തിരുനാവായ കുംഭമേള: കണ്ണൂരിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക യാത്ര; ബുക്കിങ് ആരംഭിച്ചു

 
 KSRTC Super Deluxe bus used for budget tourism packages.

Photo Credit: Facebook/ Ksrtc Malabar

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● രാവിലെ 6 മണിക്ക് പുറപ്പെട്ട് വൈകീട്ട് 4-ന് തിരുനാവായയിൽ എത്തും.
● പിഷാരികാവ്, കാടാമ്പുഴ, തുഞ്ചൻപറമ്പ് എന്നിവിടങ്ങളിലും ദർശനം.
● സൂപ്പർ ഡീലക്സ് ബസിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.
● മൂകാംബിക, ഗവി, മൂന്നാർ, വാഗമൺ പാക്കേജുകളും പ്രഖ്യാപിച്ചു.
● ഞായറാഴ്ചകളിൽ നിലമ്പൂർ, വയനാട് യാത്രകളുമുണ്ട്.

കണ്ണൂർ: (KVARTHA) കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ തിരുനാവായയിൽ നടക്കുന്ന കുംഭമേളയിൽ പങ്കെടുക്കുന്നതിന് കണ്ണൂരിൽ നിന്നും പ്രത്യേക യാത്ര സംഘടിപ്പിക്കുന്നു. ജനുവരി 29, 30, ഫെബ്രുവരി രണ്ട് തീയതികളിലാണ് കണ്ണൂർ കെ.എസ്.ആർ.ടി.സിയിൽ നിന്നും യാത്ര ക്രമീകരിച്ചിരിക്കുന്നത്.

Aster mims 04/11/2022

രാവിലെ ആറ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് പിഷാരികാവ് അമ്പലം, കാടാമ്പുഴ ഭഗവതി ക്ഷേത്രം, തുഞ്ചൻപറമ്പ് എന്നീ ക്ഷേത്രങ്ങൾ ദർശിച്ച് വൈകീട്ട് നാല് മണിയോടെ തിരുനാവായയിൽ എത്തി സ്നാനം ചെയ്തു ആരതി കഴിഞ്ഞതിനു ശേഷം കണ്ണൂരിലേക്ക് തിരിക്കുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. സൂപ്പർ ഡീലക്സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

കുംഭമേള യാത്രയ്ക്ക് പുറമെ മറ്റ് വിനോദസഞ്ചാര പാക്കേജുകളും കെ.എസ്.ആർ.ടി.സി പ്രഖ്യാപിച്ചിട്ടുണ്ട്. ഫെബ്രുവരി ആറ്, 20 തീയതികളിൽ മൂകാംബിക, ഗവി - രാമക്കൽ മേട്, മൂന്നാർ എന്നീ മൂന്ന് പാക്കേജുകളും ഫെബ്രുവരി 13, 27 തീയതികളിൽ വാഗമൺ - ഇല്ലിക്കൽ കല്ല്, നെല്ലിയാമ്പതി പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.

കൂടാതെ എല്ലാ ഞായറാഴ്ചകളിലും നിലമ്പൂർ, വയനാട്, കരയതുംപാറ പാക്കേജുകളും സംഘടിപ്പിക്കുന്നു. അന്വേഷണങ്ങൾക്കും ബുക്കിംഗിനും 9497007857 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായം കമന്റായി രേഖപ്പെടുത്തൂ

Article Summary: KSRTC Budget Tourism Cell in Kannur has announced special bus services to Thirunavaya for the Kumbh Mela on Jan 29, 30, and Feb 2. The itinerary includes visits to Pisharikavu, Kadampuzha, and Thunchan Parambu. Other tour packages to Mookambika, Munnar, and Wagamon were also announced.

#KSRTC #Kannur #Thirunavaya #KumbhMela #BudgetTourism #KeralaTemple #Travel #Pilgrimage

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia