ത്രില്ലിംഗ് യാത്രകൾ: സാഹസികതയുടെ പത്ത് അത്ഭുതലോകങ്ങൾ

 
Thrilling Journeys: Ten Wonderful Worlds of Adventure
Thrilling Journeys: Ten Wonderful Worlds of Adventure

Photo Credit: Facebook/ Andaman Islands Tour and Travel

● ശ്രീനഗർ-ലേ ബസ് യാത്ര ഗ്രാമീണ കാഴ്ചകൾക്ക് ഉത്തമം.
● ആൻഡമാനിലെ ബോട്ട് യാത്ര ബീച്ച് പ്രേമികൾക്ക് ആനന്ദം നൽകും.
● കൊങ്കൺ റെയിൽവേയിലെ കാഴ്ചകൾ അതിമനോഹരമാണ്.
● ബന്ദിപ്പൂരിലെ വനയാത്ര വന്യമായ അനുഭവമാകും.

ഡോണൽ മൂവാറ്റുപുഴ


(KVARTHA) യുവത്വത്തിന്‍റെ കരുത്ത് നിലനിർത്താൻ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ടുള്ള ഒരു യാത്ര ചിന്തിക്കുന്നവരും ഇഷ്ടപ്പെടുന്നവരും ഏറെയാണ്. കാരണം മറ്റൊന്നുമല്ല, യുവത്വത്തിന്‍റെ കരുത്ത് ചോർന്നാൽ ശരീരവും മനസ്സും ചോരും എന്നതുതന്നെ. പിന്നെ ഇതുപോലൊരു യാത്ര ചിലപ്പോൾ ഉണ്ടായെന്നുതന്നെ വരില്ല. 

ഉറപ്പായും സന്ദർശിക്കേണ്ട സൗന്ദര്യവും സാഹസികതയും നിറഞ്ഞുനിൽക്കുന്ന പത്ത് സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

1. ചദർ നദിയിലൂടെ ഒരു യാത്ര 

തണുത്തുറഞ്ഞ നദിയിലൂടെ ഒഴുകിനടക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് എന്നെങ്കിലും ഒരു സ്വപ്നം കണ്ടിട്ടുണ്ടോ? ഉണ്ടെങ്കിൽ അത് യാഥാർത്ഥ്യമാക്കാൻ ലഡാക്ക് വരെ ഒന്നുപോയാൽ മതി. തണുത്തുറഞ്ഞ മലകൾക്ക് താഴെ തണുത്തുറഞ്ഞ നദിയിലൂടെ സാഹസികമായി നിങ്ങൾക്ക് ഒഴുകിനടക്കാം. യൗവ്വനം കുറച്ച് സാഹസികമാകട്ടെ.

Thrilling Journeys: Ten Wonderful Worlds of Adventure
 

2. മണാലിയിൽ നിന്ന് ലേയിലേക്ക് ഒരു ബൈക്ക് യാത്ര 
 

ബൈക്ക് യാത്രികർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും ഈ യാത്ര. 457 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്ര മുപ്പത് വയസ്സ് തികയുന്നതിന് മുൻപാകട്ടെ.

 Thrilling Journeys: Ten Wonderful Worlds of Adventure
 

3. കുദ്രേമുഖ് 
 

കർണ്ണാടകയിലാണ് കുദ്രേമുഖ് മലനിരകൾ സ്ഥിതി ചെയ്യുന്നത്. നിങ്ങൾക്ക് എത്രമാത്രം ശാരീരിക ക്ഷമതയുണ്ടെന്ന് ഈ യാത്ര വ്യക്തമാക്കിത്തരും. മലയുടെ ഏറ്റവും മുകളിലെത്തിയാൽ നിങ്ങളെ സ്വീകരിക്കുന്നത് പൊഴിഞ്ഞുവീഴുന്ന മഞ്ഞായിരിക്കും. സൂര്യപ്രകാശം മങ്ങിത്തുടങ്ങിയാൽ പ്രകൃതിക്ക് മറ്റൊരു നിറമായിരിക്കും ഇവിടെ.

 Thrilling Journeys: Ten Wonderful Worlds of Adventure
 

4. ശ്രീനഗറിൽ നിന്ന് ലേയിലേക്ക് ഒരു ബസ് യാത്ര 
 

ശ്രീനഗറിലെയും ലേയിലെയും ഗ്രാമീണ കാഴ്ചകൾ കാണണമെങ്കിൽ ഒരു ബസ് യാത്ര തന്നെയാണ് നല്ലത്. യാത്ര ഒരു ട്രക്കിലാണെങ്കിലും അത് മറക്കാനാവാത്ത അനുഭവമായിരിക്കും.

Thrilling Journeys: Ten Wonderful Worlds of Adventure
 

5. ചിറാപുഞ്ചി
 

ചിറാപുഞ്ചിയിലെ മരത്തിന്‍റെ വേരുകൾ കൊണ്ടുള്ള പാലം നിങ്ങളെ അത്ഭുതപ്പെടുത്തും. വലിയ മരങ്ങളുടെ വേരുകൾ കൊണ്ടാണ് ഈ പാലങ്ങൾ ഉണ്ടാക്കിയിരിക്കുന്നത്. പാലത്തിലൂടെ കടക്കുമ്പോൾ നിങ്ങളെ സ്വാഗതം ചെയ്യുക അടിയിലൂടെ ഒഴുകുന്ന തെളിനീരും ചുറ്റപ്പെട്ടു കിടക്കുന്ന പാറകളുമായിരിക്കും. പ്രകൃതിയെന്ന കലാകാരിയെ നിങ്ങൾതന്നെ അഭിനന്ദിച്ചുപോകും ഈ യാത്രയിലൂടെ.

