Budget | വരുന്നു 'കെ ഹോം'; ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കൊണ്ട് വരുമാനം ഉണ്ടാക്കാം; ബജറ്റിൽ വമ്പൻ പദ്ധതി 

 
Kerala Budget, K Home, vacant houses, tourism development
Kerala Budget, K Home, vacant houses, tourism development

Photo Credit: Youtube/ Sabha TV

● ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾക്ക് വഴി തെളിയിക്കുന്നു.
● ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവിടങ്ങളിൽ പദ്ധതി ആദ്യം നടപ്പാക്കും.
● അഞ്ച് കോടി രൂപയാണ് പദ്ധതിക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: (KVARTHA) സംസ്ഥാന ബജറ്റിൽ കെ ഹോം പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ഉപയോഗിച്ച് വരുമാനം നേടാൻ ഉടമസ്ഥരെ സഹായിക്കുന്നതോടൊപ്പം ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുകയാണ് ഈ പദ്ധതി. ഫോർട്ട് കൊച്ചി, കുമരകം, കോവളം, മൂന്നാർ എന്നിവിടങ്ങളിൽ തുടക്കത്തിൽ നടപ്പാക്കുന്ന ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് പലയിടങ്ങളിലായി നിരവധി വീടുകൾ ഒഴിഞ്ഞു കിടക്കുന്നുണ്ട്. കെ ഹോം പദ്ധതിയിലൂടെ, ഈ വീടുകളുടെ ഉടമസ്ഥരുമായി ബന്ധപ്പെട്ട് അവർക്ക് വരുമാനം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇങ്ങനെ കണ്ടെത്തുന്ന വീടുകൾ പിന്നീട് ടൂറിസത്തിനായി ഉപയോഗിക്കും. 

ലോകമെമ്പാടുമുള്ള സമാന സംരംഭങ്ങളിൽ നിന്ന് മാതൃകകളും നടത്തിപ്പുരീതികളും സ്വീകരിച്ചു കൊണ്ട് മിതമായ നിരക്കിൽ വീടുകളിൽ താമസം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ഉള്ളടക്കം. വീട്ടുടമകൾക്ക് വരുമാനത്തിന് പുറമെ ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ പരിപാലനവും സുരക്ഷയും പദ്ധതിയിലൂടെ ഉറപ്പുവരുത്താൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി.

ഇവ കൂടാതെ പ്രധാനമന്ത്രി ഗ്രാമീൺ സടക്ക് യോജന പദ്ധതിക്ക് 80 കോടി രൂപ, പാമ്പ് വിഷബാധ ജീവഹാനിരഹിത പദ്ധതി, സാക്ഷരതാ മിഷൻ അതോറിറ്റിക്ക് 20.2 കോടി, ഇ-ഗവേണൻസ് പദ്ധതിക്ക് 30 കോടി, കുടുംബശ്രീ 270 കോടി, കിലയ്ക്ക് 29.32 കോടി, ശുചിത്വ കേരളത്തിന് 30 കോടി എന്നിവയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ വാർത്ത പങ്കുവെക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.


The Kerala state budget announces the 'K Home' project, converting vacant houses into income-generating tourist accommodation.

#KeralaBudget #KHome #Tourism #BudgetPlan #IncomeGeneration #EmptyHomes

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia