New Service | കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക് വേനൽക്കാല സർവീസ്; ഇൻഡിഗോയിൽ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

 
Summer Service from Kannur to Fujairah; Indigo Starts Ticket Booking
Summer Service from Kannur to Fujairah; Indigo Starts Ticket Booking

Photo Credit: Facebook/ Indi Go

● കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക് ആദ്യമായാണ് വിമാന സർവീസ്.
● ഇൻഡിഗോ എയർലൈൻസ് ആണ് സർവീസ് നടത്തുന്നത്. 
● മെയ് 15 മുതൽ എല്ലാ ദിവസവും ഉണ്ടാകും. 
● കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക് ആദ്യത്തെ സർവീസ്.

കണ്ണൂർ: (KVARTHA) രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഫുജൈറയിലേക്ക് ഇൻഡിഗോ എയർലൈൻസ് സമ്മർ സർവീസ് ആരംഭിക്കുന്നു. ഇതിനായുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു.

മെയ് 15 മുതൽ എല്ലാ ദിവസവും ഈ സർവീസ് ഉണ്ടാകും. നിലവിൽ 12,159 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. എല്ലാ ദിവസവും രാത്രി 8.55ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 11.25ന് ഫുജൈറയിൽ എത്തും. തിരികെ ഫുജൈറയിൽ നിന്ന് പ്രാദേശിക സമയം വെളുപ്പിന് 3.40ന് പുറപ്പെട്ട് രാവിലെ ഒൻപതിന് കണ്ണൂരിൽ എത്തും. കണ്ണൂരിൽ നിന്ന് ഫുജൈറയിലേക്ക് ആദ്യമായാണ് ഒരു വിമാന സർവീസ് ആരംഭിക്കുന്നത്.

വേനൽക്കാല ഷെഡ്യൂളിൽ ഇൻഡിഗോ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കാണ് സർവീസ് നടത്തുന്നത്.

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

Indigo Airlines is launching a daily summer service from Kannur International Airport to Fujairah, UAE, starting May 15th. Ticket booking has commenced with fares from ₹12,159. This marks the first direct flight service between Kannur and Fujairah.

#KannurFujairah #IndigoFlights #SummerService #KeralaTravel #UAEFlights #NewRoute

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia