Train | വന്ദേ ഭാരത് എക്സ്പ്രസ് എറണാകുളം-ബെംഗളൂരു പാതയിൽ! ബുക്കിങ് തുടങ്ങി; നിരക്ക്, സമയക്രമം, സ്റ്റോപ്പുകൾ അറിയേണ്ടതെല്ലാം


തൃശൂർ, പാലക്കാട്, പോദനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും. ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റേക്കാണ് സർവീസിനായി എത്തിച്ചിരിക്കുന്നത്.
എറണാകുളം: (KVARTHA) ബെംഗളൂരു കന്റോൺമെന്റ് - എറണാകുളം ജംഗ്ഷൻ സ്‌പെഷ്യൽ വന്ദേഭാരത് എക്‌സ്പ്രസിന്റെ ബുക്കിംഗ് തുടങ്ങി. ചെയർകാറിൽ ഭക്ഷണം ഉൾപ്പെടെ 1465 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിൽ 2945 രൂപയുമാണ് നിരക്ക്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് പ്രത്യേക സർവീസെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സർവീസ് തീയതി
ട്രെയിൻ നമ്പർ 06001 എറണാകുളം-ബെംഗളൂരു കൻ്റോൺമെൻ്റ് വന്ദേ ഭാരത് സ്പെഷൽ ജൂലൈ 31, ഓഗസ്റ്റ് 02, 04, 07, 09, 11, 14, 16, 18, 21, 23, 25 തീയതികളിൽ എറണാകുളത്ത് നിന്ന് 12.50 മണിക്ക് പുറപ്പെടും. അതേ ദിവസം രാത്രി 10 മണിക്ക് ബംഗളൂരു കാന്റൺമെന്റ്റിൽ എത്തും. ജൂലൈ 31 മുതൽ ഓഗസ്റ്റ് 25 വരെ എല്ലാ ബുധനാഴ്ച, വെള്ളിയാഴ്ച, ഞായറാഴ്ച ദിവസങ്ങളിലുമാണ് സർവീസ്.
മടക്ക യാത്രയിൽ, ട്രെയിൻ നമ്പർ 06002 ബെംഗളൂരു കൻ്റോൺമെൻ്റ്-എറണാകുളം വന്ദേ ഭാരത് സ്പെഷൽ ബെംഗളൂരു കൻ്റോൺമെൻ്റിൽ നിന്ന് ഓഗസ്റ്റ് 01, 03, 05, 08, 10, 12, 15, 17, 19, 22, 24, 26 തീയതികളിൽ പുലർച്ചെ 05.30 മണിക്ക് പുറപ്പെടും. അതേ ദിവസം ഉച്ചയ്ക്ക് 2.20 മണിക്ക് എറണാകുളത്തെത്തും. ഓഗസ്റ്റ് 1 മുതൽ 26 വരെ എല്ലാ വ്യാഴാഴ്ച, ശനിയാഴ്ച, തിങ്കളാഴ്ച ദിവസങ്ങളിലുമാണ് സർവീസ്.
സ്റ്റോപ്പ്
തൃശൂർ, പാലക്കാട്, പോദനൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ ട്രെയിൻ നിർത്തും. ഓറഞ്ച് നിറമുള്ള 8 കോച്ചുകളുള്ള റേക്കാണ് സർവീസിനായി എത്തിച്ചിരിക്കുന്നത്.
സമയക്രമം
* ട്രെയിൻ നമ്പർ 06001 രാവിലെ 12.50-ന് എറണാകുളത്തുനിന്ന് പുറപ്പെടും.
തൃശൂർ: 13.53 / 13.55
പാലക്കാട്: 15.15 / 15.17
പോദനൂർ: 16.13 / 16.15
തിരുപ്പൂർ: 16.58 / 17.00
ഈറോഡ്: 17.45 / 17.50
സേലം: 18.33 / 18.35
ബംഗളൂരു കന്റോൺമെന്റിൽ രാത്രി 10 മണിക്ക് എത്തും.
* ട്രെയിൻ നമ്പർ 06002 രാവിലെ 5.30-ന് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടും.
സേലം: 08.58 / 09.00
ഈറോഡ്: 09.50 / 09.55
തിരുപ്പൂർ: 10.33 / 10.35
പോദനൂർ: 11.15 / 11.17
പാലക്കാട്: 12.08 / 12.10
തൃശൂർ: 13.18 / 13.20
എറണാകുളത്ത് ഉച്ചയ്ക്ക് 2.20-ന് എത്തും.