SWISS-TOWER 24/07/2023

Tourism | വാഗമൺ ചില്ലുപാലം വീണ്ടും തുറന്നു: ആദ്യ ദിനം തന്നെ കാണാൻ എത്തിയത് അറുനൂറിലധികം പേർ

 
vagamon glass bridge reopens
vagamon glass bridge reopens

Photo: Supplied

ADVERTISEMENT

ഇടുക്കി: (KVARTHA) വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥിപിച്ചിരിക്കുന്ന ചില്ലുപാലം (ഗ്ലാസ് ബ്രിഡ്ജ്) വീണ്ടും സഞ്ചാരികൾക്കായി തുറന്നു. ചൊവ്വാഴ്ച മുതൽ പൊതുജനങ്ങൾക്ക് പാലം സന്ദർശിക്കാം. ആദ്യ ദിനം തന്നെ അറുനൂറിലധികം സഞ്ചാരികൾ പാലം കാണാൻ എത്തിയിരുന്നു.

നാൽപത് അടി നീളത്തിലും നൂറ്റിയമ്പത് അടി ഉയരത്തിലും നിർമ്മിച്ച ഈ കാന്റിലിവർ മാതൃകയിലുള്ള  പാലം, കഴിഞ്ഞ മഴക്കാലത്ത് സുരക്ഷാ കാരണങ്ങളാൽ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടറുടെ നിർദേശ പ്രകാരം ജൂൺ 1 മുതൽ ഗ്ലാസ്‌ ഗ്ലാസ്‌ ബ്രിഡ് അടച്ചിട്ടിരുന്നു. കോഴിക്കോട് എൻ.ഐ.ടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

Aster mims 04/11/2022

vagamon glass bridge reopens

ഒരു സമയം 15 പേർക്ക് മാത്രമേ പാലത്തിൽ പ്രവേശിക്കാൻ അനുവദിക്കൂ. കനത്ത മഴയോ കാറ്റോ ഉണ്ടെങ്കിൽ പാലം അടച്ചിടും. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെയാണ് സന്ദർശന സമയം. ഒരാൾക്ക് 250 രൂപയാണ് പ്രവേശന ഫീസ്.

#Vagamon, #glassbridge, #KeralaTourism, #reopened, #adventure, #travel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia