നയാപൈസയുടെ ചാർജ് വർധനയില്ലാതെ കെഎസ്ആർടിസി മുന്നേറുന്നു; നെടുമങ്ങാട് ഡ്രൈവിംഗ് സ്‌കൂളും പുതിയ സർവീസുകളും ഉദ്ഘാടനം ചെയ്ത് മന്ത്രി കെ ബി ഗണേഷ് കുമാർ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പറശ്ശിനിക്കടവിലേക്കും മാനന്തവാടിയിലേക്കും പുതിയ സർവീസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.
● റോഡുകൾ നന്നാക്കിയത് ബസുകളുടെ കേടുപാടുകൾ കുറച്ചു.
● ഡിപ്പോ യാർഡും പ്രവേശന കവാടവും നവീകരിച്ചു.
● മന്ത്രി ജി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നെടുമങ്ങാട്: (KVARTHA) നയാപൈസയുടെ ചാർജ് വർധനയില്ലാതെ കെഎസ്ആർടിസി വർധിതവീര്യത്തോടെ മുന്നേറുകയാണെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ പുതുതായി ആരംഭിച്ച ഡ്രൈവിംഗ് സ്‌കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, നിർമ്മാണം പൂർത്തിയാക്കിയ പ്രവേശന കവാടം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് സർക്കാരിന്റെ നിയന്ത്രണത്തിൽ അത്ഭുതകരവും ആശാവഹവുമായ മാറ്റങ്ങളാണ് കെഎസ്ആർടിസിയിൽ സംഭവിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സുഗമവും ലാഭകരവും ആഡംബരവുമുള്ള യാത്രയും സൗകര്യങ്ങളും യാത്രക്കാർക്ക് നൽകിക്കൊണ്ടാണ് ഈ വളർച്ച കൈവരിക്കാനായത്.
സംസ്ഥാനത്തെ റോഡുകളൊക്കെ നവീകരിക്കപ്പെട്ടതോടെ വാഹനങ്ങളുടെ നിരന്തരമുള്ള കേടുപാടുകൾക്ക് വലിയൊരളവ് വരെ പരിഹാരമായിട്ടുണ്ട്. കെഎസ്ആർടിസിക്ക് കൈവന്ന ആ തിളക്കമാണ് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള യൂണിറ്റുകളിലും പൊതുനിരത്തുകളിലും ഇന്ന് കാണുന്നത്. ഈ പുരോഗതി തുടരേണ്ടത് സർക്കാരിന്റെ മാത്രമല്ല, നാടിന്റെ കൂടി ആവശ്യമാണെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
പുതിയ സർവീസുകൾ ഡിപ്പോയിൽ നിന്ന് പുതുതായി ആരംഭിച്ച രണ്ട് പ്രധാന ദീർഘദൂര സർവീസുകളുടെ ഫ്ലാഗ് ഓഫ് കർമ്മവും മന്ത്രി നിർവഹിച്ചു. നെടുമങ്ങാട് നിന്നും കണ്ണൂർ ജില്ലയിലെ പറശ്ശിനിക്കടവിലേക്കും വയനാട് ജില്ലയിലെ മാനന്തവാടിയിലേക്കുമുള്ള സർവീസുകൾക്കാണ് തുടക്കമായത്.
ചടങ്ങിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു. നെടുമങ്ങാട് നഗരസഭാ ചെയർമാൻ ആർ. ജയദേവൻ, വൈസ് ചെയർപേഴ്‌സൺ ലക്ഷ്‌മി സുരാജ്, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷരായ എസ്.എസ് ബിജു, സി. സാബു, എം. ശ്രീകേശ്, സബീന ബീവി, ലിസി വിജയൻ എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ.പി പ്രമോഷ്, സിപിഐ മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരിഫ്, കെഎസ്ആർടിസി സിഎംഡി പ്രമോജ് ശങ്കർ, ജെ. കൃഷ്‌ണകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: Transport Minister K.B. Ganesh Kumar inaugurated a new KSRTC driving school and flagged off new services to Parassinikadavu and Mananthavady at Nedumangad depot. He emphasized that KSRTC is progressing without any fare hikes.
#KSRTC #KBGaneshKumar #Nedumangad #KeralaGovernment #Transport #NewBusService #Development #KeralaNews
