KSRTC | നാലമ്പല ദർശനവും ആറന്മുള സദ്യയും! തീർഥാടന യാത്രയുമായി കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ


റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചിലവഴിക്കേണ്ടി വരിക.
കണ്ണൂർ: (KVARTHA) നാലമ്പല ദർശനത്തിനൊപ്പം ആറന്മുള വള്ള സദ്യക്ക് അവസരമൊരുക്കി കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും തീർത്ഥാടന യാത്ര. ആറൻമുള വള്ള സദ്യയുണ്ട് പഞ്ച പാണ്ഡവക്ഷേത്രങ്ങളിലും ദർശനം നടത്തുന്ന തീർത്ഥാടനയാത്രയുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലാണ് രംഗത്തുവന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവിധ ദേവസ്വങ്ങളുമായും, പള്ളിയോട സേവാ സംഘവുമായും സഹകരിച്ചാണ് മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്ര എന്ന ടാഗ് ലൈനിൽ ഈ യാത്ര സംഘടിപ്പിക്കുന്നത്. ജൂലായ് 27 ന് പുലർച്ചെ 5.30 ന് കണ്ണൂരിൽ നിന്നും യാത്ര ആരംഭിക്കും.
ആദ്യ ദിവസം വൈക്കം മഹാദേവ ക്ഷേത്രം, കടുത്തുരുത്തി മഹാദേവ ക്ഷേത്രം, ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, തൃചെങ്ങന്നൂർ മഹാദേവ ക്ഷേത്രം എന്നിവടങ്ങളിൽ ദർശനം. രണ്ടാം ദിവസം പഞ്ച പാണ്ഡവ ക്ഷേത്ര ദർശനവും ആറന്മുള വള്ള സദ്യയയിലും പങ്കെടുക്കാം. ജൂലൈ 29 ന് രാവിലെ ആറ് മണിക്ക് തീർത്ഥാടക സംഘം കണ്ണൂരിൽ തിരികെയെത്തും. റൂം ചാർജും വള്ള സദ്യയും ഉൾപ്പെടെ ഒരാൾക്ക് 3100 രൂപയാണ് ചിലവഴിക്കേണ്ടി വരിക.