

● ഷില്ലോങ് മേഘാലയയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്.
● ജോർഹട്ട് പൗരാണിക ക്ഷേത്രങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്.
● മജൗലി ലോകത്തിലെ നദിയിൽ സ്ഥിതി ചെയ്യുന്ന വലിയ ദ്വീപുകളിൽ ഒന്നാണ്.
● ഗുവാഹട്ടി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന നഗരങ്ങളിൽ ഒന്നാണ്.
● പ്രകൃതി മനോഹരമായ സ്ഥലമാണ് ഷില്ലോങ്.
● ഷില്ലോങ് യാത്ര ആരുടെയും മനം മയക്കും.
റോക്കി എറണാകുളം
(KVARTHA) മേഘാലയയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാണ് ഷില്ലോങ്. തൊട്ടടുത്ത് തന്നെയാണ് അസമും. ഇവിടം കാണാൻ ആഗ്രഹിക്കാത്ത വിനോദസഞ്ചാരികൾ വളരെ കുറവായിരിക്കാം. അത്രകണ്ട് മനോഹരമാണ് ഈ സ്ഥലം. ശരിക്കും പറഞ്ഞാൽ വടക്കു കിഴക്കന്‍ ഇന്ത്യയില്‍ എത്തുന്നവര്‍ കാണുന്ന സ്വര്‍ഗ്ഗങ്ങളിലൊന്ന് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം. ഷില്ലോങ്ങില്‍ എത്തിയാല്‍ ഉറപ്പായും കണ്ടുതീര്‍ക്കേണ്ട പ്രധാനപ്പെട്ട ചില സ്ഥലങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
1. ജോര്‍ഹട്ട്
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഒന്നാണ് ജോര്‍ഹട്ട്. പൗരാണികമായ ഒട്ടേറെ ക്ഷേത്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ഇവിടം കൊട്ടാരങ്ങള്‍ക്കും ദ്വീപുകള്‍ക്കും കാടുകള്‍ക്കും ഒക്കെ പേരുകേട്ടതാണ്. ഇവിടം ഒട്ടേറം പ്രതിഭാശാലികളായ ആളുകള്‍ക്ക് ജന്‍മമേകിയിട്ടുണ്ട്. ലജിത് ബോര്‍പുകന്‍, ബോര്‍നാംഗര്‍, തെന്ഡഗല്‍ ഭവന്‍, മോലായ് ഫോറസ്റ്റ്, ജോര്‍ഹട്ട് ബുദ്ധ ക്ഷേത്രം തുടങ്ങിടവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
2. നഗാവോണ്‍
ഷില്ലോങ്ങില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന നഗാവോണ്‍ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. സംസ്ഥാനത്തെ ഏറ്റവും പച്ചപ്പുള്ള സ്ഥലങ്ങളില്‍ ഒന്നായ ഇവിടെ ചതുപ്പു നിലങ്ങളും കാടുകളും ഒക്കെ ധാരാളം കാണുവാന്‍ സാധിക്കും. കോലോങ് നദിയുടെ തീരത്താണ് ഇവിടം എന്നുള്ളതാണ് സഞ്ചാരികളെ കൂടുതലും ഇവിടേക്ക് ആകര്‍ഷിക്കുന്നത്. കോലോങ് നദിയുടെ സാമീപ്യം ഈ പ്രദേശത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. താളത്തില്‍ മെല്ലെ ഒഴുകുന്ന ഈ നദി ഇവിടെ എത്തുന്നവര്‍ക്ക് മുന്നില്‍ പ്രത്യേകമായൊരു അന്തരീക്ഷമാണ് നല്കുന്നത്.
3. മജൗലി
ലോകത്തിലെ, നദിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ദ്വീപുകളില്‍ ഒന്നായ മജൗലിയെ ഒഴിവാക്കിയുള്ള യാത്ര ആലോചിക്കാനാവില്ല. നോര്‍ത്ത് ഈസ്റ്റ് ഇന്ത്യയിലെ പ്രസിദ്ധമായ വാരാന്ത്യ കവാടങ്ങളില്‍ ഒന്നായ ഇവിടെ പ്രകൃതിയുടെ വിസ്മയങ്ങളാണ് കണ്ടുതീര്‍ക്കുവാനുള്ളത്. 352 സ്‌ക്വയര്‍ കിലോമീറ്ററിലധികം വിസ്തൃതിയില്‍ പരന്നു കിടക്കുന്ന ഇവിടം ബ്രഹ്മപുത്ര നദിയിലാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂളുകളും കോളേജുകളും ട്രൈബല്‍ സെറ്റില്‍മെന്റുകളും ഒക്കെ ഇവിടം കാണുവാന്‍ സാധിക്കും. പക്ഷി നിരീക്ഷകരുടെയും ഫോട്ടോഗ്രാഫേഴ്‌സിന്റെയും ഇഷ്ടപ്പെട്ട സ്ഥലങ്ങളില്‍ ഒന്നുകൂടിയാണിത്.
4. ദിഫു
ദിഫു മനോഹരമായ ഒരു ഹില്‍ സ്‌റ്റേഷനും ഒപ്പം ഒതു തീര്‍ഥാടന കേന്ദ്രവും കൂടിയാണ്. എല്ലാ തരത്തിലുമുള്ള സഞ്ചാരികള്‍ എത്തിച്ചേരുവാന്‍ ആഗ്രഹിക്കുന്ന ഇവിടെ മ്യൂസിയം, പൂന്തോട്ടങ്ങള്‍, ദേവാലയങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ഗോത്ര വര്‍ഗ സെറ്റില്‍മെന്റുകള്‍ ഒക്കെ ഇവിടുണ്ട്. നഗരത്തിന്റെ തിരക്കുകളില്‍ നിന്നും അകന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഇവിടം ഓരോ യാത്രികനും നല്കുക.
5. തേസ്പൂര്‍
വികസനം ഏറെ വന്നിട്ടുണ്ടെങ്കിലും അതിലൊന്നും മായാത്ത ഭംഗി ഇന്നും നിലനിര്‍ത്തുന്ന ഇടമാണ് തേസ്പൂര്‍. ബ്രഹ്മപുത്ര നദിയുടെ തീരത്തായുള്ള ഈ സ്ഥലം സഞ്ചാരികള്‍ക്ക് അത്രയൊന്നും പരിചിതമല്ല എന്നതാണ് സത്യം. നിറങ്ങള്‍ നിറഞ്ഞ പൂന്തോട്ടങ്ങളും കുന്നുകളും ഒക്കെയുള്ള ഇവിടം പ്രകൃതി ഒരുക്കിയിരിക്കുന്ന നിറങ്ങളുടെ കൂട്ടുകള്‍ ചേര്‍ന്ന ഇടമാണ്. പുരാണങ്ങള്‍ പറയുന്നതനുസരിച്ച് മഹാഭാരത കാലഘട്ടം മുതല്‍ നിലനിന്നിരുന്ന സ്ഥലമാണ് ഇവിടം. ഒട്ടേറെ രാജവംശങ്ങള്‍ ഭരിച്ച ഇവിടം ഗുപ്ത രാജവംശത്തില്‍ നിന്നുമാണ് ബ്രിട്ടീഷുകാരുടെ കൈകളിലെത്തുന്നത്. അതുകൊണ്ടുതന്നെ ഒട്ടേറെ സ്മാരകങ്ങളും നിര്‍മ്മിതികളും ഇവിടെ കാണുവാന്‍ സാധിക്കും.
6. ഗുവാഹട്ടി
ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ജനവാസമുള്ള നഗരങ്ങളില്‍ ഒന്നായ ഗുവാഹട്ടി ആസാമിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നാണ്. ആകാശത്ത തൊട്ടു തൊട്ടില്ല മട്ടില്‍ നില്‍ക്കുന്ന കെട്ടിടങ്ങളും ആഢംബരത്തിന്റെ അവസാന വാക്കുപോലെ തോന്നിക്കുന്ന ആധുനിക കെട്ടിടങ്ങളും ഒക്കെ ഇവിടുത്തെ കാഴ്ചകളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യാത്രക്കാര്‍ക്ക് ആവശ്യമായതെല്ലാം നല്കുന്ന ഒരു കംപ്ലീറ്റ് പാക്കേജ് കൂടിയാണ് ഇവിടം. പുരാതനമായ ക്ഷേത്രങ്ങളും കാമാഖ്യ ഉള്‍പ്പെടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങളും ശരണിയ ഹില്‍സും പീകോക്ക് ഐലന്റും ഇവിടുത്തെ കാഴ്ചകളാണ്.
ഹില്‍ സ്റ്റേഷനുകളും ചെറിയ ഗ്രാമങ്ങളും ഒക്കെയുള്ള ഷില്ലോങ് കാഴ്ചകള്‍ ആരുടെയും മനം മയക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രകൃതിയുടെ കണ്ടുതീര്‍ക്കാനാവാത്ത വിസ്മയങ്ങള്‍ ഒളിപ്പിച്ച ഇവിടം എന്നുവേണമെങ്കിലും ഷില്ലോങ്ങിനെ വിശേഷിപ്പിക്കാവുന്നതാണ്. വിനോദസഞ്ചാരം ഇഷ്ടപ്പെടുന്നവർ ഒരിക്കലെങ്കിലും ഈ പറഞ്ഞ സ്ഥലങ്ങൾ സന്ദർശിക്കാൻ ശ്രദ്ധിക്കുക. മനോഹരങ്ങളായ ഇവിടുത്തെ പ്രദേശങ്ങൾ നിങ്ങളുടെ കണ്ണുകളെ കൊതിപ്പിക്കും എന്ന കാര്യം തീർച്ചയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Shillong, a major tourist destination in Meghalaya, offers a range of attractions. Jorhat, Nagaon, Majuli, Diphu, Tezpur, and Guwahati are among the must-visit places. These locations offer a mix of ancient temples, palaces, islands, forests, and modern cityscapes, making Shillong a complete package for travelers.
#ShillongTravel #MeghalayaTourism #NorthEastIndia #TravelDestinations #HillStations #IndianTourism