Travel | നിലക്കാത്ത മഴയും ഇടതൂര്‍ന്ന വനങ്ങളും; ഒരിക്കലെങ്കിലും മേഘാലയ സന്ദർശിക്കണം, 10 കാരണങ്ങള്‍


● മേഘാലയയ്ക്ക് മേഘങ്ങളുടെ നാട് എന്ന പേരുണ്ട്.
● ഇവിടെ രണ്ട് ദേശീയ ഉദ്യാനങ്ങളുണ്ട്.
● മേഘാലയയിൽ മൂന്ന് വന്യജീവി സങ്കേതങ്ങളുണ്ട്.
● ഷില്ലോങ് കിഴക്കിൻ്റെ സ്കോട്ലൻഡ് എന്നറിയപ്പെടുന്നു.
ഷില്ലോങ്: (KVARTHA) ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മേഘാലയയ്ക്ക് 'മേഘങ്ങളുടെ നാട്' എന്ന വിശേഷണമുണ്ട്. ചരിത്രപരവും സംസ്‌കാരികപരവുമായ മൂല്യങ്ങളുള്ള മേഘാലയ, ഇന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമൃദ്ധമായ വനങ്ങളും മനോഹരമായ താഴ്‌വരകളും മേഘാലയയുടെ പ്രധാന പ്രത്യേകതയാണ്. ധാരാളം മഴ ലഭിക്കുന്ന ഭൂ പ്രദേശമായ മേഘാലയയെ ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളിലൊന്നായി കണക്കാക്കുന്നു.
രണ്ട് ദേശീയ ഉദ്യാനങ്ങളും മൂന്ന് വന്യജീവി സങ്കേതങ്ങളും മേഘാലയയുടെ ആവാസവ്യവസ്ഥയെ കെട്ടുറപ്പുള്ളതാക്കുന്നു. ശാന്തമായ പ്രകൃതിയും വനങ്ങളും മലനിരകളും മേഘാലയയെ ഒഴിച്ചുകൂടാനാവാത്ത യാത്രാ കേന്ദ്രമാക്കുന്നു. പ്രകൃതിയും സാഹസികതയും ഇഷ്ടാപ്പെടുന്നവര്‍ ഈ സംസ്ഥാനം ഒരിക്കലെങ്കിലും സന്ദര്‍ശിക്കണം. പകൽ സമയത്ത് ഭാരം കുറഞ്ഞതും ശ്വസിക്കാൻ കഴിയുന്നതുമായ വസ്ത്രങ്ങളും വൈകുന്നേരങ്ങളിൽ ചൂടുള്ള ലെയറുകളും പാക്ക് ചെയ്യുക, കാരണം കാലാവസ്ഥ പ്രവചനാതീതമാണ്. മഴക്കാലത്ത് ഉപയോഗിക്കാനുള്ള വസ്ത്രങ്ങളും അത്യാവശ്യമാണ്.
എന്തുകൊണ്ട് മേഘാലയ സന്ദര്‍ശിക്കണം, 10 കാരണങ്ങള്‍
● മൗസിൻറാം
ഈസ്റ്റ് ഖാസി ഹില്‍സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മൗസിൻറാം ഭൂമിയിലെ ഏറ്റവും ഈര്‍പ്പമുള്ള സ്ഥലങ്ങളിലൊന്നാണ്. നന്നായി മഴ പെയ്യുന്ന മനോഹരമായ ഭൂപ്രകൃതിയാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. സ്റ്റാലാഗ്മൈറ്റ് (ഗുഹയുടെ തറയിൽ നിന്ന് മുകളിലേക്ക് ഉയരുന്ന ഒരു തരം പാറ) നിറഞ്ഞ ഗുഹകള്‍ ഇവിടുത്തെ മറ്റൊരു ആകര്‍ഷണമാണ്. ഓര്‍ക്കിഡുകള്‍ പൂത്തുനില്‍ക്കുന്ന വഴിത്താരകളും പര്‍വതങ്ങളും വെള്ളച്ചാട്ടങ്ങളും മൗസിൻറാമിൽ സഞ്ചാരിയെ കാത്തിരിക്കുന്നു
● സെവന്‍ സിസ്റ്റര്‍ വെള്ളച്ചാട്ടം
പേര് സൂചിപ്പിക്കുന്നത് പോലെ ഏഴ് വെള്ളച്ചാട്ടങ്ങളുടെ സംഗമമാണ് സെവന്‍ സിസ്റ്റര്‍ വെള്ളച്ചാട്ടം. 1000 അടി ഉയരത്തില്‍ നിന്നും പതിക്കുന്ന ഈ വെള്ളച്ചാട്ടം ഇന്ത്യയിലെ ഏറ്റവും ഉയരംകൂടിയ വെള്ളചാട്ടങ്ങളില്‍ ഒന്നാണ്.
● മാവ്ഫ്‌ലാങ്ങ് വനം
ലബാസ ദേവന്റെ വീട് എന്ന് വിശ്വസിക്കുന്ന മാവ്ഫ്‌ലാങ്ങ് വനത്തെ സംരക്ഷിക്കുന്നത് ഖാസി ഗോത്രമാണ്. പുരാതന മരങ്ങള്‍, ഔഷധ സംശയങ്ങള്‍, നിഗൂഡമായ ഏകശിലകള്‍ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത.
● ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജിലേയ്ക്കുള്ള ട്രെക്കിംഗ്
നോന്‍ഗ്രിയറ്റിലാണ് ഡബിള്‍ ഡെക്കര്‍ റൂട്ട് ബ്രിഡ്ജുള്ളത്. കൂറ്റന്‍ മരങ്ങളുടെ വേരുകള്‍ ഉപയോഗിച്ച് ഖാസി ഗോത്രവര്‍ഗക്കാരാണ് ഈ പാലം നിര്‍മിച്ചത്. ഈ അത്ഭുതത്തിലേയ്ക്ക് എത്താന്‍ യാത്രക്കാര്‍ ഏകദേശം 1000 പടികള്‍ കയറി ഇറങ്ങണം.
● ഡൗകി നദി
ഷില്ലോങ്ങില്‍ നിന്നും ഏകദേശം 95 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഡൗകി മേഘാലയയില്‍ എത്തിയാല്‍ സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. നദിയിലെ തെളിഞ്ഞു കിടക്കുന്ന വെള്ളമാണ് പ്രധാന പ്രത്യേകത.
● മജസ്റ്റിക് ലെയ്റ്റ്‌ലം കന്യോണ്‍ ട്രെക്കിംഗ്
ഷില്ലോങ്ങില്‍ നിന്നും 22 കിലോമീറ്ററാന് ഇവിടെയ്ക്കുള്ള ദൂരം. സ്മിറ്റ് താഴ്‌വരയുടെ വിശാലമായ കാഴ്ചകള്‍ ഇവിടെനിന്നും ആസ്വദിക്കാം. 3000 പടികളുള്ള പ്രശസ്തമായ പടിക്കെട്ടുകളും ഈ മലയിടുക്കിലുണ്ട്.
● ഡേവിഡ് സ്‌കോട്ട് ട്രെക്കിംഗ്
ചരിത്ര പ്രസിദ്ധമായ 17 കിലോമീറ്റര്‍ ദൂരത്തിലുള്ള ഡേവിഡ് സ്‌കോട്ട് ട്രെക്കിംഗ് പാത ബ്രിട്ടീഷ് ഭരണാധികാരി ഡേവിഡ് സ്‌കോട്ടിന്റെ പേരിലുള്ളതാണ്. കുത്തനെയുള്ള പാതകള്‍, പുല്‍മേടുകള്‍, മനോഹരമായ പ്രകൃതി എന്നിവയുടെ മിശ്രിതമാണ് ഇവിടം.
● ഉമിയാം തടാകം
ഷില്ലോങ്ങിന് സമീപം സ്ഥിതി ചെയ്യുന്ന ഉമിയം തടാകം 53 മീറ്റര്‍ ആഴമുള്ള മനുഷ്യ നിര്‍മിത ജല സംഭരണിയാണ്. കയാക്കിംഗ്, ബോട്ടിംഗ്, വാട്ടര്‍ സൈക്ലിംഗ് എന്നിവയ്ക്ക് പേരുകേട്ട തടാകമാണിത്.
● ഷില്ലോങ്
കിഴക്കിന്റെ സ്‌കോട്ട്‌ലാന്‍ഡ് എന്ന് അറിയപ്പെടുന്ന ഷില്ലോങ്ങ് ഇന്ത്യയിലെ പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്. മനോഹരമായ പൂന്തോട്ടങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, ഇടതൂര്‍ന്ന വനങ്ങള്‍ എന്നിവയാണ് ഷില്ലോങ്ങിന്റെ പ്രത്യേകതകള്‍.
● മാവ്‌ലിനോങ്ങ്
ദൈവത്തിന്റെ പൂന്തോട്ടം എന്ന് വിളിക്കപ്പെടുന്ന മാവ്‌ലിനോങ് ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ്. ഇവിടെത്തുന്നവര്‍ക്ക് രുചികരമായ പ്രാദേശിക ഭക്ഷണങ്ങള്‍ ആസ്വദിക്കാം.
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
Meghalaya, known as the 'abode of clouds', is a major tourist destination in India. With lush forests and beautiful valleys, it's a must-visit for nature and adventure lovers.
#MeghalayaTourism #TravelIndia #NatureLovers #AdventureTravel #NorthEastIndia #ScenicBeauty