Tourism Tax | ടൂറിസം ടാക്സ് തിരിച്ചുകൊണ്ടുവന്ന് തായ്‌ലൻഡ് 

 
travelers to thailand to pay new tourism tax
travelers to thailand to pay new tourism tax

Photo Credit: Facebook / Amazing Thailand

ബാങ്കോക്: (KVARTHA) ഇടക്കാലത്ത് ഒഴിവാക്കിയ ടൂറിസം ടാക്സ് തായ്‌ലൻഡ് വീണ്ടും ഏർപ്പെടുത്തി. വിമാനമാർഗം എത്തുന്നവരിൽ നിന്ന് 300 ബാത്ത് (ഏകദേശം 750 രൂപ)യും റോഡ്/കടൽമാർഗം എത്തുന്നവരിൽ നിന്ന് 150 ബാത്ത് എന്ന തോതിലാണ് ഈ ടാക്സ് ഈടാക്കുക. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികളെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഈ തുക ടൂറിസം കേന്ദ്രങ്ങളുടെ വികസനം, അടിസ്ഥാന സൗകര്യ വർദ്ധനവ്, സഞ്ചാരി സുരക്ഷ എന്നീ മേഖലകളിൽ നിക്ഷേപിക്കും. പുതിയ ടൂറിസം മന്ത്രി സൊറവോങ്ങ് തിയെൻതോങ്ങാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. വൈകാതെ തന്നെ സഞ്ചാരികളില്‍ നിന്ന് ഈ തുക ഈടാക്കുമെന്നാണ് വിവരം. എന്നാൽ, സഞ്ചാരികൾ ഈ തുക എങ്ങനെ അടയ്ക്കണമെന്ന കാര്യത്തിൽ വ്യക്തതയില്ല.

തായ്‌ലൻഡ് ഒരു വർഷം കൊണ്ട് ടൂറിസം വരുമാനം മൂന്ന് ട്രില്ല്യൺ ബാത്ത് ആക്കുക എന്ന ലക്ഷ്യത്തിലാണ് സൊറവോങ്ങ് തിയെന്‍തോങ്ങ്. ഈ ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് ടൂറിസം ടാക്സ്.

#Thailand #tourism #tax #travel #Bangkok #SoutheastAsia #Asia #tourismtax #thailandtravel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia