ഒറ്റ റൂട്ടിൽ മൂന്ന് മനോഹര കാഴ്ചകൾ: പാഞ്ചാലിമേട് - പരുന്തുംപാറ - തേക്കടി; ഇടുക്കിയിലെ അത്ഭുതലോകങ്ങൾ

 
Scenic view of Panchalimedu in Idukki.
Scenic view of Panchalimedu in Idukki.

Image Credit: Facebook/ Thekkady Hill Station

● പച്ചപ്പ് നിറഞ്ഞ പുൽമേടുകളും തണുത്ത കാലാവസ്ഥയുമുള്ള പാഞ്ചാലിമേട്.
● പെരിയാർ കടുവാ സങ്കേതത്തിന് അടുത്തുള്ള തേക്കടിയിലെ ബോട്ടിംഗ് പ്രധാനം.
● കോടമഞ്ഞും പുൽമേടുകളും നിറഞ്ഞ മനോഹരമായ പരുന്തുംപാറ.
● പ്രകൃതി ആസ്വദിക്കാൻ പറ്റിയ മനോഹരമായ സ്ഥലങ്ങൾ.

സോണി കല്ലറയ്ക്കൽ

(KVARTHA) യാത്ര ഇഷ്ടപ്പെടുന്നവർക്ക് മനോഹരമായ കാഴ്ചകൾ കണ്ടൊരു യാത്രപോകാൻ പറ്റിയ 3 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് പാഞ്ചാലിമേട്, പരുന്തുംപാറ, തേക്കടി എന്നിവ. ഇടുക്കി ജില്ലയിൽപ്പെടുന്ന ഈ മൂന്ന് സ്ഥലങ്ങളും ഒരേ റൂട്ടിൽ തന്നെയാണ്. 

തേക്കടി കാണാൻ പോകുന്നവർക്ക് മറ്റ് രണ്ട് സ്ഥലങ്ങൾക്കുടി കണ്ട് അവിടെ എത്താം എന്നതാണ് പ്രത്യേകത. സിനിമാക്കാരുടെ ഇഷ്ടപെട്ട ലൊക്കേഷൻ കൂടിയാണ് ഈ മൂന്ന് ടൂറിസ്റ്റ് സ്ഥലങ്ങളും. അത്രയ്ക്ക് മനോഹരങ്ങളാണ് ഈ പ്രദേശങ്ങൾ. പാഞ്ചാലിമേട്, പരുന്തുംപാറ, തേക്കടി ഇവ ഓരോന്നിനെയും പറ്റിയാണ് ഇവിടെ പറയുന്നത്.

1. പാഞ്ചാലിമേട് 

ഇടുക്കി ജില്ലയിലെ കുട്ടിക്കാനത്തിനടുത്തുള്ള ഒരു ഹിൽ സ്റ്റേഷനും വ്യൂ പോയിന്റുമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ പച്ചപ്പണിഞ്ഞ പുൽമേടും, തണുത്ത കാലാവസ്ഥയും, കൽമണ്ഡപങ്ങളും ഏവരേയും ആകർഷിക്കും. 

ഐതീഹ്യമനുസരിച്ച് വനവാസകാലത്ത് പാണ്ഡവരും ഭാര്യ പാഞ്ചാലിയും ഈ കുന്നിൻ മുകളിൽ അഭയം പ്രാപിച്ചിരുന്നു. അതിനാലാണ് പാഞ്ചാലിമേട് എന്ന പേര് വന്നത്.

Scenic view of Panchalimedu in Idukki.

2. തേക്കടി 

ഇടുക്കി ജില്ലയിൽ സ്ഥിതിചെയ്യുന്ന പെരിയാർ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രമാണ് തേക്കടി. കുമളിയിൽ നിന്നും നാല് കിലോമീറ്റർ അകലെ കേരള-തമിഴ്നാട് അതിർത്തിയിലാണ് തേക്കടി സ്ഥിതിചെയ്യുന്നത്. ആനകൾ, കാട്ടുപോത്ത്, സിംഹവാലൻകുരങ്ങുകൾ, മാനുകൾ, കടുവകൽ, കാലമാൻ, തുടങ്ങി വിവിധ മൃഗങ്ങളുടെ ആവാസകേന്ദ്രമാണ് ഇത്.

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ വൃഷ്ടിപ്രദേശത്ത് മുളകൊണ്ടുണ്ടാക്കിയ റാഫ്റിംഗ് കൂടി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ് പെരിയാർ നാഷണൽ പാർക്ക്. തേക്കടിയിൽ നിലവിൽ കാണുന്ന തടാകം മുല്ലപ്പെരിയാർ ഡാം കെട്ടിയതിന് ശേഷം ഉണ്ടായതാണ്. ഈ തടാകത്തിനോടനുബന്ധിച്ച് ബോട്ടിങ്ങ് ആണ് ഇവിടത്തെ പ്രധാന ആകർഷണം.

ട്രക്കിങ്ങിന് ഏറ്റവും ഉയരമുള്ള പർവ്വതങ്ങളിൽ ഒന്നാണ് ഒട്ടകത്തലമേട്. കുമളിയിൽ നിന്ന് ജീപ്പ് യാത്ര ലഭ്യമാണ്. മലമുകളിൽ നിന്ന് നോക്കിയാൽ തേക്കടി തടാകം കാണാം. പ്രകൃതി ആസ്വതകർക്ക് അണക്കരയും അടുത്തായി സ്ഥിതിചെയ്യുന്നു മുരിക്കടിയിൽ നിന്നും അഞ്ച് കിലോമീറ്റർ അകലെ ആണ് അണക്കര.

3. പരുന്തുംപാറ 

ഇടുക്കി ജില്ലയിലെ മനോഹരമായ വിനോദ കേന്ദ്രമാണ് പരുന്തുംപാറ. വ്യൂ പോയിന്റിന് മുൻപുള്ള കുറച്ഛ് ദൂരം മുതൽ, കാഴ്ചയുടെ വസന്തമാണ്. ഇരു വശങ്ങളിലും പുൽമേടുകൾ, പച്ച വിരിച്ച മൊട്ടക്കുന്നുകൾ. ഇത്തിരി മഴയുള്ള സമയത്ത് വന്നാൽ കുന്നുകൾക്ക് മുകളിലൂടെ ഒഴുകി നീങ്ങുന്ന കോട മഞ്ഞ് കാണാം. 

വണ്ടിയിൽ നിന്ന് ഇറങ്ങി കോടമഞ്ഞിന് ഇടയിലൂടെ നടക്കാം. പരുന്തുംപാറ ഒരു വിസ്മയമാണ്. എപ്പോഴാണ് മഴ പെയ്യുന്നത് എന്നോ, മഞ്ഞ് വന്ന്‌ നമ്മളെ മൂടുന്നതെന്നോ പറയാൻ കഴിയില്ല. നിമിഷ നേരം കൊണ്ട് കോടമഞ് ‌വന്ന്‌ മൂടുകയും, അത് പോലെ തന്നെ പെട്ടെന്ന് തെളിയുകയും ചെയ്യും. ഭംഗിയുള്ള നടപ്പാതയിലൂടെ നടന്ന് വ്യൂ പോയിന്റിലെത്താം.

Scenic view of Panchalimedu in Idukki.

പരുന്തുംപാറക്ക് പേര് വന്ന വഴി 

പരുന്തുംപാറക്ക് ഈ പേര് വന്നതിന് പിന്നിൽ പല കാരണങ്ങളാണ് പറയുന്നത്. ഇവിടുത്തെ പാറക്കെട്ടുകൾക്ക് പരുന്തിന്റെ ആകൃതി ഉള്ളത് കൊണ്ടാണ് പരുന്തുംപാറ എന്ന്‌ പേര്‌ വന്നതെന്നും, അതല്ല, മുകളിൽ നിന്ന് നോക്കുമ്പോൾ ഇവിടുത്തെ പാറകൾക്ക് പരുന്തിന്റെ ആകൃതി ആയത് കൊണ്ടാണ് ഈ എന്ന് പേര് വന്നതെന്നും പറയുന്നുണ്ട്.

ഇത് രണ്ടുമല്ല, പാറക്കെട്ടുകൾക്ക് മുകളിൽ നിൽക്കുമ്പോൾ പരുന്തിന്റെ കണ്ണിലൂടെ കാണുന്നത് പോലെ നല്ല വിസ്തൃതിയിൽ കാഴ്ചകൾ കാണാൻ പറ്റുന്നത് കൊണ്ടാണ് പരുന്തുംപാറ എന്ന്‌ പേര് വന്നതെന്നും പറയുന്നുണ്ട്. ഒരു പാറക്കെട്ടിന്‌ മഹാ കവി രബീന്ദ്രനാഥ് ടാഗോറിന്റെ മുഖ സാദൃശ്യം ഉള്ളത് കൊണ്ട് ആ പാറയെ ടാഗോർ പാറ എന്നും പറയപ്പെടുന്നു.

സിനിമാക്കാരുടെ ഇഷ്ടപെട്ട ലൊക്കേഷൻ 

സിനിമാക്കാരുടെ ഇഷ്ടപെട്ട ലൊക്കേഷൻ കൂടിയാണ് ഈ മൂന്ന് സ്ഥലങ്ങളും . മലയാള സിനിമകളായ ഭ്രമരം, നസ്രാണി എന്നീ സിനിമകളുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ ചിത്രീകരിച്ചത് ഈ സ്ഥലങ്ങളിലാണ്. 

കൂടാതെ ഒരുപാട് തമിഴ്, ഹിന്ദി സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. ഷോർട്ട് ഫിലിമുകളും ആൽബങ്ങളും ഒക്കെ ധാരാളമായി ഈ സ്ഥലങ്ങൾ കേന്ദീകരിച്ച് നടക്കുന്നുണ്ട്. യാത്ര ഇഷ്ടപ്പെടുന്നവർ ഉറപ്പായും സഞ്ചാരിക്കേണ്ട 3 സ്ഥലങ്ങളാണ് പാഞ്ചാലിമേട്, പരുന്തുംപാറ, തേക്കടി എന്നിവ. നല്ലൊരു വിസ്മയക്കാഴ്ചകൾ കണ്ട് മടങ്ങാം.


ഇടുക്കിയിലെ ഈ മൂന്ന് മനോഹരമായ വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: This article highlights three beautiful tourist destinations in Idukki district - Panchalimedu, Parunthumpara, and Thekkady - all located on the same route. Known for their scenic beauty and as favorite movie locations, these places offer lush greenery, wildlife, and misty hills.

#IdukkiTourism, #Panchalimedu, #Parunthumpara, #Thekkady, #KeralaTourism, #ScenicKerala

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia