Extension | യാത്രക്കാർക്ക് സന്തോഷവാർത്ത: കൊച്ചുവേളിയിൽ നിന്ന് ഷാലിമാറിലേക്കും തിരിച്ചുമുള്ള പ്രത്യേക ട്രെയിനിന്റെ സർവീസുകൾ നീട്ടി; കേരളത്തിൽ 10 സ്റ്റോപ്പ്; വിശദമായി അറിയാം
* ഷാലിമാറിൽ നിന്ന് വൈകുന്നേരം 2:20ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9:55ന് കൊച്ചുവേളിയിൽ എത്തും
പാലക്കാട്: (KVARTHA) യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത്, തിരുവനന്തപുരം കൊച്ചുവേളിക്കും കൊല്‍ക്കത്തയിലെ ഷാലിമാറിനും ഇടയിൽ പ്രഖ്യാപിച്ച സ്‌പെഷ്യൽ ട്രെയിനിന്റെ സർവീസ് നീട്ടിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.
കൊച്ചുവേളി-ഷാലിമാർ സൂപ്പർഫാസ്റ്റ് സ്പെഷൽ (ട്രെയിൻ നമ്പർ 06081) ഓഗസ്റ്റ് 23, 30, സെപ്റ്റംബർ ആറ്, 13 തീയതികളിൽ നാല് സർവീസ് കൂടി നടത്തും. കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 4:20ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചയ്ക്ക് 1:40ന് ഷാലിമാറിൽ എത്തിച്ചേരും.
ഷാലിമാർ-കൊച്ചുവേളി സൂപ്പർഫാസ്റ്റ് സ്പെഷൽ (ട്രെയിൻ നമ്പർ 06082) ഓഗസ്റ്റ് 26, സെപ്റ്റംബർ രണ്ട്, ഒമ്പത് , 16 തീയതികളിൽ നാലു സർവീസുകൾ കൂടി നടത്തും. ഷാലിമാറിൽ നിന്ന് വൈകുന്നേരം 2:20ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9:55ന് കൊച്ചുവേളിയിൽ എത്തും.
* കൊച്ചുവേളി - ഷാലിമാർ സൂപ്പർഫാസ്റ്റ് സ്പെഷൽ
കൊച്ചുവേളി: 16:20 (വെള്ളി)
കൊല്ലം: 17:22/17:25
ചെങ്ങന്നൂർ: 17:58/18:00
കായംകുളം: 18:20/18:22
തിരുവല്ല: 18:32/18:34
കോട്ടയം: 18:58/19:03
എറണാകുളം ടൗൺ: 20:45/20:50
ആലുവ: 21:10/21:12
തൃശൂർ: 22:12/22:15
പാലക്കാട്: 00:10/00:20
കോയമ്പത്തൂർ: 01:52/01:55
തിരുപ്പൂർ: 02:43/02:45
ഈറോഡ്: 03:20/03:30
സേലം: 04:27/04:30
ജോളാർപെട്ട്: 06:23/06:25
കടപാടി: 07:33/07:35
രേണിഗുണ്ട: 09:35/09:45
ഗുഡൂർ: 11:08/11:10
നെല്ലൂർ: 11:40/11:42
ഒംഗോൾ: 13:45/13:47
വിജയവാഡ: 16:50/17:00
രാജമുന്ദ്രി: 19:35/19:38
ദുവ്വട: 22:50/22:52
സിംഹാചലം നോർത്ത്: 23:05/23:15
വിസിയാനഗരം: 23:53/23:58
ഖുർദാ റോഡ്: 04:40/05:00
ഭുവനേശ്വർ: 05:25/05:30
കട്ടക്: 06:05/06:10
ഭദ്രക്: 08:53/08:55
ബാലസോർ: 09:35/09:37
ഖാറാഗ്പൂർ: 10:45/10:50
സാന്ത്രാഗാച്ചി: 13:00/13:02
ഷാലിമാർ: 13:40 (ഞായർ)
* ഷാലിമാർ - കൊച്ചുവേളി സൂപ്പർഫാസ്റ്റ് സ്പെഷൽ
ഷാലിമാർ: 14:20 (തിങ്കൾ)
സാന്ത്രാഗാച്ചി: 14:35/14:37
ഖാറാഗ്പൂർ: 16:00/16:05
ബാലസോർ: 17:48/17:50
ഭദ്രക്: 18:45/18:47
കട്ടക്: 19:20/19:25
ഭുവനേശ്വർ: 20:00/20:05
ഖുർദാ റോഡ്: 21:30/21:40
വിസിയാനഗരം: 01:55/02:00
സിംഹാചലം നോർത്ത്: 03:40/03:50
ദുവ്വട: 04:18/04:20
രാജമുന്ദ്രി: 06:57/07:00
വിജയവാഡ: 09:30/09:40
ഒംഗോൾ: 11:53/11:55
നെല്ലൂർ: 13:18/13:20
ഗുഡൂർ: 13:08/13:10
രേണിഗുണ്ട: 15:25/15:30
കടപാടി: 18:15/18:20
ജോളാർപെട്ട്: 19:45/19:50
സേലം: 21:27/21:30
ഈറോഡ്: 22:30/22:40
തിരുപ്പൂർ: 23:23/23:25
കോയമ്പത്തൂർ: 00:27/00:30
പാലക്കാട്: 01:55/02:00
തൃശൂർ: 03:20/03:23
ആലുവ: 04:32/04:34
എറണാകുളം ടൗൺ: 04:55/05:00
കോട്ടയം: 06:30/06:35
തിരുവല്ല: 07:04/07:06
കായംകുളം: 07:16/07:18
ചെങ്ങന്നൂർ: 07:42/07:44
കൊല്ലം: 08.30/08.33
കൊച്ചുവേളി: 09.55 (ബുധൻ)
#train #railway #travel #Kerala #WestBengal #India #trainservice #extension