Coorg | മനംമയക്കുന്ന കാപ്പിയുടെ സുഗന്ധം നുകരാനും കുന്നുകളും അരുവികളും കോടമഞ്ഞും നിറഞ്ഞ പ്രകൃതി ഭംഗി ആസ്വദിക്കാനും ഇന്‍ഡ്യയുടെ സ്‌കോട്‌ലന്‍ഡ് ആയ കുടകിലേക്ക് വരൂ

 
coorg is misty landscape has richhtml

Image Credit: Screenshot of an Instagram post by Coorg Tourism/ Enhanced by Pixverse

ADVERTISEMENT

ബെംഗ്‌ളുറു: (www.kvartha.com) മനംമയക്കുന്ന കാപ്പിയുടെ സുഗന്ധം നുകരാനും കുന്നുകളും അരുവികളും കോടമഞ്ഞും നിറഞ്ഞ പ്രകൃതി ഭംഗി ആസ്വദിക്കാനും ഇന്‍ഡ്യയുടെ സ്‌കോട്‌ലന്‍ഡ് എന്നറിയപ്പെടുന്ന കുടകിലേക്ക് (കൂര്‍ഗ്-Coorg) വരൂ. കര്‍ണാടകയില്‍ പശ്ചിമഘട്ടത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ കാപ്പി ഉല്‍പാദിപ്പിക്കുന്ന മലയോരമാണ് കുടക്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങള്‍ക്കും ഐശ്വര്യത്തിനും പേരുകേട്ട നാട്.

Aster mims 04/11/2022
തിളങ്ങുന്ന സൗന്ദര്യം മാത്രമല്ല, സമ്പന്നമായ സംസ്‌കാരവും അതുല്യമായ ഒരു പ്രാദേശിക സംസ്‌കൃതിയും ഉള്ള നാടാണിത്. ആയോധനകലകളില്‍ വൈദഗ്ധ്യം നേടിയ കൊടവര്‍, ആതിഥ്യമര്യാദയ്ക്ക് പരക്കെ അറിയപ്പെടുന്നു. ഇവിടുത്തെ സൗന്ദര്യം ആസ്വദിക്കുന്നത് മുതല്‍ വെല്ലുവിളി നിറഞ്ഞ ട്രെകിംഗും മടിക്കേരി കോട്ടയിലെ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് മനസിലാക്കുന്നത് വരെ മനോഹരമായ അനുഭവമാണ്. ആബി വെള്ളച്ചാട്ടത്തിലെ ആവേശകരമായ സാഹസികത, മസാലകള്‍ നിറഞ്ഞ കൊതിയൂറും കറികള്‍, മധുരമുള്ള ചോക്ലേറ്റുകള്‍ എന്നിവ നിങ്ങളുടെ ഹൃദയം കീഴടക്കും.

 

നിങ്ങള്‍ ഒരു ഭക്ഷണപ്രിയനോ, സഞ്ചാരിയോ, സാഹസികനോ, അല്ലെങ്കില്‍ ശാന്തത തേടുന്നവനോ ആകട്ടെ, എല്ലാവര്‍ക്കും അനുയോജ്യമായ ഒരു സ്ഥലമാണിത്. ജനപ്രിയ ഉത്സവങ്ങള്‍- കെയില്‍ പോള്‍ഡു (ആയുധങ്ങളുടെ ആരാധന), കാവേരി ശങ്കരമന (നദീദേവതയുടെ തിരിച്ചുവരവ്), ഹുട്ടാരി (കൊയ്ത്ത്) എന്നിവയില്‍ പങ്കെടുക്കാന്‍ മറക്കരുത്. ട്രെകിംഗ് സ്‌പോര്‍ട്‌സിനും വൈറ്റ് വാടര്‍ റാഫ്റ്റിംഗിനും ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമെന്ന നിലയില്‍ ഏറെ പ്രശംസ നേടിയ സ്ഥലമാണ് കൂര്‍ഗ്.

മഞ്ഞുകാലങ്ങളില്‍ മലനിരകള്‍ക്ക് ചുറ്റുമുള്ള മൂടല്‍മഞ്ഞ് നിറഞ്ഞ റോഡുകളിലൂടെ വാഹനമോടിക്കുമ്പോള്‍ നിങ്ങളിലെ സാഹസികത വാനോളം ഉയരും. യാത്ര ആസ്വദിക്കുമ്പോള്‍ സുരക്ഷാ മുന്‍കരുതലുകള്‍ ശ്രദ്ധിക്കുക. ഗോണികൊപ്പല്‍, സോംവാര്‍പേട്ട്, കുശാല്‍നഗര്‍, പോളിബെട്ട, വിരാജ്പേട്ട എന്നിവയുള്‍പ്പെടെയുള്ള ആകര്‍ഷകമായ നഗരങ്ങള്‍ നിങ്ങളുടെ യാത്രയില്‍ ഉള്‍പെടുത്തിയാല്‍ നല്ല അനുഭവങ്ങള്‍ ഉണ്ടാകും, ഉറപ്പ്.
Keywords:  News, National, Travel & Tourism, South-India-Travel-Zone, Travel, Tourism, Coorg is a misty landscape has a rich culture and a unique local clan.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia