ചെരുപ്പിടാത്തവരുടെ ഈ ഗ്രാമം; പ്രകൃതിയുടെ മടിത്തട്ടിൽ! അറിയാം വിശേഷങ്ങൾ

 
The Village of the Barefoot: Exploring the Wonders of Vellagavi
The Village of the Barefoot: Exploring the Wonders of Vellagavi

Image Credit: Facebook/ Kodai Heaven Trekkers

● വെള്ളഗവിയിലെ ആളുകൾ ഗ്രാമത്തെ ഒരു ക്ഷേത്രമായി കണക്കാക്കുന്നു.
● കാര്യമായ വികസനമില്ല, നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രാമം പോലെ നിലനിൽക്കുന്നു.
● ആടുവളർത്തലും കൃഷിയുമാണ് പ്രധാന ഉപജീവനമാർഗ്ഗം.
● കൊടൈക്കനാൽ യാത്ര ചെയ്യുന്നവർക്ക് കൗതുകകരമായ ഒരിടം.

കെ.ആർ.ജോസഫ്

(KVARTHA) 'വെള്ളഗവി' എന്ന വാക്കിന് അർത്ഥം ചെരുപ്പിടാത്തവരുടെ നാട് എന്നാണ്. തമിഴ്നാട്ടിലെ കൊടൈക്കനാലിന് സമീപം സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം അതിശയകരമായ പ്രത്യേകതകൾ നിറഞ്ഞ ഒരിടമാണ്. സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഈ സ്ഥലം ഏറെ പ്രിയപ്പെട്ടതാകും. ചെരിപ്പ് ആവശ്യമില്ലാത്ത 'വെള്ളഗവി'യെക്കുറിച്ചും ആ ഗ്രാമത്തിൻ്റെ പ്രധാന സവിശേഷതകളെക്കുറിച്ചുമാണ് ഇവിടെ വിവരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിൽ സ്റ്റേഷനുകളിലൊന്നായ കൊടൈക്കനാലിന് അടുത്താണ് 'വെള്ളഗവി' ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൊടൈക്കനാലിൽ നിന്ന് നടന്ന് മാത്രമേ വെള്ളഗവി ഗ്രാമത്തിൽ എത്താൻ സാധിക്കൂ. വളരെയധികം ദുർഘടം നിറഞ്ഞതും വീതി കുറഞ്ഞതുമായ ഒരു പാതയാണ് ഇവിടേക്ക്. ട്രെക്കിംഗ് ഇഷ്ടപ്പെടുന്നവർക്ക് ഈ യാത്ര വളരെയധികം ആസ്വാദ്യകരമാകും. 

എന്നാൽ ഗ്രാമത്തിൽ എത്തിയാൽ പ്രവേശിക്കുന്നതിന് മുൻപായി ചെരുപ്പുകൾ ഉപേക്ഷിക്കണം. പണ്ടുമുതലേ ഈ ഗ്രാമത്തിൽ പിന്തുടരുന്ന ഒരു രീതിയാണിത്. ഗ്രാമീണരിൽ ആരുംതന്നെ അവിടെ ചെരുപ്പിട്ട് നടക്കുന്ന കാഴ്ച കാണാൻ കഴിയില്ല. ഗ്രാമത്തിൻ്റെ പ്രവേശന കവാടത്തിൽ തന്നെ 'ഇവിടെ ചെരുപ്പ് ധരിച്ച് പ്രവേശിക്കരുത്' എന്ന അറിയിപ്പ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് കാണാം.

കൊടൈക്കനാലിൻ്റെ അടുത്തുള്ള ഗ്രാമമാണെങ്കിലും വെള്ളഗവി ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമല്ല. ഏകദേശം നൂറോളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഈ ഗ്രാമത്തിലേക്ക് എത്തിച്ചേരാനോ അല്ലെങ്കിൽ ഗ്രാമത്തിനുള്ളിലോ റോഡുകളൊന്നും തന്നെയില്ല. മുന്നൂറ് വർഷത്തിലധികം പഴക്കമുണ്ട് ഈ ഗ്രാമത്തിന്. 

ഗ്രാമത്തിലെ ആളുകൾ ഈ ഗ്രാമത്തെ ഒരു ക്ഷേത്രമായിട്ടാണ് കണക്കാക്കുന്നത്. സ്വന്തം സുഖസൗകര്യങ്ങളേക്കാൾ അവർ ദൈവപ്രീതിക്കായി പ്രവർത്തിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. ദൈവവും വിശ്വാസികളും ഒരേ സ്ഥലത്ത് വസിക്കുന്നു എന്നാണ് ഇവർ വിശ്വസിക്കുന്നത്. എന്നാൽ ഈ സമ്പ്രദായം എപ്പോൾ മുതലാണ് തുടങ്ങിയതെന്ന് ആർക്കും അറിയില്ല.

