Extension | ബെംഗ്ളൂരിലാണോ, ഓണത്തിന് നാട്ടിലെത്താൻ പ്രത്യേക ട്രെയിൻ! കൊച്ചുവേളിയിലേക്കും തിരിച്ചുമുള്ള വണ്ടിയുടെ സർവീസ് നീട്ടി 

 
Special Train between Kochuveli and Bengaluru

Image Credit: Facebook/ Indian Railway

* ഓണം തിരക്കിനെ തുടർന്നാണ് ട്രെയിൻ സർവീസ് വർദ്ധിപ്പിച്ചത്.
* സെപ്റ്റംബർ മാസത്തിൽ അധിക സർവീസുകൾ ഉണ്ടാകും.

പാലക്കാട്: (KVARTHA) കൊച്ചുവേളിയിൽ നിന്ന് ബെംഗ്ളൂരിലേക്കും തിരിച്ചും പ്രഖ്യാപിച്ച സ്പെഷൽ ട്രെയിനുകളുടെ സർവീസ് നീട്ടി. ഓണം തിരക്ക് കാരണം ഈ റൂട്ടിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുമെന്നുള്ള കണക്കുകൂട്ടലിലാണ് ഈ തീരുമാനമെന്ന് റെയിൽവേ വ്യക്തമാക്കി. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുകയാണ് റെയിൽവേ ലക്ഷ്യമിടുന്നത്. 

ട്രെയിൻ നമ്പർ 06083 കൊച്ചുവേളി-എസ്എംവിടി ബെംഗ്ളുറു വീക്ക്ലി സ്പെഷൽ ട്രെയിൻ കൊച്ചുവേളിയിൽ നിന്ന് ചൊവ്വാഴ്ചകളിൽ വൈകീട്ട് 6.05ന് പുറപ്പെട്ട് ബുധാഴ്ച രാവിലെ 10.55ന് എസ്എംവിടി ബെംഗ്ളൂരിലെത്തും. ഈ ട്രെയിൻ സെപ്റ്റംബർ മൂന്ന്, 10, 17, 24 തീയതികളിൽ സർവീസ് നടത്തും.

ട്രെയിൻ നമ്പർ 06084 എസ്എംവിടി ബെംഗ്ളുറു-കൊച്ചുവേളി വീക്ക്ലി സ്പെഷൽ ട്രെയിൻ എസ്എംവിടി ബെംഗ്ളൂരിൽ നിന്ന് ബുധാഴ്ചകളിൽ ഉച്ചയ്ക്ക് 12.45ന് പുറപ്പെട്ട് വ്യാഴാഴ്ച രാവിലെ 6.45ന് കൊച്ചുവേളിയിൽ എത്തും. ഈ ട്രെയിൻ സെപ്റ്റംബർ 4, 11, 18, 25 തീയതികളിൽ സർവീസ് നടത്തും.

ഈ സ്പെഷൽ ട്രെയിനുകളിൽ 16 എസി ത്രീ ടയർ കോച്ചുകൾ, രണ്ട് സ്ലീപ്പർ ക്ലാസ് കോച്ചുകൾ, രണ്ട് ലഗേജ് കം ബ്രേക്ക് വാനുകൾ എന്നിവയുണ്ടാകും.

സമയക്രമം:

ട്രെയിൻ നമ്പർ 06083: കൊച്ചുവേളി-എസ്എംവിടി ബെംഗ്ളുറു

* കൊച്ചുവേളി: 18.05 (ചൊവ്വാഴ്ച)
* കൊല്ലം ജംഗ്ഷൻ: 19.07/19.10
* കായംകുളം ജംഗ്ഷൻ: 19.43/19.45
* മാവേലിക്കര: 19.55/19.56
* ചെങ്ങന്നൂർ: 20.10/20.12
* തിരുവല്ല: 20.24/20.25
* ചങ്ങനാശ്ശേരി: 20.36/20.37
* കോട്ടയം: 20.57/21.00
* എറണാകുളം ടൗൺ: 22.10/22.15
* ആലുവ: 22.37/22.38
* തൃശൂർ: 23.37/23.40
* പാലക്കാട് ജംഗ്ഷൻ: 00.50/01.00
* പൊന്നാനി ജംഗ്ഷൻ: 01.58/02.00
* തിരുപ്പൂർ: 03.15/03.17
* ഈറോഡ് ജംഗ്ഷൻ: 04.10/04.20
* സേലം ജംഗ്ഷൻ: 05.07/05.10
* ബംഗാരപ്പേട്ട്: 08.43/08.45
* കൃഷ്ണരാജപുരം: 09.28/09.30
* എസ്എംവിടി ബെംഗ്ളുറു: 10.55 (ബുധനാഴ്ച)

ട്രെയിൻ നമ്പർ 06084: എസ്എംവിടി ബെംഗ്ളുറു-കൊച്ചുവേളി 

* എസ്എംവിടി ബെംഗ്ളുറു: 12.45 (ബുധനാഴ്ച)
* കൃഷ്ണരാജപുരം: 12.53/12.55
* ബംഗാരപ്പേട്ട്: 13.48/13.50
* സേലം ജംഗ്ഷൻ: 16.57/17.00
* ഈറോഡ് ജംഗ്ഷൻ: 17.50/18.00
* തിരുപ്പൂർ: 18.43/18.45
* പൊന്നാനി ജംഗ്ഷൻ: 20.15/20.20
* പാലക്കാട് ജംഗ്ഷൻ: 21.10/21.20
* തൃശൂർ: 23.55/23.58
* ആലുവ: 01.08/01.10
* എറണാകുളം ടൗൺ: 01.30/01.35
* കോട്ടയം: 02.40/02.43
* ചങ്ങനാശ്ശേരി: 03.00/03.02
* തിരുവല്ല: 03.14/03.15
* ചെങ്ങന്നൂർ: 03.28/03.30
* മാവേലിക്കര: 03.44/03.45
* കായംകുളം ജംഗ്ഷൻ: 03.55/03.56
* കൊല്ലം ജംഗ്ഷൻ: 04.40/04.43
* കൊച്ചുവേളി: 06.45 (വ്യാഴാഴ്ച)

#Kochuveli #Bengaluru #SpecialTrains #SouthernRailway #Onam #TrainTravel #Kerala #Karnataka

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia