Luggage | വിദേശയാത്രകളിൽ ലഗേജ് ഭാരമോ? വിമാനത്താവളങ്ങളിലെ ക്ലോക്ക് റൂമുകൾ രക്ഷക്കെത്തും

 
 Clock room at airport, luggage storage services at airports
 Clock room at airport, luggage storage services at airports

Representational Image Generated by Meta AI

● ദുബൈ, അബുദാബി, കൊച്ചിയിലടക്കം  ഈ സൗകര്യം ഉപയോഗപ്പെടുത്താം.
● ലഗേജ് സുരക്ഷിതമായി സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു.
●  വിമാനത്താവളങ്ങളിൽ ക്ലോക്ക് റൂം സൗകര്യം 24 മണിക്കൂറും ലഭ്യമാണ്.


 ഖാസിം ഉടുമ്പുന്തല


ദുബൈ: (KVARTHA) വിമാനം വൈകുന്ന സന്ദര്‍ഭങ്ങളിലോ നേരത്തെ എത്തിയതിനാലോ വിമാനത്താവളങ്ങളില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നവർക്ക് ക്ലോക്ക് റൂമുകൾ ഏറെ ആശ്വാസകരം. ആ സാഹചര്യങ്ങളില്‍ പുറത്തേക്കൊന്ന് കറങ്ങിവരാന്‍ തോന്നുകയാണെങ്കിൽ, അപ്പോള്‍ കയ്യിലുള്ള ലഗ്ഗേജ് ഒരു തടസ്സമായോക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്താവളങ്ങളിലെ ക്ലോക്ക് റൂമുകള്‍ ഉപയോഗപ്രദമാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം യാത്രികര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായമാകുന്ന ക്ലോക്ക് റൂം സേവനം നല്‍കുന്നുണ്ട്. 

മലയാളികളേറെ സഞ്ചരിക്കുന്ന ദുബൈ, അബുദബി വിമാനത്താവളങ്ങളില്‍ വിപുലമായ ക്ലോക്ക് റൂം സംവിധാനമുണ്ട്. അടുത്ത വിമാനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ദുബൈ നഗരം ചുറ്റിക്കണ്ട് വരാന്‍ ലഗേജുകള്‍ ക്ലോക്ക് റൂമുകളില്‍ സൂക്ഷിക്കാം. ദുബൈ വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലുള്ള ക്ലോക്ക് റൂമില്‍ ഒരു സാധാരണ വലിപ്പമുള്ള ലഗേജിന് 12 മണിക്കൂര്‍ സൂക്ഷിക്കാന്‍ നിരക്ക് 40 ദിര്‍ഹം (950 രൂപ) നല്‍കണം. 

ടെര്‍മിനല്‍ രണ്ടിലും ഈ സൗകര്യമുണ്ട്. 24 മണിക്കൂറും ഈ സേവനം ലഭിക്കും. കൊച്ചി വിമാനത്താവളത്തിലെ ക്ലോക്ക് റൂമിലും ലഗേജുകള്‍ സുരക്ഷിതമായി ഏല്‍പ്പിക്കാവുന്നതാണ്. നാല് മണിക്കൂറിനാണ് ഇവിടെ നിരക്കുകള്‍ ഈടാക്കുക. രണ്ട് സാധാരണ ലഗേജുകള്‍ വരെ 4 മണിക്കൂറിന് 500 രൂപയാണ് നിരക്ക്. നാല് ബാഗുകള്‍ വരെയുണ്ടെങ്കില്‍ 650 രൂപയും ഒന്‍പത് ബാഗുകള്‍ വരെ 1,000 രൂപയും  വെയ്റ്റ് കൂടിയ ലഗേജുകള്‍ക്ക് 1,250 രൂപ നല്‍കേണ്ടി വരും.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Clock rooms at airports provide a convenient solution for travelers to store luggage while waiting for flights, offering services at major airports globally.

#TravelTips #AirportServices #ClockRooms #LuggageStorage #DubaiAirport #KochiAirport

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia