Special Train | ഓണത്തിന് എ സി ട്രെയിനിൽ നാട്ടിലെത്താം! ബെംഗ്ളൂറിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക വണ്ടി പ്രഖ്യാപിച്ചു; 13 സർവീസുകൾ, അറിയാം വിശദമായി
16 എസി ത്രീ ടയർ ഇക്കണോമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും അടക്കം 18 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക
പാലക്കാട്: (KVARTHA) ഓണം അടുത്തുവരികയാണ്. ഉത്സവാഘോഷത്തിനായി നാട്ടിലെത്താൻ ആഗ്രഹിക്കുന്ന മറുനാടൻ മലയാളികൾക്ക് സന്തോഷവാർത്തയുമായി റെയിൽവേ. യാത്രക്കാരുടെ തിരക്ക് മുന്നിൽക്കണ്ട് ബെംഗ്ളൂറിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും ദക്ഷിണ റെയിൽവേ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. 13 സർവീസുകളാണ് ഉണ്ടാവുക.
ട്രെയിൻ നമ്പർ 06239 എസ്എംവിടി ബെംഗ്ളുറു - കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ്, ഓഗസ്റ്റ് 20, 22, 25, 27, 29, സെപ്റ്റംബർ 1, 3, 5, 8, 10, 12, 15, 17 എന്നീ ദിവസങ്ങളിൽ എസ്എംവിടി ബെംഗ്ളൂറിൽ നിന്ന് രാത്രി ഒമ്പത് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 2.15 ന് കൊച്ചുവേളിയിൽ എത്തും.
ട്രെയിൻ നമ്പർ 06240 കൊച്ചുവേളി - എസ്എംവിടി ബെംഗ്ളുറു സ്പെഷൽ എക്സ്പ്രസ്, ആഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബർ 2, 4, 6, 9, 11, 13, 16, 18 എന്നീ ദിവസങ്ങളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് എസ്എംവിടി ബെംഗ്ളൂറിൽ.
16 എസി ത്രീ ടയർ ഇക്കണോമി കോച്ചുകളും രണ്ട് ലഗേജ് കം ബ്രേക്ക് വാനുകളും അടക്കം 18 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക.
സമയക്രമം:
* എസ്എംവിടി ബെംഗ്ളുറു - കൊച്ചുവേളി (ട്രെയിൻ നമ്പർ 06239)
എസ്എംവിടി ബെംഗ്ളുറു: രാത്രി 9 മണിക്ക് പുറപ്പെടും.
സേലം: രാത്രി 2:07/2:10
ഈറോഡ്: 3:25/3:30
തിരുപ്പൂർ: 4:08/4:10
പോദനൂർ: 5:13/5:15
പാലക്കാട് ജംഗ്ഷൻ: 6:27/6:30
തൃശൂർ: രാവിലെ 7:50/7:55
ആലുവ: 8:50/8:52
എറണാകുളം ടൗൺ: 9:28/9:33
കോട്ടയം: 10:57/11:00
ചങ്ങനാശേരി: 11:17/11:18
തിരുവല്ല: 11:27/11:28
ചെങ്ങന്നൂർ: 11:38/11:40
മാവേലിക്കര: 11:52/11:53
കായംകുളം ജംഗ്ഷൻ: ഉച്ചയ്ക്ക് 12:08/12:10
കൊല്ലം ജംഗ്ഷൻ: 12:53/12:56
കൊച്ചുവേളി: 2:15
* കൊച്ചുവേളി - എസ്എംവിടി ബെംഗ്ളുറു (ട്രെയിൻ നമ്പർ 06240)
കൊച്ചുവേളി: വൈകുന്നേരം 5 മണിക്ക് പുറപ്പെടും.
കൊല്ലം ജംഗ്ഷൻ: 5:50/5:53
കായംകുളം ജംഗ്ഷൻ: 6:33/6:35
മാവേലിക്കര: 6:44/6:45
ചെങ്ങന്നൂർ: 6:55/6:57
തിരുവല്ല: 7:06/7:07
ചങ്ങനാശേരി: 7:16/7:17
കോട്ടയം: 7:40/7:43
എറണാകുളം ടൗൺ: രാത്രി 8:55/9:00
ആലുവ: 9:22/9:24
തൃശൂർ: 10:13/10:16
പാലക്കാട് ജംഗ്ഷൻ: 12:07/12:10
പോദനൂർ: 1:40/1:42
തിരുപ്പൂർ: 2:18/2:20
ഈറോഡ്: 3:10/3:20
സേലം: 27/4:30
എസ്എംവിടി ബെംഗ്ളുറു: രാവിലെ 10.30
#OnamSpecialTrains #BengaluruToKochuveli #SouthIndianRailway #FestivalTravel #KeralaTravel #TrainTravel