Tourism | മലപ്പുറം ജില്ലയിലേക്ക് വിനോദ യാത്ര പാക്കേജുമായി കണ്ണൂർ കെഎസ്ആർടിസി


● ഭക്ഷണവും എൻട്രി ഫീസും ഗ്ലാസ് ബ്രിഡ്ജ് ചാർജും പാക്കേജിൽ ഉൾപ്പെടുന്നു.
● മാർച്ച് 2, 9 തീയതികളിൽ യാത്ര ഉണ്ടായിരിക്കും.
● മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജിലും സീറ്റുകൾ ഒഴിവുണ്ട്.
കണ്ണൂർ: (KVARTHA) കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ ബജറ്റ് ടൂറിസം പദ്ധതി നടപ്പിലാക്കുന്ന കണ്ണൂർ ഡിപ്പോയിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് കെഎസ്ആർടിസി യാത്ര സംഘടിപ്പിച്ചു. നിലമ്പൂർ തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ബംഗ്ലാവ് കുന്ന്, മലപ്പുറത്തെ മിനി ഊട്ടി എന്നറിയപ്പെടുന്ന മിസ്റ്റി ലാൻഡ്, ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബ്രിഡ്ജ് എന്നിവ ഈ യാത്രയിൽ സന്ദർശിച്ചു. ഭക്ഷണവും എൻട്രി ഫീയും ഗ്ലാസ് ബ്രിഡ്ജ് ചാർജും ഉൾപ്പെടെയാണ് പാക്കേജ്.
മാർച്ച് രണ്ട്, ഒമ്പത് തീയതികളിൽ അടുത്ത യാത്ര ഷെഡ്യൂൾ ചെയ്തിരിക്കുന്നു. ഫെബ്രുവരി 21ന് പുറപ്പെടുന്ന മൂന്നാർ-കാന്തല്ലൂർ-മറയൂർ പാക്കേജിൽ ഇപ്പോളും സീറ്റുകൾ ഒഴിവുണ്ട്. വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6 മണിക്ക് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് ഈ പാക്കേജ്. ഭക്ഷണവും താമസവും എൻട്രി ഫീയും ഉൾപ്പെടെയാണ് ഈ പാക്കേജ്.
ബുക്കിങ്ങിനും അന്വേഷണങ്ങൾക്കും 9497007857, 8089463675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഈ വാർത്ത ഷെയർ ചെയ്യുക, അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
Kannur KSRTC has launched a budget tour package to Malappuram district. The tour includes visits to Nilambur Teak Museum, Conolly Plot, Banglaw Kunnu, Misty Land, and the Glass Bridge. The package includes food, entry fees, and Glass Bridge charges. The next trips are scheduled for March 2nd and 9th. Seats are still available for the Munnar-Kanthalloor-Marayoor package departing on February 21st.
#KSRTC #MalappuramTour #BudgetTourism #KeralaTourism #Travel #ExploreKerala