Thrilling Journeys: Ten Wonderful Worlds of Adventure
 

6. ആൻഡമാനിലേക്ക് ഒരു ബോട്ട് യാത്ര 
 

ബീച്ച് പ്രേമികൾക്ക് ചെലവഴിക്കാൻ പറ്റിയ മികച്ച സ്ഥലമാണ് ആൻഡമാൻ. സ്വർണ്ണ നിറത്തിലും നീല നിറത്തിലുമുള്ള ഇവിടുത്തെ ജലാശയങ്ങൾ ഏതൊരാളുടെയും മനം കവരും. കൊൽക്കത്തയിൽ നിന്നോ ചെന്നൈയിൽ നിന്നോ ഇവിടേക്കുള്ള ബോട്ട് യാത്ര ജീവിതത്തിലെ വലിയ അനുഭൂതിയായിരിക്കും. ഒരു സമുദ്രയാത്രയിൽ പങ്കെടുക്കുന്ന യാത്രികനാണ് എന്ന തോന്നൽ നിങ്ങളിൽ ഈ യാത്ര ഉണ്ടാക്കും.

Thrilling Journeys: Ten Wonderful Worlds of Adventure
 

7. കൊങ്കൺ റെയിൽവേ 
 

കൊങ്കൺ റെയിൽവേയുടെ പ്രത്യേകത എന്താണെന്നറിയാമോ? കൊങ്കൺ റെയിൽവേയിലൂടെയുള്ള യാത്രയിൽ മറ്റൊരു യാത്രയിലും കിട്ടാത്ത കാഴ്ചകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ടാകും. പശ്ചിമഘട്ട മലനിരകളും അരുവികളും വെള്ളച്ചാട്ടവും ഈ യാത്രയെ മനോഹരമാക്കും. എണ്ണിയാലൊടുങ്ങാത്ത തുരങ്കങ്ങൾക്കുള്ളിലൂടെയാവും ഈ യാത്ര.

Photo Credit: Facebook/ Konkan Railway Corporation Ltd
 

8. ബന്ദിപ്പൂർ വനയാത്ര 
 

ബന്ദിപ്പൂർ വനത്തിന്‍റെ വന്യതയിലൂടെ ഒരു യാത്ര നിങ്ങളെ പേടിപ്പിക്കുകയും മോഹിപ്പിക്കുകയും ചെയ്യും. യാത്രയിൽ നിങ്ങളെ കാത്തിരിക്കുന്നത് ആന മുതൽ പാമ്പുകൾ വരെയായിരിക്കും. പ്രത്യേക സമയങ്ങളിൽ മാത്രമാണ് സഞ്ചാരികൾക്കായി ഇവിടം തുറന്നുതരിക.

Thrilling Journeys: Ten Wonderful Worlds of Adventure
 

9. നീലഗിരിക്കുന്നുകളിലെ സൈക്ലിംഗ് 
 

വെറുമൊരു യാത്രയല്ലിത്. ഈ യാത്രക്കായി നിങ്ങൾ വളരെയധികം തയ്യാറെടുപ്പുകൾ നടത്തേണ്ടിയിരിക്കുന്നു. ശാരീരിക ക്ഷമതയും ക്ഷമയുമൊക്കെ വളരെയേറെ ആവശ്യമുണ്ട് ഈ യാത്രയ്ക്ക്. ഡിസംബർ അവസാനം തിരഞ്ഞെടുക്കുന്നതാവും നല്ലത്.

Thrilling Journeys: Ten Wonderful Worlds of Adventure
 

10. ഭാംഗ്ര കോട്ട 
 

രാജസ്ഥാനിൽ ജയ്പൂരിൽ നിന്നും 85 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട സന്ദർശിക്കണമെങ്കിൽ കുറച്ചൊരു ധൈര്യംകൂടി കൈമുതലായി വേണം. 

കാരണം അമാനുഷിക ശക്തികളുടെ വിളയാട്ട കേന്ദ്രമാണത്രെ ഇവിടം. ഒറ്റ ദിവസം കൊണ്ട് ഇവിടെ ഒരു ഗ്രാമം അപ്രത്യക്ഷമായിപ്പോയെന്നും കഥകളുണ്ട്. സൂര്യാസ്തമയത്തിനുശേഷം ആരും ഇങ്ങോട്ട് കടന്നുവരാറില്ലത്രെ...

Thrilling Journeys: Ten Wonderful Worlds of Adventure

ഇതൊന്നും കാണാതെ ആരും പോകരുത്. സാഹസികത ഇഷ്ടപ്പെടുന്ന 30 വയസ്സുള്ളവരൊക്കെ നിർബന്ധമായും ഇതുവഴി പോകണം. അത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജവും ഉന്മേഷവും പകരും. മറ്റുള്ളവർക്ക് യൗവനം നിലനിർത്താൻ ഈ യാത്രകൾ സഹായിക്കും.


സാഹസിക യാത്രകൾ ഇഷ്ടപ്പെടുന്ന നിങ്ങളുടെ കൂട്ടുകാർക്കായി ഈ ലേഖനം പങ്കുവെക്കൂ! നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: This article introduces ten thrilling and adventurous travel destinations in India, including frozen river treks, mountain biking, wildlife safaris, and exploring haunted forts, ideal for young adventurers. #AdventureTravel, #IndiaTourism, #ThrillingJourneys, #TravelIndia, #ExploreIndia, #Adventure

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia