കോവിഡിനെ നേരിടാന്‍ ശംഖ് ഊതി ജയ് ശ്രീറാം വിളികളോടെ ചാണകവും നെയ്യും കത്തിച്ച് പുകയിട്ടു; അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്‌സിജെന്‍ വര്‍ധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് അശാസ്ത്രീയ പ്രതിരോധ രീതിയുമായെത്തിയ ബിജെപി നേതാവ്, വിഡിയോ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ലഖ്‌നൗ: (www.kvartha.com 19.05.2021) ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് കോവിഡിനെ നേരിടാന്‍ പുതിയ 'വിദ്യ'യുമായി ബി ജെ പി നേതാവ് ഗോപാല്‍ ശര്‍മ. ഗോപാല്‍ ശര്‍മ നേതൃത്വം കൊടുക്കുന്ന പരിപാടിയില്‍ ശംഖ് ഊതി ജയ് ശ്രീറാം വിളികളോടെ 'പ്രത്യേക' കൂട്ട് കത്തിച്ചാണ് കോവിഡിനെ പ്രതിരോധിക്കാന്‍ അശാസ്ത്രീയമായി ശ്രമിക്കുന്നത്. 
Aster mims 04/11/2022

'യാഗത്തിന് ഉപയോഗിക്കുന്ന സാധനങ്ങള്‍, ചാണകക്കഷ്ണങ്ങള്‍, പശുവിന്‍ നെയ്യ്, മാവിന്‍ തടി, കര്‍പ്പൂരം എന്നിവ ചേര്‍ത്ത മിശ്രിതമാണ് കത്തിക്കുന്നത്. ഇത് അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്‌സിജെന്‍ വര്‍ധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യും' -ഗോപാല്‍ ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

കോവിഡിനെ നേരിടാന്‍ ശംഖ് ഊതി ജയ് ശ്രീറാം വിളികളോടെ ചാണകവും നെയ്യും കത്തിച്ച് പുകയിട്ടു; അന്തരീക്ഷത്തെ ശുദ്ധീകരിക്കുകയും ഓക്‌സിജെന്‍ വര്‍ധിപ്പിക്കുകയും അപകടകാരിയായ വൈറസിനെ നശിപ്പിക്കുകയും ചെയ്യുമെന്ന് അശാസ്ത്രീയ പ്രതിരോധ രീതിയുമായെത്തിയ ബിജെപി നേതാവ്, വിഡിയോ


ഇതില്‍ നിന്നും വരുന്ന പുക അന്തരീക്ഷം ശുദ്ധമാക്കുമെന്നും വൈറസിനെ നിശിപ്പിക്കുമെന്നാണ് അവര്‍ വിശ്വസിക്കുന്നത്. കോവിഡിനെ നേരിടാന്‍ അശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കരുതെന്ന് ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും മുന്നറിയിപ്പ് നല്‍കുമ്പോഴും ഇത്തരം അന്ധവിശ്വാസങ്ങള്‍ യഥേഷ്ടം തുടരുകയാണ്.

Keywords:  News, National, India, Uttar Pradesh, Lucknow, Video, Viral, BJP, COVID-19, Trending, BJP Leader Performs Mobile 'Hawan', Blows 'Shankh' in Meerut Neighbourhood to End Coronavirus
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script