Train | ഓണം സ്പെഷ്യൽ ട്രെയിൻ! ഹൈദരാബാദിൽ നിന്ന് കേരളത്തിലേക്കും തിരിച്ചും സർവീസ്; അറിയാം
● സെപ്റ്റംബർ 13 ന് സെക്കന്തരാബാദിൽ നിന്നും ട്രെയിൻ പുറപ്പെടും.
● ട്രെയിനിൽ എസി, സ്ലീപ്പർ, ജനറൽ എന്നീ കോച്ചുകൾ ഉണ്ട്.
● ഇരുദിശകളിലേക്കും ഒരൊറ്റ സർവീസ് ആയിരിക്കും
പാലക്കാട്: (KVARTHA) ഓണത്തിരക്ക് മുൻനിർത്തി തെലങ്കാനയിലെ സെക്കന്തരാബാദ് ജംഗ്ഷനും കൊല്ലം ജംഗ്ഷനും ഇടയിൽ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഓണം ആഘോഷത്തിനായി ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് വരുന്നവർക്ക് ഈ പ്രത്യേക ട്രെയിൻ സർവീസ് വളരെ ഉപകാരപ്രദമാകും.
ട്രെയിൻ സർവീസ്
ട്രെയിൻ നമ്പർ 07119 സെക്കന്തരാബാദ് ജംഗ്ഷൻ - കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് സെപ്റ്റംബർ 13, വെള്ളിയാഴ്ച വൈകിട്ട് 5.30ന് സെക്കന്തരാബാദ് ജംഗ്ഷനിൽ നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാത്രി 11.20ന് കൊല്ലം ജംഗ്ഷനിൽ എത്തും. ഈ സർവീസ് ഒറ്റ ദിവസത്തേക്കാണ്.
ട്രെയിൻ നമ്പർ 07120 കൊല്ലം ജംഗ്ഷൻ - സെക്കന്തരാബാദ് ജംഗ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് സെപ്റ്റംബർ 15, ഞായറാഴ്ച പുലർച്ചെ 02.30ന് കൊല്ലം ജംഗ്ഷനിൽ നിന്ന് പുറപ്പെടും. ട്രെയിൻ അടുത്ത ദിവസം രാവിലെ 10.30ന് സെക്കന്തരാബാദ് ജംഗ്ഷനിൽ എത്തും. ഈ സർവീസും ഒറ്റ ദിവസത്തേക്കാണ്.
കോച്ച് നില
ട്രെയിനുകളിൽ 2 - എസി ടു ടയർ കോച്ചുകൾ, 5 - എസി ത്രീ ടയർ കോച്ചുകൾ, 10 - സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 2 - ജനറൽ കോച്ചുകൾ, 2 - ജനറൽ സെക്കൻഡ് ക്ലാസ് കം ബ്രേക്ക് വാൻ കോച്ചുകൾ എന്നിവ ഉണ്ടായിരിക്കും.
സമയക്രമം:
ട്രെയിൻ നമ്പർ 07119: സെക്കന്തരാബാദ് - കൊല്ലം
* സെക്കന്തരാബാദ്: 17:30 (വെള്ളി)
* നൽഗൊണ്ട: 19:00/19:01
* മൃയാലഗുഡ: 19:24/19:25
* നാദിക്കുദി: 19:59/20:00
* പിദുഗുറല്ല: 20.19/20.20
* സത്തേനപ്പള്ളി: 20:44/20:45
* ഗുണ്ടൂർ: 22:15/22:25
* തെനാലി: 22:58/23:00
* ബാപാട്യ: 23:23/23:25
* ചിരാല: 23:38/23:40
* ഒംഗോൾ: 00:23/00:25
* നെല്ലൂർ: 01:58/02:00
* ഗുഡൂർ: 02:43/02:45
* രേണിഗുണ്ട: 06.00/06.10
* കട്പാടി: 08.25/08.28
* ജോളാർപേട്ട്: 10.10/10.12
* സേലം: 11.38/11.40
* ഈറോഡ്: 12.40/12.50
* തിരുപ്പൂർ: 13.28/13.30
* കോയമ്പത്തൂർ: 14.27/14.30
* പാലക്കാട്: 15.35/15.45
* തൃശൂർ: 18.05/18.08
* ആലുവ: 19.03/19.05
* എറണാകുളം ടൗൺ: 19.25/19.30
* കോട്ടയം: 20.40/20.43
* ചങ്ങനാശേരി: 21.03/21.04
* തിരുവല്ല: 21.14/21.15
* ചെങ്ങന്നൂർ: 21.25/21.30
* മാവേലിക്കര: 21.42/21.43
* കായംകുളം: 21.53/21.55
* ശാസ്താംകോട്ട: 22.17/22.18
* കൊല്ലം: 23.20 (ശനിയാഴ്ച)
ട്രെയിൻ നമ്പർ 07120: കൊല്ലം - സെക്കന്തരാബാദ്
* കൊല്ലം: 02.30 (ഞായർ)
* ശാസ്താംകോട്ട: 02.50/02.51
* കായംകുളം: 03.15/03.17
* മാവേലിക്കര: 03.27/03.28
* ചെങ്ങന്നൂർ: 03.40/03.45
* തിരുവല്ല: 03.55/03.56
* ചങ്ങനാശേരി: 04.06/04.07
* കോട്ടയം: 04.27/04.30
* എറണാകുളം ടൗൺ: 05.35/05.40
* ആലുവ: 06.00/06.02
* തൃശൂർ: 06.55/06.58
* പാലക്കാട്: 08.40/08.50
* കോയമ്പത്തൂർ: 10.12/10.15
* തിരുപ്പൂർ: 11.00/11.02
* ഈറോഡ്: 12.00/12.10
* സേലം: 13.10/13.15
* ജോളാർപേട്ട്: 16.20/16.25
* കട്പാടി: 17.35/17.40
* രേണിഗുണ്ട: 20.15/20.25
* ഗുഡൂർ: 21.48/21.50
* നെല്ലൂർ: 22.25/22.27
* ഒംഗോൾ: 00:08/00.10 (തിങ്കൾ)
* ചിരാല: 01.05/01.07
* ബാപാട്യ: 01.20/01.22
* തെനാലി: 01.55/01.57
* ഗുണ്ടൂർ: 02.35/02.45
* സത്തേനപ്പള്ളി: 03.29/03.30
* പിദുഗുറല്ല: 03.59/04.00
* നാദിക്കുദി: 04.29/04.30
* മൃയാലഗുഡ: 05.19/05.20
* നൽഗൊണ്ട: 06.00/06.01
* സെക്കന്തരാബാദ്: 10.30 (തിങ്കൾ)