Bike Trip | ബൈക്ക് ട്രിപ്പ് പ്രേമിയാണോ? നിങ്ങളെ ആവേശത്തിലാക്കുന്ന മികച്ച  7 റൂട്ടുകൾ 

 
Bike Trip


യാത്രയിൽ പ്രകൃതിയുടെ മനോഹാരിതയിൽ മുഴുകാം

ന്യൂഡെൽഹി:  (KVARTHA) ഹിമാലയൻ താഴ്വരകളിലൂടെയുള്ള ഒരു യാത്രയാണോ നിങ്ങൾ സ്വപ്നം കാണുന്നത്, അതോ തീരദേശ റോഡുകളിലൂടെയുള്ള സവാരിയാണോ? ഏതായാലും, ഇന്ത്യയിലുടനീളം നിങ്ങളുടെ ബൈക്കിൽ പര്യടനം നടത്താൻ പറ്റിയ മികച്ച സ്ഥലങ്ങൾ ഉണ്ട്. റോഡ് ട്രിപ്പിനായി ഇന്ത്യയിലെ ഏഴ് മികച്ച സ്ഥലങ്ങൾ ഇതാ:

1. സ്പിതി 

ഹിമാചൽ പ്രദേശിലെ ഈ വിദൂര പ്രദേശം അതിമനോഹരമായ കാഴ്ചകളും ദുർഘടമായ വഴികളും കൊണ്ട് സാഹസിക വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ വളഞ്ഞ വഴികളാണ് സ്പിറ്റിയിലേക്കുള്ളത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രികർക്ക് സ്പിറ്റി ഒരു സ്വർഗ്ഗമാണ്. മഞ്ഞുമൂടിയ പർവതനിരകൾ, ഹിമാനികൾ, നദികൾ - സ്പിറ്റിയുടെ പ്രകൃതി സൗന്ദര്യം അതിശയിപ്പിക്കുന്നതാണ്. ജൂൺ മുതൽ ഒക്ടോബർ വരെയുള്ള സമയമാണ് ഈ സവാരി നടത്താനുള്ള ഏറ്റവും നല്ല സമയം.

2. ചണ്ഡീഗഡ് മുതൽ സ്പിറ്റി താഴ്വര വരെ

ചണ്ഡീഗഡ് മുതൽ സ്പിറ്റി താഴ്വര വരെയുള്ള ബൈക്ക് യാത്ര ഹിമാലയത്തിലെ ഏറ്റവും മനോഹരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രകളിലൊന്നാണ്. ഈ യാത്രയിൽ നിങ്ങൾക്ക് പച്ചപ്പാർന്ന കുന്നുകളിൽ നിന്ന് മഞ്ഞുമൂടിയ പർവതങ്ങളിലേക്കും താഴ്‌വരകളിലേക്കും കടന്നുപോകാൻ സാധിക്കും. കുൻസും ലാ പോലുള്ള ഉയരത്തിലുള്ള ചുരങ്ങൾ മുറിച്ചുകടക്കുന്നതും പുരാതന ആശ്രമങ്ങൾ സന്ദർശിക്കുന്നതും യാത്രയെ അവിസ്‌മരണീയമാക്കും. ജൂൺ മുതൽ ഒക്ടോബർ വരെയാണ് ഈ സാഹസിക യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം.

3. രാജസ്ഥാൻ

രാജസ്ഥാൻ, മഹാരാജാക്കന്മാരുടെയും കോട്ടകളുടെയും സംസ്ഥാനം, ബൈക്ക് യാത്ര നടത്താൻ ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥലങ്ങളിലൊന്നാണ്.  താരതമ്യേന നേരെയുള്ള റോഡുകളും മനോഹരമായ പ്രകൃതിയും ചരിത്രപരമായ ഇടങ്ങളും നിറഞ്ഞ രാജസ്ഥാൻ ബൈക്ക് യാത്രികർക്ക് ഒരു സ്വർഗമാണ്. ജയ്പൂർ, ജോധ്പൂർ, ഉദയ്പൂർ, ജയ്സാൽമീർ തുടങ്ങിയ നഗരങ്ങളിലൂടെ കടന്നുപോകാം.

4. റാൻ ഓഫ് കച്ച്

റാൻ ഓഫ് കച്ച്  ഗുജറാത്തിലെ ഒരു ഉപ്പ് മരുഭൂമിയാണ്.  ഇത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് മരുഭൂമികളിൽ ഒന്നാണ്.  ഇന്ത്യയുടെയും പാകിസ്ഥാനിലെയും അതിർത്തിയിലാണ് റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്. റാൻ ഓഫ് കച്ചിൽ (ഒരു ബൈക്ക് യാത്ര നടത്തുന്നത്  ഒരു അവിസ്മരണീയ അനുഭവമായിരിക്കും.  ഉപ്പ് മരുഭൂമിയുടെ വിശാലത  അനുഭവിക്കാനുള്ള മികച്ച മാർഗമാണിത്.  ഈ യാത്രയിൽ സാംസ്കാരിക വൈവിധ്യങ്ങൾ, ഗ്രാമങ്ങൾ, കരകൗശല വസ്തുക്കൾ  നിറഞ്ഞ  ചന്തകൾ തുടങ്ങിയവ കാണാൻ സാധിക്കും.

5. അസമും മേഘാലയയും

അസമിലെയും മേഘാലയയിലെയും സമൃദ്ധമായ ഭൂപ്രകൃതിയും പ്രകൃതിരമണീയമായ റൂട്ടുകളും തേയിലത്തോട്ടങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിങ്ങനെ കാഴ്ചകൾ സമ്മാനിക്കുന്നു. കാസിരംഗ നാഷണൽ പാർക്കിലൂടെയുള്ള സവാരി, ചിറാപുഞ്ചിയിലെ അത്ഭുതകരമായ പാലങ്ങൾ സന്ദർശിക്കുക, ഷില്ലോംഗ് സന്ദർശനം എന്നിവയാണ് ഹൈലൈറ്റുകൾ.

6. സാൻസ്കർ വാലി

സ്വപ്നങ്ങളുടെ താഴ്‌വരയായ സാൻസ്കാറിലേക്ക് (Zanskar Valley) ഒരു ബൈക്ക് യാത്ര നടത്താൻ ആഗ്രഹിക്കുന്നുണ്ടോ? ഹിമാചൽ പ്രദേശിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ലഡാക്കിന്റെ അതിർത്തിയിലാണ് ഈ മനോഹരമായ താഴ്വര സ്ഥിതി ചെയ്യുന്നത്. സാൻസ്കാർ തണുപ്പുള്ള മരുഭൂമിയാണ്, ശരാശരി ഉയരം 3,000 മീറ്ററിൽ (9,842 അടി) കൂടുതലാണ്.  മോട്ടോർബൈക്ക് യാത്രികർക്കിടയിൽ ഏറെ പ്രസിദ്ധമായ ഒരു സ്ഥലമാണിത്. യാത്രയിൽ പെൻസി ലാ ചുരം മുറിച്ചുകടക്കുന്നതും ഫുഗ്താൽ പോലുള്ള പുരാതന ആശ്രമങ്ങൾ സന്ദർശിക്കുന്നതും വേറിട്ട അനുഭവമായിരിക്കും.

7. ഷിംല മുതൽ കിന്നൗർ വരെ

ഹിമാചൽ പ്രദേശിലെ രണ്ട് മനോഹരമായ മേഖലകളെ ബന്ധിപ്പിക്കുന്ന ഒരു അവിസ്മരണീയ യാത്രയാണ് ഷിംല മുതൽ കിന്നൗർ വരെയുള്ള ബൈക്ക് യാത്ര. കുന്നുകളുടെ രാജാവ് എന്ന് അറിയപ്പെടുന്ന ഷിംലയിൽ നിന്ന് ആരംഭിച്ച്, ഹിമാചൽ പ്രദേശിന്റെ  മറഞ്ഞിരിക്കുന്ന മണിമുത്തായ കിന്നൗർ വരെയുള്ള ഈ യാത്രയിൽ പ്രകൃതിയുടെ മനോഹാരിതയിൽ മുഴുകാം. യാത്രയിലുടനീളം കാണുന്ന മേഘങ്ങള്‍ തൊടുന്ന മലനിരകളും  പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും  നിങ്ങളുടെ ഹൃദയം കവരും .സത്‌ലജ് നദിയുടെയും സമൃദ്ധമായ ആപ്പിൾ തോട്ടങ്ങളുടെയും അതിശയകരമായ കാഴ്ചകൾ വാഗ്ദാനം ചെയ്യുന്നു. യാത്രയിൽ സാംഗ്ല താഴ്‌വരയും മനോഹരമായ കൽപ ഗ്രാമവും സന്ദർശിക്കാം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia