

● ടിക്കറ്റ് തുക തിരികെ നൽകാൻ വാഗ്ദാനം.
● ബസ് ഉടമക്കെതിരെ യാത്രക്കാർ പ്രതിഷേധിച്ചു.
● പകരം സംവിധാനം ഒരുക്കിയില്ലെന്ന് പരാതി.
● 'സെർവോ സോണിക്ക്' ബസ്സാണ് കേടായത്.
● അവധിക്ക് നാട്ടിലേക്ക് പോയവരാണ് കുടുങ്ങിയത്.
കണ്ണൂർ: (KVARTHA) ബെംഗളൂരിൽ നിന്ന് കണ്ണൂരിലേക്ക് മടങ്ങുകയായിരുന്ന സ്വകാര്യ ബസ് യന്ത്രതകരാറിനെ തുടർന്ന് വഴിയിൽ കുടുങ്ങി. വെള്ളിയാഴ്ച രാവിലെ 9:45-ന് ബെംഗളൂരിൽ നിന്ന് പുറപ്പെട്ട ബസ്സാണ് മൈസൂർ-ബെംഗളൂരു ബൈപ്പാസ് റോഡിൽ 10:30-ഓടെ കേടായി പെരുവഴിയിലായത്.
ബസ്സിൽ ഏകദേശം 20 ഓളം യാത്രക്കാരുണ്ടായിരുന്നു. ടിക്കറ്റ് തുക തിരികെ നൽകാമെന്ന ബസ് ഉടമയുടെ മറുപടിയെ തുടർന്ന് യാത്രക്കാർ ബഹളം വെച്ചു. പിന്നീട് മെക്കാനിക്കിനെ ഏർപ്പാടാക്കിയെങ്കിലും മണിക്കൂറുകളോളം യാത്രക്കാർക്ക് റോഡരികിൽ കാത്തുനിൽക്കേണ്ടി വന്നു.
കണ്ണൂർ ചെറുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 'സെർവോ സോണിക്ക്' എന്ന പേരിലുള്ള ദീർഘദൂര ബസ്സാണ് ഇത്. ബസ് ഉടമയും മാനേജരും നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
പകരം ബസ് ഏർപ്പെടുത്താൻ ഉടമ തയ്യാറാകുന്നില്ലെന്ന് സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആരോപിച്ചു. ഞായറാഴ്ച അവധിക്ക് നാട്ടിലേക്ക് പുറപ്പെട്ടവരാണ് ഇതോടെ പെരുവഴിയിലായത്.
ഇത്തരം സാഹചര്യങ്ങളിൽ ബസ് ഉടമകൾക്ക് എന്ത് ഉത്തരവാദിത്തമുണ്ട്? നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.
Article Summary: Bengaluru-Kannur private bus broke down, stranding 20 passengers; owner blamed.
#BusBreakdown, #Karnataka, #Kerala, #TravelTroubles, #PassengerRights, #PrivateBus