നെയ്യാർ ഡാം കേന്ദ്രീകരിച്ചുള്ള ബൈക് റേസിം​ഗിനിടെ അപകടം: യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങി, പിന്നാലെ നാട്ടുകാരുടെ തല്ലും കിട്ടി

 


തിരുവനന്തപുരം: (www.kvartha.com 23.09.2021) നെയ്യാർ ഡാമിൽ ബൈക് റേസിംഗ് നടത്തിയ യുവാവിൻ്റെ കാല് അപകടത്തിൽപ്പെട്ട് ഒടിഞ്ഞതിന് പിന്നാലെ നാട്ടുകാരുടെ തല്ലും. റോഡിലൂടെ കടന്നു പോയ മറ്റൊരു ബൈകുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

വട്ടിയൂർക്കാവ് സ്വദേശി ഉണ്ണികൃഷ്ണൻ്റെ കാലാണ് ബൈക് റേസിംഗിനിടെ അപകടത്തിൽ പെട്ടത്.

റേസിംഗിനിടെ ബൈകിൽ അമിത വേഗതയിൽ ഓടിച്ചു വന്ന ഉണ്ണികൃഷ്ണൻ അതുവഴി കടന്നു പോയ മറ്റൊരു ബൈകിനെ മറികടന്ന് മുന്നോട്ട് കയറുകയും പെട്ടെന്ന് റോഡിന് നടുവിലേക്കായി വണ്ടി വെട്ടിച്ചെടുക്കുകയും ചെയ്തു.

ഇതോടെ പിന്നാലെ വന്ന ബുള്ളറ്റ് ഉണ്ണികൃഷ്ണൻ്റെ ബൈകിലേക്ക് ഇടിച്ചു കേറുകയും രണ്ട് വണ്ടികൾക്കിടയിൽപ്പെട്ട ഇയാൾക്ക് അപകടം പറ്റുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് ബുള്ളറ്റിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ ചേർന്ന് ഉണ്ണികൃഷ്ണനെ തല്ലിയത്. ഉണ്ണികൃഷ്ണനടക്കം ഏഴ് ചെറുപ്പക്കാരാണ് നെയ്യാർ ഡാം റിസർവോയറിനോട് ചേർന്നുള്ള റോഡിൽ റേസിംഗ് നടത്തിയതെന്നാണ് വിവരം.

നെയ്യാർ ഡാം കേന്ദ്രീകരിച്ചുള്ള ബൈക് റേസിം​ഗിനിടെ അപകടം: യുവാവിൻ്റെ കാലൊടിഞ്ഞു തൂങ്ങി, പിന്നാലെ നാട്ടുകാരുടെ തല്ലും കിട്ടി

കഴിഞ്ഞ കുറച്ചു കാലമായി നെയ്യാർ ഡാം കേന്ദ്രീകരിച്ച് യുവാക്കൾ ബൈക് റൈസിംഗ് നടത്തുന്നുവെന്ന പരാതി പ്രദേശവാസികൾക്കുണ്ട്. അമിത വേഗതയിലുള്ള ഇവരുടെ ഈ അപകടപ്പാച്ചിൽ മറ്റു വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായിരുന്നു.

ഉണ്ണികൃഷ്ണനൊപ്പമുണ്ടായിരുന്നവരിൽ ഒരാൾ പകർത്തിയ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

Keywords:  News, Thiruvananthapuram, Kerala, State, Accident, Injured, Injury, Police, Video, Bike, Accident during bike race, Accident during bike race: Young man injured.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia