Service | വയനാട്ടിൽ നിന്ന് കൊല്ലൂരിലേക്ക് കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസ് തുടങ്ങും

 
KSRTC Super Deluxe bus traveling from Wayanad to Kollur Mookambika Temple.
KSRTC Super Deluxe bus traveling from Wayanad to Kollur Mookambika Temple.

Photo: Arranged

● ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് ഉണ്ടാവുക.
● സുൽത്താൻ ബത്തേരിയിൽ നിന്ന് രാത്രി 8 മണിക്ക് പുറപ്പെടും.
● മൂകാംബികയിൽ പുലർച്ചെ 5.40ന് എത്തും.

കണ്ണൂർ: (KVARTHA) കെഎസ്ആർടിസി വയനാട്ടിൽ നിന്നും പ്രസിദ്ധമായ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പുതിയ തീർത്ഥാടന സർവീസ് ആരംഭിക്കുന്നു. സുൽത്താൻ ബത്തേരിയിൽ നിന്ന് ആരംഭിച്ച് കൽപ്പറ്റ, മാനന്തവാടി, കണ്ണൂർ വഴി കൊല്ലൂർ മൂകാംബികയിലേക്ക് പോകുന്നതാണ് സൂപ്പർ ഡീലക്സ് ബസ് സർവീസ്. 

മീനങ്ങാടി, കൽപ്പറ്റ, പനമരം, മാനന്തവാടി, അമ്പായത്തോട്, കൊട്ടിയൂർ, കേളകം, പേരാവൂർ, ഇരിട്ടി, മട്ടന്നൂർ, ചാലോട്, കണ്ണൂർ, തളിപ്പറമ്പ, പരിയാരം, പയ്യന്നൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, ചന്ദ്രഗിരി, കാസർകോട്, മഞ്ചേശ്വരം, മംഗ്ളുറു, ഉഡുപ്പി, കുന്താപുര വഴിയാണ് ബസ് കടന്നുപോവുക. 

ആഴ്ചയിൽ മൂന്ന് ദിവസമാണ് സർവീസ് ഉണ്ടായിരിക്കുക. എല്ലാ വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലും രാത്രി എട്ട് മണിക്ക് സുൽത്താൻ ബത്തേരിയിൽ നിന്നും ബസ് പുറപ്പെടും. പിറ്റേദിവസം പുലർച്ചെ 5.40ന് മൂകാംബികയിൽ എത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.

വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യുക.

KSRTC has launched a new super deluxe bus service from Wayanad to Kollur Mookambika Temple. The bus will travel via Kalpetta, Mananthavadi, and Kannur. The service will be available three days a week, departing Sultan Bathery at 8 pm on Thursdays, Saturdays, and Mondays, and arriving at Mookambika at 5:40 am the next day.

#KSRTC, #Wayanad, #Kollur, #Mookambika, #BusService, #Travel

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia