ചേർത്തല-ആലപ്പുഴ തീരദേശ പാതയിലെ യാത്രാക്ലേശം: പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി ഗതാഗത മന്ത്രിയ്ക്ക് കത്തയച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ, ജില്ലാ കളക്ടർ വി ആർ കെ ജി മേനോൻ എന്നിവർക്കാണ് കത്തയച്ചത്.
● ശബരിമല മണ്ഡലകാലമായതോടെയാണ് ബസ് സർവീസ് ദൗർലഭ്യം രൂക്ഷമായത്.
● രാവിലെ ആറ് മണിക്ക് ചേർത്തലയിൽ നിന്ന് ആലപ്പുഴയ്ക്ക് ഉണ്ടായിരുന്ന സർവീസ് നിർത്തിവച്ചു.
● മുൻപ് അർത്തുങ്കൽ പള്ളിയിൽ നിന്ന് നെയ്യാറ്റിൻകര വരെ സർവീസ് നടത്തിയ ബസും നിലച്ചു.
● ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.
ആലപ്പുഴ: (KVARTHA) ചേർത്തല-ആലപ്പുഴ തീരദേശപാതയിലെ യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെ സി വേണുഗോപാൽ എംപി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനും ആലപ്പുഴ ജില്ലാ കളക്ടർ വി ആർ കെ ജി മേനോനും കത്തയച്ചു. രാവിലെ ആറ് മണിക്ക് ചേർത്തലയിൽ നിന്ന് തീരദേശപാത വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തിയിരുന്ന ബസ് അടിയന്തരമായി പുനരാരംഭിക്കുന്നത് മേഖലയിലെ യാത്രാക്ലേശം ഒരളവുവരെ പരിഹരിക്കുന്നതിന് സഹായകരമാകുമെന്നും എംപി കത്തിൽ ചൂണ്ടിക്കാട്ടി.
ശബരിമല മണ്ഡലകാലമായതോടുകൂടി ചേർത്തല– ആലപ്പുഴ തീരദേശപാതയിൽ ബസ് ദൗർലഭ്യം കാരണം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. മുൻപ് അർത്തുങ്കൽ പള്ളിയിൽ നിന്ന് നെയ്യാറ്റിൻകര വരെ ഒരു ബസ് സർവീസ് ഉണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ മൂന്ന് മാസമായി അത് തീരദേശപാത വഴി സർവീസ് നടത്തുന്നില്ല. കൂടാതെ, ചേർത്തലയിൽ നിന്ന് രാവിലെ ആറ് മണിക്കുണ്ടായിരുന്ന സർവീസ് മണ്ഡലകാലം പ്രമാണിച്ച് നിർത്തിവെയ്ക്കുകയും ചെയ്തു.
രാവിലെ ജോലിക്കും ആശുപത്രിയിലേക്കും മറ്റും പോകുന്ന സാധാരണക്കാരായ യാത്രികർക്ക് വലിയ സഹായമായിരുന്ന ബസ് സർവീസ് നിർത്തിവച്ചത് അവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ, രാവിലെ ആറ് മണിക്ക് ചേർത്തലയിൽ നിന്ന് തീരദേശപാത വഴി ആലപ്പുഴയ്ക്ക് സർവീസ് നടത്തുന്ന ബസ് എങ്കിലും അടിയന്തരമായി പുനരാരംഭിക്കുന്നത് മേഖലയിലെ യാത്രാക്ലേശം ഒരളവുവരെ പരിഹരിക്കുന്നതിന് സഹായകരമാകും. യാത്രികരുടെ ദുരിതം കണക്കിലെടുത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു
ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കുവെക്കൂ. നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: MP K C Venugopal writes to Minister and Collector to restore morning bus service on Cherthala-Alappuzha coastal route.
#KCVenugopal #Alappuzha #BusService #Sabarimala #KeralaTransport #CoastalRoad