വെള്ളഗവി ഗ്രാമത്തിലേക്ക് പ്രവേശിക്കുമ്പോൾ ആദ്യം കാണാൻ സാധിക്കുന്നത് ഒരു ക്ഷേത്രമാണ്. ഗ്രാമത്തിലൂടെ മുന്നോട്ട് നടക്കുമ്പോൾ വീടുകളും അതിനിടയിൽ ധാരാളം ക്ഷേത്രങ്ങളും കാണാൻ കഴിയും. ഏകദേശം 25 ക്ഷേത്രങ്ങൾ ഈ ഗ്രാമത്തിലുണ്ട്. വീടുകളും ക്ഷേത്രങ്ങളും തമ്മിൽ മതിലുകളില്ല എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.

പ്രകൃതിയുമായി ഇണങ്ങിനിൽക്കുന്ന ഒരു ഗ്രാമമായതുകൊണ്ട് തന്നെ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും ഇവിടെ നടന്നിട്ടില്ല. നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു ഗ്രാമം എങ്ങനെയായിരുന്നോ അതുപോലെതന്നെ മാറ്റമില്ലാതെ നിലനിൽക്കുന്ന ഒരിടമാണ് വെള്ളഗവി. ഇവിടെ തെരുവുകളോ, ആശുപത്രിയോ, സ്കൂളുകളോ ഇല്ല. 

ഒരു ചെറിയ ചായക്കടയും ചെറിയ ഒരു പലചരക്ക് കടയും മാത്രമേ കാണാൻ സാധിക്കൂ. മറ്റ് ആവശ്യങ്ങൾക്കായി അവർ കൊടൈക്കനാലിലേക്ക് കാൽനടയായി പോകുന്നു. ഇത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണെങ്കിലും മറ്റ് വഴികളില്ലാത്തതുകൊണ്ട് അവർ അത് ചെയ്യുന്നു. കാര്യമായ സൗകര്യങ്ങളൊന്നും ഇല്ലെങ്കിലും വെള്ളഗവിയിലെ ഗ്രാമവാസികൾ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്ന കാഴ്ച കാണാൻ സാധിക്കും.

ഗ്രാമത്തിലെ വീടുകൾ സർക്കാർ പണിതു നൽകിയവയാണ്. ഷീറ്റുകൾ മേഞ്ഞ മേൽക്കൂരകളുള്ള വീടുകളാണിവ. ആടുവളർത്തലും കൃഷിയുമാണ് ഇവിടുത്തെ ഗ്രാമീണരുടെ പ്രധാന ഉപജീവനമാർഗ്ഗം. ഒരു എൽപി സ്കൂൾ മാത്രമാണ് വെള്ളഗവി ഗ്രാമത്തിലുള്ളത്. 

ഉയർന്ന വിദ്യാഭ്യാസത്തിനായി കുട്ടികൾ അടുത്തുള്ള ടൗണുകളിലേക്ക് പോകുന്നു. ഇപ്പോൾ ഗ്രാമത്തിലുള്ള പലരും പുറത്ത് പോയി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. അവർ പുറത്ത് പോകുമ്പോൾ ചെരുപ്പുകൾ ധരിക്കാറുണ്ടെങ്കിലും ഗ്രാമത്തിൽ തിരിച്ചെത്തുമ്പോൾ ചെരുപ്പ് ഉപയോഗിക്കാറില്ല.

ചെരിപ്പ് ആവശ്യമില്ലാത്ത ഒരു നാടിനെക്കുറിച്ച് കേൾക്കുമ്പോൾ പലർക്കും ഇത് കൗതുകകരമായ ഒരു അനുഭവമായി തോന്നിയേക്കാം. കൊടൈക്കനാൽ യാത്ര ചെയ്യുന്നവർ തീർച്ചയായും 'വെള്ളഗവി'യും സന്ദർശിക്കാൻ മറക്കരുത്. തീർച്ചയായും അതൊരു നല്ല അനുഭവമായിരിക്കും നിങ്ങൾക്ക് സമ്മാനിക്കുക.


അത്ഭുതങ്ങൾ നിറഞ്ഞ വെള്ളഗവി ഗ്രാമത്തെക്കുറിച്ച് കൂടുതൽ അറിയാനും ഷെയർ ചെയ്യാനും മറക്കരുത്! നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

Summary: Vellagavi, a unique village near Kodaikanal, Tamil Nadu, is known as the 'land of the barefoot'. Reached only by trekking, this over 300-year-old village has a tradition of not wearing footwear inside, considering the land sacred with around 25 temples.

#Vellagavi, #Kodaikanal, #BarefootVillage, #TamilNaduTourism, #UniqueTradition, #OffbeatTravel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia