കാട്ടാനകളെ പിന്തുടര്ന്ന് വടികൊണ്ട് അടിച്ചും, കല്ലെറിഞ്ഞും യുവാക്കളുടെ ക്രൂരത; വിഡിയോ പുറത്തുവിട്ടതോടെ 3പേര് അറസ്റ്റില്‍
May 7, 2021, 15:13 IST
ADVERTISEMENT
തിരുപ്പൂര്‍: (www.kvartha.com 07.05.2021) കാട്ടാനകളെ പിന്തുടര്ന്ന് വടികൊണ്ട് അടിച്ചും, കല്ലെറിഞ്ഞും യുവാക്കളുടെ ക്രൂരത. സംഭവത്തിന്റെ വിഡിയോ പുറത്തുവിട്ടതോടെ മൂന്നുപേര്‍ അറസ്റ്റില്‍. ശക്തമായ നിയമ പരിരക്ഷയുണ്ടെങ്കിലും വന്യമൃഗങ്ങളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ രാജ്യത്ത് തുടര്‍ക്കഥയാകുന്നു എന്നതിന് തെളിവാണ് ഈ വിഡിയോ. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നുള്ള ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
തിരുമൂര്‍ത്തി ഡാമിനു സമീപമാണ് സംഭവം നടന്നത്. ഇവിടുത്തെ ഗോത്രവര്‍ഗത്തില്‍ പെട്ട യുവാക്കളാണ് കാട്ടാനകളെ പിന്തുടര്ന്ന് ഉപദ്രവിച്ചത്. പതിവായി വനമേഖലയില്‍ കാലികളെ മേയിക്കാനെത്തുന്നവരാണ് യുവാക്കള്‍. ബുധനാഴ്ച രാവിലെ പതിവുപോലെ കാലികളുമായി എത്തിയപ്പോള്‍ രണ്ടാനകളും കുട്ടിയും ഇവിടേക്കെത്തുകയായിരുന്നു. ആനകളെ കണ്ട യുവാക്കള്‍ ഉടന്‍തന്നെ വടിയും കല്ലുമുപയോഗിച്ച് അവയെ ആക്രമിക്കുകയായിരുന്നു. സഹികെട്ട ആന തിരിച്ച് ആക്രമിക്കാനെത്തുന്നതും യുവാക്കള്‍ ഓടുന്നതും ആന തിരികെ മടങ്ങുന്നതും വിഡിയോയില്‍ കാണാം. എന്നാല്‍ പിന്നീടും യുവാക്കള്‍ സംഘം ചേര്‍ന്ന് ആനകളെ ആക്രമിക്കുകയായിരുന്നു.
ആനകളെ ഉപ്രദ്രവിച്ച യുവാക്കള്‍ തന്നെയാണ് ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയത്. ഇവര്‍ ആനകളെ പിന്തുടര്ന്ന് കല്ലെറിയുന്നത് വിഡിയോയില്‍ വ്യക്തമാണ്. കാളിമുത്തു, സെല്വന്, അരുണ്‍ കുമാര്‍ എന്നിവരാണ് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരം അറസ്റ്റിലായത്. മൂന്ന് പേരെയും ഉടന്‍ റിമാന്‍ഡ് ചെയ്യുമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: 3 tribal youth booked for attacking wild elephants, Chennai, News, Local News, Police, Arrested, Video, National.Tiruppur district forest officials have registered a case against three tribal youths under the Wild Life Protection Act for hurting and teasing wild elephants near Thirumoorthy dam settlement area. @IndianExpress pic.twitter.com/YEaGVbkGfk
— Janardhan Koushik (@koushiktweets) May 6, 2021
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
