതി ഉയര്‍ന്നതോടെ വൈദികനെ ചുമതലകളില്‍ നിന്നും നീക്കിയതായി മാനന്തവാടി രൂപത അറിയിച്ചു. മൂന്നംഗ കമിറ്റിയുടെ തെളിവെടുപ്പിന് ശേഷം തുടര്‍ നടപടി ഉണ്ടാകുമെന്നാണ് രൂപതയുടെ വിശദീകരണം.
എന്നാല്‍ വീഡിയോ അയച്ചതില്‍ പിശക് പറ്റിയതാണ് എന്നാണ് വൈദികന്റെ വിശദീകരണം. മറ്റൊരു വൈദികന്‍ അയച്ചുതന്ന വീഡിയോ തിരിച്ചയച്ചപ്പോള്‍ പിശക് പറ്റിയെന്നാണ് കുറ്റാരോപിതന്റെ വിശദികരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.