Romantic proposal | ഫിറ്റ്‌നസ് മത്സരത്തിനിടെ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ശിഖര്‍

 


മുംബൈ: (www.kvartha.com) ഇറ്റലിയില്‍ നടന്ന ഫിറ്റ്‌നസ് മത്സരത്തിനിടെ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ശിഖര്‍. മറ്റൊന്നും ആലോചിക്കാതെ ഉടനടി ഇറ സമ്മതമറിയിക്കുകയും പ്രൊപോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.

'അതെ, ഞാന്‍ യെസ് പറഞ്ഞു' എന്ന അടിക്കുറിപ്പോടെയാണ് നൂപുര്‍ പ്രൊപോസ് ചെയ്യുന്ന വീഡിയോ ഇറ പങ്കുവച്ചത്. നൂപൂറും തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ രണ്ടു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

Romantic proposal | ഫിറ്റ്‌നസ് മത്സരത്തിനിടെ ആമിര്‍ ഖാന്റെ മകള്‍ ഇറ ഖാനെ പ്രൊപോസ് ചെയ്ത് കാമുകന്‍ നൂപുര്‍ ശിഖര്‍


'അതെ, അവള്‍ യെസ് പറഞ്ഞു' എന്നും 'ഞങ്ങള്‍ വിവാഹനിശ്ചയം നടത്തിയ സ്ഥലത്ത് അയണ്‍മാന് ഒരു പ്രത്യേക ഇടമുണ്ടായിരുന്നു' എന്നുമാണ് നൂപുര്‍ അടിക്കുറിപ്പായി ചേര്‍ത്തത്.

ഇറ ഖാന്റെ ദീര്‍ഘകാല സുഹൃത്താണ് നൂപുര്‍ ശിഖര്‍. ഇരുവരും പ്രണയത്തിലാണെന്നു വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് ഏറെനാളായി. പൊതു ചടങ്ങുകളിലും പാര്‍ടികളിലും ഇരുവരും ഒരുമിച്ചാണ് പ്രത്യക്ഷപ്പെടുന്നത്. പലപ്പോഴും ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ വഴി പരസ്പരം സ്‌നേഹം പ്രകടിപ്പിക്കുമായിരുന്നെങ്കിലും തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന സൂചന ഇത് ആദ്യമായാണ്.

ഫിറ്റന്‌സ് പരിശീലകനാണ് നൂപുര്‍. വിഷാദരോഗം ബാധിച്ച സമയത്ത് ഇറയെ ജീവിതത്തിലേക്ക് തിരികെയെത്താന്‍ സഹായിച്ചത് നൂപുറുമായുള്ള സൗഹൃദമായിരുന്നു. ആമിര്‍ ഖാന് ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഇറ. ഈ ബന്ധത്തില്‍ ജുനൈദ് എന്ന മകനുമുണ്ട്.

 

Keywords: Aamir Khan's daughter Ira Khan gets engaged to longtime boyfriend Nupur Shikhare. Watch romantic proposal, Mumbai, News, Bollywood, Cine Actor, Video, Daughter, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia